വേങ്ങര: ചേറൂർ റോഡ് മനാറുൽ ഹുദാ അറബിക് കോളേജ് ക്യാമ്പസിലെ സാദ് ഖുർആൻ അക്കാദമി & റെസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥി കെ. ഉദൈഫ് (15) ഖുർആൻ ഹിഫ്ള് പൂർത്തീകരിച്ചു. മനാറിൽ നിന്നും ഹിഫ്ള് പൂർത്തിയാക്കുന്ന ഒമ്പതാമത്തെ വിദ്യാർത്ഥിയാണ് ഉദൈഫ്. മൂന്ന് വർഷത്തെ കഠിന പരിശ്രമത്തിലൂടെയാണ് ഉദൈഫ് ഈ അതുല്യ നേട്ടം കൈവരിച്ചത്. ഊരകം മർകസുൽ ഉലൂം ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഉദൈഫ്, തിരൂർ തലക്കടത്തൂർ സ്വദേശി കൊടശ്ശേരി ഹുസൈൻ വൈലത്തൂർ – ചേനാത്ത് ഉമൈമത്ത് ദമ്പതികളുടെ ഇളയ മകനാണ്. ഹിഫ്ള് പൂർത്തീകരണവും അനുമോദന സദസ്സും മനാറുൽ ഹുദാ മസ്ജിദിൽ വെച്ച് നടന്നു. ഖുർആൻ അക്കാദമി ഡയറക്ടർ ബാദുഷ ബാക്കവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മനാറുൽ ഹുദാ കോളേജ് പ്രിൻസിപ്പൽ നസീറുദ്ദീൻ റഹ്മാനി മുഖ്യപ്രഭാഷണം നടത്തി. കെ. ഹാറൂൺ റഷീദ്, ഉസ്താദ് ഇഹ്സാൻ, കൊടശ്ശേരി ഹുസൈൻ എന്നിവർ പ്രസംഗിച്ചു. പ്രധാന അധ്യാപകൻ ഫവാസ് സ്വാഗതവും ഉസ്താദ് നിസാമുദ്ദീൻ നന്ദിയും പറഞ്ഞു.
