ഊരകം: ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ വളപ്പിൽ – മെനക്കെടാം പാറ റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. സഫ്രീന അഷ്റഫ് നിർവ്വഹിച്ചു. വാർഡ് മെമ്പർ അസൈനാർ ഊരകം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുന്നതാണ് പുതിയ റോഡ്. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ എം.കെ. മാനു, വാർഡ് യു.ഡി.എഫ് ചെയർമാൻ ടി.പി. ആലസ്സൻ, അഞ്ചാം വാർഡ് മെമ്പർ സെറീന കെ, മുൻ വാർഡ് മെമ്പർമാരായ എം.ടി. അലവി, കമൂത്ത് ചന്തു, ഹന്നത്ത് മൻസൂർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വാർഡ് യു.ഡി.എഫ് കൺവീനർ ടി. അനിൽകുമാർ, എം.ടി. അബ്ദുറഹ്മാൻ, കറുവണ്ണി അയമ്മുദു, വി.പി. ഉമ്മർ, വളപ്പിൽ അബ്ദുൽ ഖാദർ, കുഞ്ഞു പാണക്കട, വി.കെ. അബ്ദുറഹിമാൻ, ടി. മൊയ്തീൻകുട്ടി, പി. പരമു, ശാന്തി സി, കെ. അബ്ദുറഹ്മാൻ ഹാജി, ചാത്തൻ കരിമ്പിലി, കെ.ടി. അബ്ദുൽ റഷീദ്, രഘു മാസ്റ്റർ, കോമയിൽ അബ്ദു, പി.പി. അബ്ദുറഹ്മാൻകുട്ടി, എം.കെ. അബ്ദുൽ അസീസ് തുടങ്ങിയവർ സംബന്ധിച്ചു.
