വേങ്ങര: മുൻ പ്രധാനമന്ത്രി ഭാരതരത്നം രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ. രാധാകൃഷ്ണൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ പി.എ. ചെറീത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജീവ് ഗാന്ധിയുടെ സംഭാവനകളെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ദീർഘവീക്ഷണത്തെയും നേതാക്കൾ അനുസ്മരിച്ചു. മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.പി. സഫീർ ബാബു, ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് സോമൻ ഗാന്ധി കുന്ന്, ടി.വി. അബ്ദുൽ റഷീദ്, ടി.കെ. മൂസക്കുട്ടി, മുള്ളൻ ഹംസ, കെ. ഗംഗാധരൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ടി. മൊയ്തീൻ, പഞ്ചായത്ത് മെമ്പർമാരായ വി.കെ. ചന്ദ്രമോഹനൻ, ഒ.കെ. വേലായുധൻ, ടി.വി. അർജുൻ, സുബൈർ ബാവ തട്ടയിൽ, ചീരങ്ങൻ ജലീൽ, മുക്കുമ്മൽ ഹംസക്കുട്ടി, കെ.കെ. യഹിയ, എം.ടി. അർഷാദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
