തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് (മെയ് 15) പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലപ്രഖ്യാപനം നടത്തുക. എസ്എസ്എൽസി ഫലത്തോടൊപ്പം തന്നെ ടിഎച്ച്എസ്എൽസി (THSLC), എഎച്ച്എസ്എൽസി (AHSLC), ഹിയറിങ് ഇംപേർഡ് വിഭാഗങ്ങൾക്കായുള്ള പരീക്ഷാഫലങ്ങളും ഇതോടൊപ്പം പുറത്തുവിടും. വൈകിട്ട് 3.30 മുതൽ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും മൊബൈൽ ആപ്പുകൾ വഴിയും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാവുന്നതാണ്. കൂടാതെ, കേരള സ്റ്റേറ്റ് ഐടി മിഷന്റെ വാട്‌സാപ്പ് സംവിധാനം വഴിയും ഇത്തവണ ഫലം വേഗത്തിൽ അറിയാൻ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.
ഫലം പരിശോധിക്കാനുള്ള ലിങ്കുകള്‍
2. https://results.digilocker.gov.in
3. https://sslcexam.kerala.gov.in
4. https://thslcexam.kerala.gov.in/thslc
5. https://sslchiexam.kerala.gov.in
6. https://thslchiexam.kerala.gov.in
7. https://ahslcexam.kerala.gov.in
