കണ്ണമംഗലം: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാലസഭ ‘ഫെസ്റ്റിവ’ ക്യാമ്പയിൻ സമാപിച്ചു. മേയ് 19, 20, 21 തീയതികളിലായി അച്ചനമ്പലം ജി.എം.യു.പി സ്കൂളിൽ വെച്ചാണ് ക്യാമ്പയിൻ നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ മുംതാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈദ് നെടുമ്പള്ളി, വാർഡ് മെമ്പർ ഷമീർ പുള്ളാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി നീണ്ടുനിന്ന ക്യാമ്പയിന് ആർ.പിമാരായ സുനീറ, സുമയ്യ എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈദ് നെടുമ്പള്ളിയും പഞ്ചായത്ത് സ്റ്റാഫ് ഷിജുവും ചേർന്ന് അവതരിപ്പിച്ച സംഗീത പരിപാടി കുട്ടികൾക്ക് ഏറെ ആവേശം പകർന്നു.
സി.ഡി.എസ് അംഗങ്ങളായ സമീന, ബേബി സജ്ന, മുഹ്സിന, ഖൈറുന്നീസ, രജിത, സൗമ്യ, സിമി, സിൻഷി, സുചിത്ര, സാവിത്രി, നയന, റജീന, വിലാസിനി, സി.ഡി.എസ് മെമ്പർ സെക്രട്ടറി ജോസ്, അഗ്രി സി.ആർ.പി കുൽസു തുടങ്ങിയവരുടെ സാന്നിധ്യം പരിപാടിക്ക് കരുത്തേകി. സി.ഡി.എസ് കൺവീനർ അനില സ്വാഗതവും, സി.ഡി.എസ് അക്കൗണ്ടന്റ് നന്ദിയും രേഖപ്പെടുത്തി.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
