വേങ്ങര: വാത്സല്യം ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക സമ്മേളനവും പഠനോപകരണ വിതരണവും 2026 ജൂൺ 13 ശനിയാഴ്ച വേങ്ങരയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എം.എൽ.എമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവർ പരിപാടിയിൽ സംബന്ധിക്കും. വിവിധ വിഷയങ്ങളിലുള്ള ബോധവൽക്കരണ ക്ലാസുകളും സൊസൈറ്റി കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി അരങ്ങേറും. പരിപാടിയുടെ മുന്നൊരുക്കങ്ങൾക്കായി ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് അഷ്റഫ് മനരിക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ബാവ എ.ആർ നഗർ അധ്യക്ഷത വഹിച്ചു. ഊരകം ഗ്രാമപഞ്ചായത്ത് മെമ്പർ അസൈനാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സലാം ഹാജി മച്ചിങ്ങൽ, വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ എൻ.ടി മൈമൂന, അഗതി മിത്ര ജില്ലാ പ്രസിഡന്റ് റൈഹാനത്ത് ബീവി, ഷാഹിദാ ബീവി, ജുബൈരിയ എന്നിവർ സംസാരിച്ചു. യോഗത്തിന് സീനത്ത് സ്വാഗതവും നദീറ നന്ദിയും പറഞ്ഞു.
