Thursday, September 18News That Matters

നവരാത്രി ആഘോഷം: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 11-ന് അവധി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബർ 11-ന് അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. മുൻപ് പൊതുവിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും 11-ന് അവധി പ്രഖ്യാപിച്ചിരുന്നു. നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള പൂജവെപ്പ് ഒക്ടോബർ 10-ന് വൈകീട്ടായതിനാല്‍ 11-ന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യം ഉയർത്തിയിരുന്നു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version