വേങ്ങര: ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കാൽപ്പന്ത് ആരാധകർക്കായി പ്രവചന മത്സരവുമായി വേങ്ങര ടൗൺ പൗരസമിതി. ഫൈനലിൽ കിരീടം ചൂടുന്ന ടീം ഏതാണെന്ന് ശരിയായി പ്രവചിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളാണ് പൗരസമിതി ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് ഫുട്ബോൾ സെമിഫൈനൽ മത്സരങ്ങൾക്ക് തുടക്കമാകുന്ന പശ്ചാത്തലത്തിലാണ് ഫുട്ബോൾ പ്രേമികൾക്കായി ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ വിജയിക്കുമെന്ന് കരുതുന്ന ടീമിന്റെ പേരും സ്വന്തം പേരും മൊബൈൽ നമ്പറും ഉൾപ്പെടുത്തി വേങ്ങര ടൗണിൽ പ്രത്യേകം സ്ഥാപിച്ചിട്ടുള്ള പ്രവചന മത്സര ബോക്സിൽ നിക്ഷേപിക്കേണ്ടതാണ്. പ്രവചനം ശരിയാകുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് വേങ്ങര ടൗൺ പൗരസമിതിയുടെ സമ്മാനങ്ങൾ ലഭിക്കുക.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
