വേങ്ങര: ഫ്രണ്ട്സ് സോണിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന FZ സ്കൂൾ ഓഫ് ആർട്സിന്റെ മൂന്നാമത് വാർഷികാഘോഷം ‘FZ ഉത്സവ് 2k26’ വിവിധ കലാപരിപാടികളോടെ ഗംഭീരമായി ആഘോഷിച്ചു. കഴിഞ്ഞ ഞായറാഴ്ച വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുള്ള മൻസൂർ കോയ തങ്ങൾ നിർവഹിച്ചു. വേങ്ങര ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അബൂതാഹിർ, വാർഡ് മെമ്പർ ശ്രീജ, റഫീഖ് (പി.ടി.എൽ. ക്രഷർ, ചെറേക്കാട്) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.ചടങ്ങിൽ മുഖ്യാതിഥികളായി എത്തിയ ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജയരഞ്ജിത, ഫ്ലവേഴ്സ് ചാനലിലെ ‘ഇത് ഐറ്റം വേറെ’ ഫെയിം ടീം രാജാസ്, ഇൻസ്റ്റഗ്രാം വൈറൽ ഡാൻസ് ഗ്രൂപ്പായ എസ്.ഡി. സ്ക്വാഡ്, സിനിമ-സോഷ്യൽ മീഡിയ ഫെയിം പാത്തു ഷുക്കൂർ എന്നിവരെ വേദിയിൽ വെച്ച് മൊമെന്റോ നൽകി ആദരിച്ചു.രാവിലെ 10 മണിക്ക് നടന്ന ചിത്രരചന മത്സരത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ഉച്ചയ്ക്കുശേഷം കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും നടന്നു. വൈകീട്ട് ഉദ്ഘാടന സമ്മേളനത്തിന് ശേഷം നടന്ന FZ മെഗാ ഷോയുടെ ഭാഗമായുള്ള ഡാൻസും പാട്ടും കോമഡി സ്കിറ്റുകളും കാണികൾക്ക് നവ്യാനുഭവമായി. FZ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിനു, സൻജുരാജ്, വിജീഷ്, ലിജേഷ്, ഷിനൂപ്, ജിജോഷ് കൃഷ്ണൻ, ഷിനു. പി, സുമേഷ്, ലിജീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
*നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*
👉 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
