Monday, May 25News That Matters

പ്ലസ്ടു പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി

സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷയില്‍ ഒരു വിഷയത്തില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി. കൊല്ലം ചിറക്കര ഇടവട്ടം സ്വദേശി പ്രജൂബ് പ്രകാശ് ആണ് മരിച്ചത്. വർക്കല അയിരൂർ എംജിഎം മോഡല്‍ സ്‌കൂളിലെ വിദ്യാർത്ഥി ആയിരുന്നു പ്രജൂബ് പ്രകാശ്. പരീക്ഷാഫലം വന്നതിന് പിന്നാലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version