Monday, March 2News That Matters

LOCAL NEWS

MDMA യുമായി സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കോഴിക്കോട് പിടിയില്‍

KOZHIKODE, LOCAL NEWS
കോഴിക്കോട്: എംഡിഎംഎയുമായി സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കോഴിക്കോട് പിടിയില്‍. അരീക്കോട് നല്ലളം സ്വദേശികളായ അബ്ദു സമദ് (27), സാജിദ് ജമാൽ (26), ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അറഫ നദീർ (27)‌ എന്നിവരാണ് പിടിയിലായത്. ഇതിൽ അബ്ദു സമദ്, സാജിദ് ജമാൽ എന്നിവരാണു സഹോദരങ്ങൾ. ഇവരെ കഴിഞ്ഞ വർഷം 18 ഗ്രാം കഞ്ചാവുമായി ബെംഗളൂരു പൊലീസ് പിടികൂടിയിരുന്നു. അറസ്റ്റിലാകുമെന്നുറപ്പായപ്പോള്‍  മൂവർ സംഘം പൊലീസിന് നേരെ നായകളെ അഴിച്ചുവിട്ടെങ്കിലും മൂന്ന് പേരേയും പൊലീസ് പിടികൂടി. ഡാന്‍സാഫ് ടീമും പന്തീരാങ്കാവ് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്നും 30 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വീട്ടിലെ വാതിലിനു സമീപം കാവൽ നിർത്തിയ നായ്ക്കളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടൽ നടക്കാവ് കുഞ്ഞാമൂലയിൽ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിനു മുന്നിൽ വിൽപനയ്ക്കാണ് എംഡിഎംഎ എത...

സ്വകാര്യ ബസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.

KOZHIKODE, LOCAL NEWS
കോഴിക്കോട്: സ്വകാര്യ ബസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ബാലുശ്ശേരി കോളനിമുക്ക് സ്വദേശി പ്രമോദ്(44) ആണ് മരിച്ചത്. കല്ലാനോട് ടൗണിലെ ലോഡ്ജ് മുറിയില്‍ നിന്നാണ് പ്രമോദിന്റെ മൃതദേഹം ലഭിച്ചത്. കോഴിക്കോട്-കൂരാച്ചുണ്ട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് പ്രമോദ്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. പ്രമോദിനെ റൂമിന് പുറത്തേക്ക് കാണാഞ്ഞതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഭാര്യ: രാജി (പുവ്വത്തുംചോല സ്വദേശി). (ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)...

വരാന്തയിലെ ​ഗ്രില്ലിൽ നിന്ന് ഷോക്കേറ്റ് അഞ്ച് വയസ്സുകാരൻ മരിച്ചു

KANNUR, LOCAL NEWS
കണ്ണൂർ: മട്ടന്നൂർ കോളാരിയിൽ അഞ്ചു വയസുകാരൻ ഷോക്കേറ്റു മരിച്ചു. കൊളാരി സ്വദേശി ഉസ്മാന്റെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടു വരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്നാണ് ഷോക്കേറ്റത്. മൃതദേഹം തലശ്ശേരി ജില്ലാ ആശുപത്രിയിൽ. നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ട് നൽകും.

ക്യാന്‍സര്‍ ബാധിതയായ വീട്ടമ്മ മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സാകേന്ദ്രത്തിനെതിരേ പരാതിയുമായി കുടുംബം.

KOZHIKODE, LOCAL NEWS
കോഴിക്കോട്: കുറ്റ്യാടിയില്‍ ക്യാന്‍സര്‍ ബാധിതയായ വീട്ടമ്മ മരിച്ച സംഭവത്തില്‍ ഇവരെ ചികിത്സിച്ച അക്യുപങ്ചര്‍ ചികിത്സാകേന്ദ്രത്തിനെതിരേ ഗുരുതര പരാതിയുമായി കുടുംബം. അടുക്കത്ത് സ്വദേശിയായ ഹാജിറയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആവശ്യമായ ചികിത്സ ലഭിക്കാതെ ഹാജറയെ മരണത്തിലേക്ക് നയിച്ചത് കുറ്റ്യാടി കെഎംസി ആശുപത്രിക്ക് മുന്‍പില്‍ പ്രവര്‍ത്തിക്കുന്ന അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രമാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. യുവതിക്ക് സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും കുടുംബത്തെ അറിയിക്കാതെ അക്യുപങ്ചര്‍ ചികിത്സ തുടരുകയായിരുന്നുവെന്ന് പരാതി ഉയര്‍ന്നിട്ടുള്ളത്. ഒരു ദിവസം വെറും 300 മില്ലി ലിറ്റർ വെള്ളവും നാല് ഈത്തപ്പഴവും മാത്രം കഴിക്കാനാണ് ഹാജറയോട് അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രത്തിലുള്ളവ‍ർ നിര്‍ദേശിച്ചത്. കഴിഞ്ഞ ഒരു മാസമായി യുവതി ഇത് മാത്രമാണ് കഴിച്ചിരുന്നത്. പിന്നീട് ആരോഗ്യം വഷളായതോടെ സംശയം തോന്നിയ ബന്ധുക്കള്‍ ഇവ...

വിസ വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയെടുത്ത രണ്ട് പേർ അറസ്റ്റിൽ

LOCAL NEWS, THRISSUR
തൃശൂർ: വിസ വാഗ്ദാനം ചെയ്ത് അരിമ്പൂർ സ്വദേശിനിയുടെ 13 ലക്ഷം തട്ടിയെടുത്ത രണ്ട് പേർ അറസ്റ്റിൽ. കോട്ടയം ഏറ്റുമാനൂർ നീലിമംഗലം സ്വദേശി കൃഷ്ണകൃപ സാഗരം വീട്ടിൽ രഞ്ജിതയെ (33) ഇടപ്പള്ളിയിൽ നിന്നും, കോട്ടയം ചെന്നാനിക്കാട് മുറ്റുത്തറ വീട്ടിൽ അനൂപ് വർഗീസിനെ (36) കോട്ടയത്ത് നിന്നുമാണ് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്തിക്കാട് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അരിമ്പൂർ സ്വദേശിനിയായ യുവതിയിൽ നിന്ന് യു.കെ.യിൽ കെയർ അസിസ്റ്റന്റ് നഴ്സ് ജോലിക്കായി വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലാണ് അറസ്റ്റ് ചെയ്തത്. 2023 സെപ്റ്റംബർ 23 മുതൽ 2024 ഫെബ്രുവരി 27 വരെയുള്ള കാലയളവിൽ പല തവണകളിലായി പതിമൂന്ന് ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. രഞ്ജിത എറണാംകുളം തൃക്കാര പൊലീസ് സ്റ്റേഷനിലും, തൃശ്ശൂർ, ഒല്ലൂർ പൊലീസ് സ്റ്...

23 കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകൾ പിടിയിൽ.

KOLLAM, LOCAL NEWS
കൊല്ലം റെയിൽവേ സ്റ്റേഷനിൽ 23 കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകൾ പിടിയിൽ. ജാർഖണ്ഡ് സ്വദേശികളായ ശോഭകുമാരി, സവിതകുമാരി, മുനികുമാരി എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് ഉണക്കമീൻ കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് പിടിക്കപ്പെട്ടത്. റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാൻ കഴിഞ്ഞത്. 13 പൊതികളിലായി കഞ്ചാവ് ബാഗുകളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു ഇവരെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. അതേസമയം, മറ്റൊരു സംഭവത്തിൽ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം നാല് കോടി രൂപ വിലമതിക്കുന്ന 4.1 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. തായ്‌ലൻഡിൽ നിന്ന് ക്വാലാലംപൂർ വഴി കടത്തിയ കഞ്ചാവാണ് പിടികൂടിയത്.സംഭവത്തിൽ ഇരിങ്ങാലക്കുട സ്വദേശി സിബിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണ പാക്കേജിംഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്...

പിതാവിൻ്റെ കൈയില്‍ നിന്നും ആറ് വയസുകാരനെ തട്ടിക്കൊണ്ടുപോയതായി പരാതി

LOCAL NEWS, PALAKKAD
പാലക്കാട് ആറ് വയസുകാരനെ തട്ടിക്കൊണ്ടുപോയതായി പരാതി. പാലക്കാട് വിളത്തൂർ സ്വദേശി മുഹമ്മദ് ഹനീഫയുടെ 6 വയസുഉള്ള മകൻ ഇവാൻ സായിക്കിനെയാണ് തട്ടികൊണ്ട് പോയത്. വെളള, ചുവപ്പ് സ്വിഫ്റ്റ് കാറുകളിലാണ് കുട്ടിയെ തട്ടി കൊണ്ട് പോയത്.പിതാവിൻ്റെ കൈയില്‍ നിന്നും കുട്ടിയെ ബലമായി തട്ടി കൊണ്ടു പോവുകയായിരുന്നു. . വെള്ള ചുവപ്പ് സ്വിഫ്റ്റ് കാറുകളിലെത്തിയവരാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. കൊപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു....

ജാമ്യത്തിലിറങ്ങി മുങ്ങിയ വ്യാജ ഡോക്ടർ പിടിയിൽ

LOCAL NEWS, TIRUVANANTHAPURAM
വ്യാജ ഡോക്ടർ ചമഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സ നടത്തി, വിവിധ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ തിരുവനന്തപുരം സ്വദേശി പിടിയില്‍. വഞ്ചിയൂർ വിളയിൽ ഹൗസിൽ സജിത്തിനെയാണ് പൊലീസ് തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 2016ൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ കേസിലാണ് അറസ്റ്റ്. പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഓ സുബിമോൻ ആണ് പ്രതിയെ പിടികൂടിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സജിത്തിനെതിരെ മലപ്പുറം ജില്ലയിലെ താനൂർ പൊലീസ് സ്റ്റേഷനിൽ 2010 ൽ രജിസ്റ്റർ ചെയ്ത കേസിലും, കോട്ടയം ജില്ലയിലെ കുമരകം പൊലീസ് സ്റ്റേഷനിൽ 2016 ൽ രജിസ്റ്റർ ചെയ്ത കേസിലും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയതിന് വാറണ്ട് നിലവിലുണ്ട്. ഇയാൾ ഇപ്പോൾ തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എൽഡബ്ല്യുഇ കേസിൽ ഉൾപ്പെട്ട ആളാണെന്ന് പൊലീ...

രാമനാട്ടുകരയിൽ 155 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശി ഉൾപ്പെടെ രണ്ട് പേര്‍ പിടിയിൽ.

KOZHIKODE, LOCAL NEWS
കോഴിക്കോട് : രാമനാട്ടുകരയിൽ 155 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. കോഴിക്കോട് പുല്ലങ്കുന്ന് സ്വദേശി ഷഹീദ് ഹുസൈൽ, ചാലിയം സ്വദേശി അബു താഹിർ എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടയിലാണ് ഇരുവരും പിടിയിലായത്. ഫറോക് പൊലീസും കോഴിക്കോട് സിറ്റി ഡാൻസാഫും ചേർന്നാണ് ഇരുവരെയും പിടികൂടിയത്. കോഴിക്കോട്, രാമാനാട്ടുകര കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നതിനായി ബംഗളൂരുവിൽ നിന്നും എംഡിഎംഎ എത്തിച്ച് കൊടുക്കുന്നവരാണ് ഇരുവരുമെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ കാറിൽ ലഹരി മരുന്ന് കൊണ്ടുവരുന്നതിനിടെയാണ് രാമനാട്ടുകര വൈദ്യരങ്ങാടി ഭാഗത്തുനിന്നുമാണ് പിടിയിലാകുന്നത്. മലപ്പുറം ചേലേമ്പ്ര പുല്ലുകുന്ന് സ്വദേശി പുത്തലത്ത് വീട്ടിൽ ഷഹീദ് ഹുസൈൻ (28), കടലുണ്ടി ചാലിയം സ്വദേശി വൈരം വളപ്പിൽ വീട്ടിൽ അബു താഹിർ (25) എന്നിവരാണ് പിടിയിലായത്. ഓണം വിപണി ലക്ഷ്യമാക്കിയാണ് ഇവർ ലഹരിമരുന്ന് കൊണ്ടുവന്നതെന്ന് പൊലീസ് പറയുന്നു. ഇവർ ആർക്ക്...

ഷുഹൈബ് വധക്കേസ് പ്രതിയുൾപ്പെടെ 6 പേർ MDMAയുമായി പിടിയില്‍

KANNUR, LOCAL NEWS
ഷുഹൈബ് വധക്കേസ് പ്രതി കെ സഞ്ജയ് കണ്ണൂർ മട്ടന്നൂരില്‍ എംഡിഎംഎയുമായി പിടിയില്‍. ഒപ്പം അഞ്ച് പേർക്കൊപ്പം 27 ഗ്രാം എംഡിഎംഎയും പിടികൂടിയിട്ടുണ്ട്. ചാലോട് ഉള്ള ഒരു ലോഡ്ജില്‍ നിന്നാണ് ആറംഗ സംഘത്തെ ഇന്നലെ രാത്രി പിടികൂടിയത്. ഉപയോഗവും വില്‍പനയും ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഘത്തില്‍ രജിന രതീഷ് എന്ന യുവതിയുമുണ്ട്. ഷുഹൈബ് വധക്കേസിലെ പ്രതിയാണ് പിടിയിലായിരിക്കുന്ന സഞ്ജയ്. 27.82 ഗ്രാം എംഡിഎംഎ ആണ് പിടിച്ചത്. ഇന്നലെ തന്നെ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും. മട്ടന്നൂർ കേന്ദ്രീകരിച്ചുളള ലഹരിവില്‍പനയിലെ മുഖ്യ കണ്ണികളാണ് ഇവരെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആവശ്യക്കാരെ ലോഡ്ജില്‍ എത്തിച്ച്‌ അവിടെ നിന്ന് ലഹരി കൈമാറുന്നു എന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്....

കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണമാണാവശ്യം: റാഫ്

KOZHIKODE, LOCAL NEWS
പനമരം: പോലിസ്, മോട്ടോർ വാഹനം, എക്സൈസ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ പനമരം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി റോഡു സുരക്ഷ, ലഹരി നിർമ്മാർജനം എന്നിവക്കായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം ഏരിയ കൺവെൻഷൻ തീരുമാനിച്ചു. റാഫ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് സൈൻ അധ്യക്ഷനായിരുന്നു. പനമരം ഗ്രാമപഞ്ചായത്ത് പ്രിസിഡണ്ട് ലക്ഷ്മി ആലക്കമുറ്റo പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി സജി മണ്ഡലത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ബേബി തുരുത്തിയിൽ, ബെന്നി അരിച്ചാർമല, അസൈൻ ചുണ്ടക്കുന്ന്,ത്രേസ്യ സെബാസ്റ്റിൻ,ജൂല ഉസ്മാൻ, സുനിൽ കുമാർ, സൈനബ ജലീൽ, അജയകുമാർ, ടിവി വൽസല, ജമീല സുബൈർ, ഇവി ഷാജി,നൗഫൽ വടകര, മേരി കുളപ്പള്ളിയിൽ, ആസ്യ ഉസ്മാൻ,മാലതി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.വനിതാഫോറം ജില്ല ജനറൽ സെക്രട്ടറി സൗജത്ത് ഉസ്മാൻ സ്വാഗതവു...

ഫറോക്കില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസില്‍ പിടിയിലായ പ്രതി ചാടിപ്പോയി

KOZHIKODE, LOCAL NEWS
കോഴിക്കോട് ഫറോക്കില്‍ സ്കൂള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസില്‍ പിടിയിലായ പ്രതി ചാടിപ്പോയി. അസം സ്വദേശി പ്രസണ്‍ ജിത്ത് ആണ് ചാടിപ്പോയത്. കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് പ്രതി പൊലിസിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ടത്. കയ്യില്‍ വിലങ്ങുമായാണ് ഇയാള്‍ കടന്നുകളഞ്ഞത്. ഇന്നലെയാണ് ഇയാളെ ഫറോക്ക് പൊലിസ് കസ്റ്റഡിയിലെടുത്തത്.ഉത്തർപ്രദേശ് സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതിയാണ് പ്രസണ്‍. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനായി വിലങ്ങണിയിച്ച്‌ ബെഞ്ചില്‍ ഇരുത്തിയ സമയത്താണ് ഇയാള്‍ ചാടിയത്. പൊലിസിന്റെ ശ്രദ്ധ തെറ്റിയപ്പോള്‍ പിൻവാതില്‍ വഴി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി നിലവില്‍ തെരച്ചില്‍ വ്യാപകമാക്കിയിരിക്കുകയാണ്....

ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ച പ്രതിയെ പിടികൂടി പൊലീസ്.

KANNUR, LOCAL NEWS
കണ്ണൂർ: ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ച പ്രതിയെ പിടികൂടി പൊലീസ്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങി നാട്ടിലേക്ക് പോകാനായി പ്രതി ബൈക്ക് മോഷ്ടിക്കുകയായിരുന്നു. തൃശൂർ സ്വദേശി ബാബുരാജ് എന്ന സോഡ ബാബുവാണ് ബൈക്ക് മോഷ്ടിച്ചതിനെ തുടർന്ന് വീണ്ടും അറസ്റ്റിലായത്. ജയിലിൽ നിന്നിറങ്ങിയ സോഡാ ബാബുവിന് വീട്ടിലേക്ക് പോവാൻ വാഹനം ഉണ്ടായിരുന്നില്ല. തുടർന്ന് ഇയാൾ ബൈക്ക് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ബൈക്ക് മോഷണം പോയ വിവരം പുറത്തുവന്നതോടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കണ്ണൂർ ടൗൺ പൊലീസ് ആണ് സോഡാ ബാബുവിനെ പിടികൂടിയത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.  ...

വയോധികയുടെ മാല മോഷ്ടിച്ചയാൾ പിടിയിൽ

LOCAL NEWS, PALAKKAD
പാലക്കാട് വയോധികയുടെ മാല മോഷ്ടിച്ചയാൾ പിടിയിൽ. പാലക്കാട് ആലത്തൂരിലാണ് എയ്ഡഡ് സ്കൂൾ ജീവനക്കാരൻ പിടിയിലായത്. ചൂലനൂരിലെ എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റൻറ് സമ്പത്ത് ആണ് പിടിയിലായത്. രണ്ടാഴ്ച മുൻപാണ് സംഭവം. തൊഴിലുറപ്പ് ജോലി കഴിഞ്ഞു വരുന്ന സ്ത്രീയുടെ മാല ഇയാൾ മോഷ്ടിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സ്കൂൾ ജീവനക്കാരൻ പിടിയിലായത്....

യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; മകൾക്ക് പിന്നാലെ അമ്മയും അറസ്റ്റിൽ

LOCAL NEWS, THRISSUR
തൃശൂർ: യു.കെയിൽ ജോലി വാഗ്‌ദാനം ചെയ്ത് തൃശ്ശൂർ എടവിലങ്ങ് സ്വദേശികളായ മൂന്ന് പേരിൽ നിന്നും 6.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എടവിലങ്ങ് കാര പുതിയ റോഡ് ചള്ളിയിൽ വീട്ടിൽ ശ്യാമള (59) യെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇവരുടെ മകൾ സായ (29) അറസ്റ്റിലായിരുന്നു. മകൾ സായ നടത്തിയ തട്ടിപ്പ് കേസിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് വ്യക്തമായതിന് പിന്നാലെയാണ് ശ്യാമളയെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. സായയും റിമാൻ്റിൽ കഴിയുകയാണ്. കൊടുങ്ങല്ലൂർ, മതിലകം, മാള, ഇരിങ്ങാലക്കുട, കാട്ടൂർ, വെള്ളിക്കുള്ളങ്ങര പൊലീസ് സ്റ്റേഷനുകളിലായി യുകെയിലേക്ക് വീസയും ജോലിയും വാഗ്‌ദാനം ചെയ്ത് പലരിൽ നിന്നായി ഇവർ പണം തട്ടിയിരുന്നു. ഇത്തരത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിന് സായയുടെ പേരിൽ ഒമ്പത് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്‌തിരുന്നു. സായ നടത്തിയ തട്ടിപ്പിൽ പങ്കുണ്ടെന...

അപകട മേഖലകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണത്തിന്ന് ഊന്നൽ നൽകും: റാഫ്

LOCAL NEWS, THRISSUR
തൃശൂർ: പോലീസ്,മോട്ടോർ വാഹന,എക്സൈസ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുമായി സഹകരിച്ച് അപകട മേഖലകളിലും ജില്ലയിലെ സ്കൂൾ കോളേജ് കലാലയങ്ങളിലും വിപുലമായ റോഡ് സുരക്ഷ ബോധവൽക്കരണവും ലഹരി നിർമാർജ്ജന കർമ്മപരിപാടികളും വരും നാളുകളിൽ നടത്താൻ റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം തൃശൂർ ജില്ല കൺവെൻഷൻ തീരുമാനിച്ചു. റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു പരിപാടി ഉദ്ഘാടനം ചെയ്തു. റോഡുകൾക്ക് താങ്ങാനാവുന്നതിലേറെ വാഹനങ്ങളുള്ള സാഹചര്യത്തിൽ ഒരു പുതിയ റോഡ് സംസ്കാരം രൂപപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂർ സാവിത്രി കഫെ ഹാളിൽ നടന്ന ജില്ലാതല കൺവെൻഷനിൽ കെ ടി പിയൂഷ് അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് ടിഐകെ മൊയ്തു മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. റിട്ടയേർഡ് പോലീസ് സബ് ഇൻസ്പെക്ടർ കെ എ ഡേവിസ് ജില്ലാ പ്രസിഡണ്ടും കെ തവരാജ് ജനറൽ സെക്രട്ടറിയായും റാഫ് തൃശൂർ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു . വനിതാ ഫോറം ജില്ലാ പ്രസിഡണ്ടായി നിമ്മി റപ്പായി...

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

LOCAL NEWS
കണ്ണൂർ പരിയാരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയത് പരീക്ഷയിൽ മാര്‍ക്ക് കുറഞ്ഞതിലെ മനോവിഷമം കാരണമെന്ന് പൊലീസ്. ഞായറാഴ്ച്ച വൈകീട്ടാണ് പിലാത്തറ മേരിമാത സ്‌ക്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി അജുല്‍രാജിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പന്ത്രണ്ടുകാരനായ അജുല്‍രാജ് പിലാത്തറ സ്വദേശി രാജേഷിന്റയും വിജിനയുടെയും മകനാണ് . മാര്‍ക്ക് കുറഞ്ഞതിൽ കുട്ടി വീട്ടിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. സംഭവത്തിൽ പരിയാരം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു....

ട്രെയിനില്‍ മോഷണം; ഒരാള്‍ പിടിയില്‍

LOCAL NEWS
ട്രെയിനിലെ റിസർവേഷൻ കോച്ചില്‍ നിന്നും യാത്രക്കാരന്റെ സ്വർണ മോതിരവും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള ബാഗ് കവർന്ന കേസില്‍ പ്രതിയെ റെയില്‍വെ പൊലീസ് പിടികൂടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി കെ.സാക്കിർ(28) ആണ് പിടിയിലായത്. ജൂലായ് 31ന് മുരുഡേശ്വർ-കാച്ചിഗുഡ എക്സ്പ്രസില്‍ യാത്ര ചെയ്ത ആലപ്പുഴ സ്വദേശിയുടെ ബാഗാണ് മോഷ്ടിച്ചത്. ഒരു പവൻ ആഭരണം, വെള്ളി മോതിരം, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെടുത്തു. റെയില്‍വെ പൊലീസ് എസ്.ഐ അനില്‍ മാത്യു, എ.എസ്.ഐ ഗോകുല്‍ദാസ്, സീനിയർ സിവില്‍ ഓഫീസർമാരായ സുഗീർത്ഥകുമാർ, എം.ജി.അബ്ദുള്‍ മജീദ്, ശശിനാരായണൻ, ടി.സി.സുരേഷ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്....

ലഹരി പരിശോധനയ്ക്കെത്തിയ പൊലീസിനെ ആക്രമിച്ച യുവാവ് പിടിയിൽ.

KOZHIKODE, LOCAL NEWS
കോഴിക്കോട്: ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്ന് പരിശോധനയ്ക്കെത്തിയ പൊലീസിനെ ആക്രമിച്ച യുവാവ് പിടിയിൽ. പതിമംഗലം സ്വദേശി പി കെ ബുജൈറിനെയാണ് കുന്ദമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിൽ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്തിന് പരിക്കേറ്റു. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരനാണ് പിടിയിലായ ബുജൈർ. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ബുജൈര്‍ പൊലീസിനെ ആക്രമിച്ചത്. ബുജൈറിൽ നിന്ന് ലഹരി മരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. എന്നാൽ വാഹന പരിശോധനയിലും ദേഹ പരിശോധനയിലും ലഹരിമരുന്ന് കണ്ടെത്താൻ സാധിച്ചില്ല. അതേസമയം ബുജൈറിന് ലഹരി ഇടപാടില്‍ പങ്കുണ്ടെന്ന് മറ്റൊരു പ്രതി കുറ്റസമ്മത മൊഴി നൽകിയതായി റിപ്പോർട്ടുണ്ട്. മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് പൊലീസ് അറസ്...

കാവുങ്ങല്‍ സ്വദേശിനി പൂവന്‍ വീട്ടില്‍ സരോജിനിയെ കാണ്മാനില്ല

LOCAL NEWS
മലപ്പുറം കാവുങ്ങല്‍ സ്വദേശി പൂവന്‍ വീട്ടില്‍ സരോജിനിയെ ഇന്ന് രാവിലെ 6 മണി മുതല്‍ വീട്ടില്‍ നിന്നും കാണാനില്ല. കാണാതാകുന്ന സമയത്ത് ചുവപ്പ് നിറത്തിലുള്ള മാക്‌സിയാണ് ധരിച്ചിരുന്നത്. കണ്ടു കിട്ടുന്നവര്‍ ബന്ധപ്പെടുക: ബാബു ( മകന്‍ ) : 9947502070

MTN NEWS CHANNEL

Exit mobile version