Sunday, July 26News That Matters

ഗ്രാമസഭയിൽ സൗജന്യപച്ചക്കറി വിത്ത്പാക്കറ്റ് വിതരണംചെയ്തു.

വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമസഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത്. എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്ന ഇബ്രാഹീം അഭ്യർത്ഥിച്ചു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version