Thursday, January 15News That Matters

LOCAL NEWS

നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍

KANNUR, LOCAL NEWS
തളിപ്പറമ്ബില് നഴ്സിങ് വിദ്യാര്ഥിയെ ഹോസ്റ്റല് ശുചിമുറിയില് മരിച്ച നിലയില് കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആന്മരിയയാണ് മരിച്ചത്. തളിപ്പറമ്ബ് ലൂര്ദ് നഴ്സിങ് കോളജിലെ വിദ്യാര്ഥിയാണ് ആന്മരിയ. അന്വേഷണം പുരോഗമിക്കുന്നു. പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്ഥിയുടെ മരണത്തില് അന്വേഷണം നടക്കുന്നതിനിടെയാണ് കണ്ണൂരിലും സമാന സംഭവം റിപ്പോര്ട്ട് ചെയ്യുന്നത്. ചുട്ടിപ്പാറ എസ്.എം.ഇ നഴ്സിങ് കോളജിലെ നാലാം വര്ഷ വിദ്യാര്ഥിയായിരുന്ന അമ്മു എസ്. സജീവിന്റെ മരണത്തില് ഇതിനോടകം മൂന്ന് പേര് അറസ്റ്റിലായിട്ടുണ്ട്. സഹപാഠികളായ അഞ്ജന മധു, അലീന ദിലീപ്, എടി അക്ഷിത എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

യാത്രക്കാർക്കിതാ സന്തോഷ വാർത്ത; തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യയുടെ പുതിയ സർവീസ്

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സർവീസ്. ശനിയാഴ്ച മുതലാണ് സർവീസ് തുടങ്ങുന്നത്. ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 7.15-ന് പുറപ്പെട്ട് 8:05-ന് വിമാനം കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്ന് തിങ്കൾ, വെള്ളി ദിവസങ്ങളിൽ രാത്രി 11 മണിക്ക് പുറപ്പെട്ട് 11:50-ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം-കൊച്ചി റൂട്ടിൽ ഇൻഡിഗോയുടെ പ്രതിദിന സർവീസിന് പുറമേയാണ് എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവീസ് തുടങ്ങുന്നത്. ഇത് യാത്രക്കാർക്ക് കൂടുതൽ സൗകര്യമാകുമെന്നാണ് വിലയിരുത്തൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍ തട്ടി; ഒരാള്‍ മരിച്ചു

LOCAL NEWS, THRISSUR
തൃശൂര്‍: തൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയ സ്ത്രീ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തൃശൂര്‍ മുരിങ്ങൂര്‍ ഡിവൈന്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്ക് കടക്കുന്നതിനിടയില്‍ രണ്ട് സ്ത്രീകളെ ട്രെയിന്‍ തട്ടുകയായിരുന്നു. ഒരു സ്ത്രീ തല്‍ക്ഷണം മരിച്ചു. രക്ഷപ്പെട്ടയാള്‍ക്ക് ഗുരുതര പരുക്കുണ്ട്. ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തിന് എത്തിയ കാഞ്ഞങ്ങാട് സ്വദേശിയാണ് മരിച്ചത്. വടക്കന്‍ പറവൂര്‍ വടക്കും പാടന്‍ തോമസിന്റെ ഭാര്യ ഉഷക്കാണ് ഗുരുതരമായി പരുക്കേറ്റത്. അരമണിക്കൂറോളം റെയില്‍വേ ട്രാക്കില്‍ പരുക്കേറ്റ് കിടന്നതിനു ശേഷം പൊലീസ് എത്തിയാണ് ഉഷയെ ആശുപത്രിയിലേക്ക് മാറ്റിയത്. മൂന്നുപേര്‍ ഒരേസമയം ട്രാക്ക് കുറുകെ കടക്കുന്നതിനിടയില്‍ എറണാകുളം ഭാഗത്ത് നിന്ന് വന്ന ട്രെയിനാണ് ഇടിച്ചത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയി...

ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

LOCAL NEWS, TIRUVANANTHAPURAM
വിഴിഞ്ഞം: ശബരിമല തീർത്ഥാടകരുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തിരുവല്ലം പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒ ശ്രീജിത്ത്(38) ആണ് മരിച്ചത്. ശബരിമല തീർത്ഥാടനത്തിനുശേഷം കന്യാകുമാരിയിലേക്കുപോയ തിരുനെൽവേലി സ്വദേശികളുടെ കാറിടിച്ചായിരുന്നു അപകടം. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. കാറോടിച്ചിരുന്ന തിരുനെൽവേലി സ്വദേശി അജിത്തിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തു. കാറിൽ കുട്ടിയടക്കം അഞ്ചുപേരുണ്ടായിരുന്നു. വ്യാഴാഴ്ച പുലർച്ചെ 4.30-ഓടെ മുക്കോല-കാരോട് ബൈപ്പാസിലെ പയറുമൂട് പാലത്തിനടിയിലാണ് അപകടമുണ്ടായത്. തിരുവല്ലം പൊലീസ് സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ കാഞ്ഞിരംകുളത്തുള്ള വീട്ടിലേക്ക് പോവുകയായിരുന്നു ശ്രീജിത്ത്. കാഞ്ഞിരംകുളം വലിയവിള പ്ലാവ്നിന്ന പുത്തൻവീട്ടിൽ ശ്രീനിവാസന്റെയും ലീലയുടെയും മകനാണ്. ഭാര്യ: ശാലിനി. മക്കൾ: ആരാധ്യ, ആദി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയ...

‘ദുരിത’ഹർത്താൽ; കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

LOCAL NEWS, WAYANAD
കൊച്ചി: മുണ്ടക്കൈ ചൂരൽമല ദുരന്തത്തിലെ കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് വയനാട്ടിൽ നടന്ന ഹർത്താലിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഹർത്താൽ നിരുത്തരവാദപരമെന്ന് പറഞ്ഞ ഹൈക്കോടതി, തീരുമാനം നിരാശപ്പെടുത്തുന്നതാണെന്നും അഭിപ്രായപ്പെട്ടു. എൽഡിഎഫും യുഡിഎഫുമാണ് ഹർത്താൽ നടത്തിയത്. ഹര്‍ത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്ന് ചോദിച്ച ഹൈക്കോടതി പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു. അധികാരത്തിലിരിക്കുന്ന എൽഡിഎഫ് എന്തിനാണ് ഹർത്താൽ നടത്തിയതെന്നും കോടതി ചോദിച്ചു. വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹര്‍ത്താല്‍ നടത്തിയത്. ഇത്തരം ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്ന് കടുത്ത ഭാഷയില്‍ നിലപാടെടുത്ത ഹൈക്കോടതി ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഈ സമീപനം നിരാശപ്പെടുത്തുന്നതെന്നും പറഞ്ഞു. നവംബർ 19നായിരുന്നു വയനാട്ടിൽ ഹർത്താൽ. ഉരുൾപൊട്ടൽ ദുരന്തത്തിലെ കേന്ദ്ര- കേരള സർക്കാരുകളുടെ വീഴ്ച്ചകൾ ചൂണ്ടിക്കാട്ടിയാണ് യുഡി...

ഹോളിവുഡിൽ വെന്നിക്കൊടി പാറിച്ച് എ ആർ റഹ്മാൻ, മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം സ്വന്തമാക്കി ആടുജീവിതം

LOCAL NEWS
മലയാള സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ ഏറ്റെടുത്ത ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം. മലയാളത്തിൽ ഇന്നും ബെസ്റ്റ് സെല്ലറുകളിൽ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. എആർ റഹ്മാൻ ഈണമിട്ട ചിത്രത്തിലെ ​ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ (HMMA) പുരസ്കാരങ്ങൾക്കായുള്ള നാമനിർദേശ പട്ടികയിൽ ആടുജീവിതം ഇടം നേടിയിരുന്നു. മികച്ച ഗാനത്തിനും വിദേശചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുമായി രണ്ടു നാമനിർദേശങ്ങളാണ് ആടുജീവിതം നേടിയത്. ഇപ്പോഴിതാ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരം എആർ റഹ്മാനെ തേടിയെത്തിയിരിക്കുകയാണ്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരമാണ് റഹ്മാൻ നേടിയത്. ആടുജീവിതത്തിലെ പശ്ചാത്തല സംഗീതത്തിനാണ് പുരസ്കാരം. റഹ്മാനു വേണ്ടി പുരസ്കാരം സംവിധായകൻ ബ്ലെസി ഏറ്റുവാങ്ങി. "ഈ വലിയ അംഗീകാരത്തിന് ന...

നേരിട്ട് ഹാജരാകേണ്ട, മുഴുവന്‍ സമയ ഡിജിറ്റൽ കോടതി കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു

KOLLAM, LOCAL NEWS
കൊല്ലം: രാജ്യത്തെ ആദ്യത്തെ മുഴുവൻ സമയ ഡിജിറ്റൽ കോടതി കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു. ഡിജിറ്റൽ കോടതികളിൽ കക്ഷികളോ അഭിഭാഷകരോ നേരിട്ട് കോടതിയിൽ ഹാജരാകേണ്ട ആവശ്യമില്ല. വിചാരണയും വാദവും ഉൾപ്പെടെ എല്ലാ നടപടികളും ഇനി ഓൺലൈനിലൂടെ നടപ്പാക്കാൻ സാധിക്കും. "24x7 " ഓൺ കോടതി എന്നാണ് ഈ ഡിജിറ്റൽ കോടതിയുടെ പേര്. ഇതിൻ്റെ ഭാ​ഗമായി കോടതി മുറിയിൽ പ്രത്യേക വീഡിയോ കോൺഫറൻസ് സംവിധാനം ഉണ്ടാകും. ഒരു മജിസ്ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് ഡിജിറ്റൽ കോടതികളിൽ ഉള്ളത്. ഇവിടെ പേപ്പർ ഫയലിംഗ് ഇല്ല എന്നത് മാത്രമല്ല, 24 മണിക്കൂറും കേസുകൾ ഫയല്‍ ചെയ്യാനും സാധിക്കും. കൊല്ലത്തെ മൂന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിലും, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് നിയമപ്രകാരം ഫയൽ ചെയ്യേണ്ട ചെക്ക് ബൗൺസ് കേസുകൾ ഇവിടെയാണ് ഫയൽ ചെയ്യേണ്ടത്. കോടതിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് അഭിഭാഷകർക്കും ക്ലർക്കുമാർക...

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥി മരിച്ച നിലയിൽ, ജീര്‍ണിച്ച അവസ്ഥയില്‍.

LOCAL NEWS
ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശിയായ ടി എം നിഷാദിന്റെ മകന്‍ മുഹമ്മദ് ഷാമിലിനെയാണ് (23) മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജ്കുണ്ഡെയിലെ അപ്പാര്‍ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. മത്തിക്കരെ എം എസ് രാമയ്യ കോളേജിലെ ബിബിഎ മൂന്നാം വര്‍ഷം വിദ്യാര്‍ത്ഥിയായിരുന്നു ഷാമില്‍. ഞായറാഴ്ചയാണ് ഷാമിലിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കൂടെ താമസിച്ചവര്‍ വെള്ളിയാഴ്ച നാട്ടിലേക്ക് പോയിരുന്നു. ഞായറാഴ്ച ഇവര്‍ തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അപ്പോഴേക്കും മൃതദേഹം ജീര്‍ണിച്ച സ്ഥിതിയിലായിരുന്നു. കൂട്ടുകാരെത്തി വിളിച്ചപ്പോള്‍ മുറി തുറക്കാത്തതിനെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പിന്നാലെ പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. ഈ ദിവസങ്ങളില്‍ ഷാമില്‍ മുറിയില്‍ ഒറ്റയ്ക്കായിരുന്നുവെന്നാണ് വിവരം. രാജനകുണ്ഡെ പൊലീ...

ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

LOCAL NEWS
മലപ്പുറം: മുണ്ടുപറമ്പിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. ബൈക്ക് യാത്രക്കാരനായ ബാങ്ക് ഉദ്യോഗസ്ഥനാണ് മരണപ്പെട്ടത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ബസ് ബൈക്ക് യാത്രക്കാരന്റെ ദേഹത്ത് കയറി ഇറങ്ങി എന്നുള്ള വിവരമാണ് ലഭിച്ചിട്ടുള്ളത്. മുണ്ടുപറമ്പ് സ്വദേശി കല്ലിടുംബിൽ വാസുദേവൻ എന്നയാളാണ് മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു... നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

CCTV സ്ഥാപിക്കാത്ത ചെറിയ കടകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ മലപ്പുറം സ്വദേശി പിടിയില്‍

KOZHIKODE, LOCAL NEWS
കോഴിക്കോട്: സിസിടിവി സ്ഥാപിക്കാത്ത ചെറിയ കടകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ യുവാവ് പിടിയില്‍. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശി പ്രവീണ്‍ ഒടയോള(35)യെയാണ് മാവൂര്‍ പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ ആഴ്ച ഇയാള്‍ മാവൂരിലെ ടൈലറിംഗ് ഷോപ്പിലും സമീപത്തെ പച്ചക്കറി കടയിലും കയറി 50,000 രൂപ മോഷ്ടിച്ചിരുന്നു. ചുവരില്‍ അള്ളിപ്പിടിച്ച് ചെറിയ വിടവുകളിലൂടെ ഉള്ളില്‍ കയറി മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. സെന്‍ട്രിംഗ് ജോലിക്കാരനായ പ്രവീണ്‍ മോഷണം നടത്തുന്നതിനായി എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഹോം നഴ്‌സായി വീടുകളില്‍ താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പള്ളിക്കല്‍ ബസാറില്‍ ആശാരിയായും ജോലി ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. രാത്രിയില്‍ ബൈക്കില്‍ കറങ്ങി നടന്നാണ് മോഷണം നടത്താനുള്ള കടകള്‍ പ്രവീൺ നോക്കിവച്ചിരു...

‘ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്‌ടറി, പുറത്തുവന്നതിൽ സന്തോഷം’; രൂക്ഷവിമർശനവുമായി സന്ദീപ് വാര്യർ

LOCAL NEWS, PALAKKAD
പാലക്കാട്: കോൺഗ്രസ് പാർട്ടിയിലേക്ക് സ്വീകരണം ലഭിച്ച വേദിയിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് സന്ദീപ് വാര്യർ. ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്നും അഭിപ്രായാണ് പറയാൻ പോലും ആ പാർട്ടിയിൽ സ്വാതന്ത്ര്യമില്ലെന്നും സന്ദീപ് ആഞ്ഞടിച്ചു. വെറുപ്പ് മാത്രം പുറത്തുവിടുന്ന സംഘടനയിൽ നിന്ന് സ്നേഹം താൻ പ്രതീക്ഷിച്ചുവെന്നും എന്നാൽ പലഘട്ടത്തിലും സ്നേഹവും കരുതലും പിന്തുണയും കിട്ടിയില്ലെന്നും സന്ദീപ് തുറന്നടിച്ചു. ഏകാധിപത്യപരമായ രീതിയാണ് ബിജെപിയിൽ ഉള്ളത്. അവിടെ അഭിപ്രായം പറയാൻ പോലുമുള്ള സ്വാതന്ത്രമില്ല. ഉപാധികളില്ലാതെ സ്നേഹിക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരിൽ വിലക്ക് നേരിട്ടയാളാണ്. വ്യക്തി ബന്ധങ്ങളിൽ മതം തിരയാനോ ഇടപെടാനോ ശ്രമിച്ചിട്ടില്ല. പക്ഷേ സംഘടനയ്ക്ക് വേണ്ട് അശ്രാന്തം പണിയെടുത്തിട്ടുണ്ട്. എന്നിട്ടും ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഒരു വർഷം ചാനൽ ചർച്ചകളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയെന...

ബള്‍ബ് വേണോ, ഒന്നെടുത്താല്‍ ഒന്ന് ഫ്രീ; ഓഫറുമായി KSEB

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: ഊര്‍ജ പദ്ധതികള്‍ക്ക് കീഴില്‍ വിതരണം ചെയ്യപ്പെടേണ്ടിയിരുന്ന ബള്‍ബുകള്‍ വിറ്റഴിക്കാനൊരുങ്ങി കെഎസ്ഇബി. ആയിരക്കണക്കിന് ബള്‍ബുകളാണ് പദ്ധതി പ്രകാരം വിതരണം ചെയ്യപ്പെടാതെ കെഎസ്ഇബിയില്‍ കെട്ടിക്കിടക്കുന്നത്. ഫിലമെന്റ് രഹിത കേരളം പദ്ധിതയുടെ ഭാഗമായി കൊണ്ടുവന്ന 1.17 കോടി ഒമ്പത് വാട്‌സിന്‌റെ ബള്‍ബുകളില്‍ 2.19ലക്ഷം ബള്‍ബുകള്‍ ഇപ്പോഴും വിറ്റഴിക്കപ്പെടാതെ കെട്ടിക്കിടക്കുകയാണ്. ഇതിന് പിന്നാലെ ഡൊമസ്റ്റിക് എഫിഷ്യന്റ് ലൈറ്റിംഗ് പ്രോഗ്രാമിന് (ഡിഇഎല്‍പി) കീഴില്‍ വിതരണത്തിനായി വാങ്ങിയ 81,000 എല്‍ഇഡി ബള്‍ബുകളും വിവിധ കെഎസ്ഇബി ഓഫീസുകളിലായി കെട്ടിക്കിടക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കെഎസ്ഇബി മുന്നോട്ടുവെച്ച ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി എല്‍ഇഡി ബള്‍ബുകള്‍ 65 രൂപയ്ക്കാണ് വിറ്റഴിച്ചിരുന്നത്. എന്നാല്‍ പൊതുവിപണിയില്‍ എല്‍ഇഡി ബള്‍ബുകളുടെ വില കുത്തനെ കുറഞ്ഞത് കെഎസ്ഇബിക്ക് വെല്ലുവിളിയായ...

രാവിലെ ലൈസന്‍സ് കിട്ടി, പിന്നാലെ സസ്‌പെന്‍ഷന്‍

ERANANKULAM, LOCAL NEWS
കൊച്ചി: ഡ്രൈവിങ് ലൈസന്‍സ് കിട്ടിയതിന്റെ ആഘോഷം അതിരുകടന്നപ്പോള്‍ വിദ്യാർത്ഥിക്ക് കിട്ടിയത് എട്ടിന്റെ പണി. തൃക്കാക്കര ഭാരതമാതാ കോളേജ് വിദ്യാര്‍ത്ഥിയുടെ ലൈസന്‍സാണ് മണിക്കൂറുകള്‍ക്കുള്ളില്‍ സസ്‌പെന്‍ഡ് ചെയ്തത്. കൊച്ചി കാക്കനാടാണ് സംഭവം. ലൈസന്‍സ് കിട്ടിയ സന്തോഷം പങ്കുവെക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം 'റൈഡ്' പോയതാണ് വിദ്യാര്‍ത്ഥി. രണ്ട് പേരെയാണ് തനിക്കൊപ്പം ബൈക്കില്‍ കയറ്റിയത്. രണ്ട് ബൈക്കില്‍ മൂന്ന് പേര്‍ വീതം യാത്ര ചെയ്യുന്നത് അതുവഴി പോവുകയായിരുന്ന എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഇവരെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ബൈക്ക് ഓടിച്ചതില്‍ ഒരു വിദ്യാര്‍ത്ഥിക്ക് രാവിലെയാണ് തപാലിലൂടെ ലൈസന്‍സ് കിട്ടിയതെന്ന് പരിശോധനയില്‍ വ്യക്തമായി. പിന്നാലെ ബൈക്ക് ഓടിച്ച രണ്ട് പേരുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. 2000 രൂപ പിഴയടക്കാനും ഉത്തരവിട്ടു. തെറ്റ് ആവര്‍ത്തിക്കില്ല...

ഉരുള്‍പൊട്ടല്‍ ദുരന്തം; രണ്ടാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി,

LOCAL NEWS, WAYANAD
ടാങ്കറിന് മുന്നില്‍ സഞ്ചിയില്‍ പെട്രോള്‍ നിറച്ച് പടക്കമിട്ട് പൊട്ടിച്ചു; വൈറലാകാന്‍ നോക്കിയ 3 പേര്‍ പിടിയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം; രണ്ടാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി, നല്ല തീരുമാനം ഉടനെന്ന് കേന്ദ്രസര്‍ക്കാര്‍ മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് ചൂണ്ടിക്കാണിച്ച് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെവി തോമസിന് നല്‍കിയ കത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ഫണ്ട് നല്‍കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ലല്ലോ എന്ന് ഹൈക്കോടതി ചോദിച്ചപ്പോള്‍ ദുരന്തം സംഭവിച്ചിട്ട് നാല് മാസം കഴിഞ്ഞുവെന്നും, എല്ലാ വിദഗ്ധ പരിശോധനയും കേന്ദ്രം പൂര്‍ത്തിയാക്കിയെന്നും, കൂടുതല്‍ ഫണ്ട് നല്‍കില്ലെന്നാണ് കത്തില്‍ നിന്ന് മനസിലാക്കുന്നതെന്നും സര്‍ക്കാര്‍ മറുപടി നല്‍കി.അതിതീവ്ര ...

ടാങ്കറിന് മുന്നില്‍ സഞ്ചിയില്‍ പെട്രോള്‍ നിറച്ച് പടക്കമിട്ട് പൊട്ടിച്ചു; വൈറലാകാന്‍ നോക്കിയ 3 പേർ പിടിയിൽ

LOCAL NEWS
ബെഗംളൂരു: സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ നിര്‍ത്തിയിട്ട ടാങ്കറിന് മുന്നില്‍ സഞ്ചിയില്‍ പെട്രോള്‍ നിറച്ച് പടക്കമിട്ട് പൊട്ടിച്ച് യുവാക്കള്‍. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം പിഴ ഈടാക്കി വിട്ടയച്ചു. സംഭവത്തിന്റെ 25സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പ്ലാസ്റ്റിക് കവറില്‍ പെട്രോള്‍ നിറച്ച ശേഷം കവറില്‍ പടക്കമിട്ട് കെട്ടിവെയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നീട് ഈ കവര്‍ നിര്‍ത്തിയിട്ട ടാങ്കറിന് മുന്നില്‍ വെയ്ക്കുകയും തീകൊളുത്തുകയുമായിരുന്നു. യുവാക്കള്‍ സുരക്ഷിത സ്ഥാനത്തേക്ക് ഓടിമാറുന്നതും ദൃശ്യങ്ങളില്‍ കാണാം. ടാങ്കറിലേക്ക് തീ ആളിപ്പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ആയുര്‍വേദത്തില്‍ ബിരുദ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായ യുവാക്കള്‍. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാ...

സരിന്‍ യോഗ്യനായ സ്ഥാനാര്‍ത്ഥി, ഊതിക്കാച്ചിയ പൊന്ന്‌; പുകഴ്ത്തി ഇ പി ജയരാജന്‍

LOCAL NEWS, PALAKKAD
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെ പുകഴ്ത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. സരിന്‍ ഉത്തമനായ ചെറുപ്പക്കാരനാണെന്നും പൊതുസമൂഹത്തോട് പ്രതിജ്ഞാബദ്ധയുള്ള ചെറുപ്പക്കാരനാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനസേവനത്തിന് വേണ്ടി വലിയ ശമ്പളമുള്ള ജോലി രാജിവെച്ചയാളാണ് സരിനെന്നും ഇ പി കൂട്ടിച്ചേര്‍ത്തു. 'കട്ടന്‍ചായയും പരിപ്പുവടയും' എന്ന പേരില്‍ ഇ പി ജയരാജന്റേതെന്ന പേരില്‍ പുറത്തവരാനിരുന്ന ആത്മകഥയില്‍ സരിനെതിരെയുള്ള പരാമര്‍ശവുമുണ്ടായിരുന്നു. സരിനെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കുമെന്ന് ആത്മകഥയുടേതെന്ന പേരില്‍ പുറത്ത് വന്ന പിഡിഎഫില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്ത കഴിഞ്ഞ ദിവസം തന്നെ നിരസിച്ച ഇ പി സരിനെ പിന്തുണച്ച് കൊണ്ട് വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു. സരിന്‍ വിശ്വസിച്ച രാഷ്ട്രീയത്തില്‍ സത്യസന്ധതയും നീതിയു...

സ്വകാര്യ ബസ് ജീവനക്കാര്‍ നടുറോഡില്‍ ഏറ്റുമുട്ടി

LOCAL NEWS
കോട്ടക്കല്‍: സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ നടുറോഡില്‍ ഏറ്റുമുട്ടി. ഇരു ബസുകളിലെയും യാത്രക്കാർ പെരുവഴിയിലായി. സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാർക്കെതിരെ കോട്ടക്കല്‍ പൊലീസ് കേസെടുത്തു. ദേശീയപാത 66ല്‍ ചങ്കുവെട്ടി ജങ്ഷനില്‍ വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കോഴിക്കോട്-ഗുരുവായൂർ റൂട്ടില്‍ സർവിസ് നടത്തുന്ന പാരഡൈസ് ബസിലെയും കോട്ടക്കല്‍-വളാഞ്ചേരി റൂട്ടില്‍ സർവിസ് നടത്തുന്ന വടക്കൻ ബസിലെയും ജീവനക്കാരാണ് സംഘർഷത്തിലേർപ്പെട്ടത്. ഗുരുവായൂരിലേക്കുള്ള ബസില്‍ വളാഞ്ചേരി ഭാഗത്തേക്കുള്ള യാത്രക്കാരെ കയറ്റിയെന്ന് ആരോപിച്ചാണ് തർക്കം തുടങ്ങിയത്. ഇതോടെ ഗുരുവായൂരിലേക്കുള്ള ബസിന് വളാഞ്ചേരിയിലേക്കുള്ള ബസ് വിലങ്ങിട്ടു. തുടർന്ന് വാക്കുതർക്കത്തിലും കൈയാങ്കളിയിലും ഏർപ്പെട്ടു. ഇതിനിടയില്‍ പാരഡൈസ് ബസിന്റെ സൈഡിലെ ചില്ല് തകർന്നതോടെ ജീവനക്കാർ ബസില്‍നിന്ന് പുറത്തിറങ്ങി പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ...

നാലാമത് നെഹ്റു സെക്യുലർ അവാർഡ് മുല്ലപ്പള്ളി രാമചന്ദ്രന്

LOCAL NEWS
തേഞ്ഞിപ്പലം :രാഷ്ട്ര ശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ദർശനങ്ങളും ചിന്തകളും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാലിക്കറ്റ് യൂനിവേഴ്സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ജവഹർലാൽ നെഹ്റു സെന്റർ ഫോർ സ്റ്റഡീസ് ആന്റ് ഡവലപ്പ്മെൻ്റിൻ്റെ നാലാമത് നെഹ്റു സെക്യുലർ അവാർഡ് മുല്ലപ്പള്ളി രാമചന്ദ്രന് സമ്മാനിക്കും. നെഹ്റുവിയൻ മൂല്യങ്ങൾ സ്വജീവിതത്തിൽ പകർത്തുകയും അദ്ദേഹത്തിന്റെ മതനിരപേക്ഷ സങ്കൽപങ്ങൾ സ്വാംശീകരിച്ച് പൊതുജീവിതം നയിക്കുകയും ചെയ്യുന്ന മുല്ലപ്പള്ളി ഏഴ് തവണ പാർലമെൻ്റംഗം, കേന്ദ്ര ആഭ്യന്തര സഹ മന്ത്രി, കെ പി സി സി പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ സമർപ്പണമനസ്സോടെ രാഷ്ട്ര സേവനത്തിനും ജനസേവനത്തിനും വിനിയോഗിച്ച മഹദ് വ്യക്തിത്വമാണ്. പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും ലാളിത്യവും സംശുദ്ധിയും കാത്തുസൂക്ഷിച്ച് ഇപ്പോഴും കർമ്മകുശലതയോടെ പ്രവർത്തിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ ഡോ. ആർസു ചെയർമാനും ആർ എസ് പണിക്കർ, ...

പ്ലസ് വൺ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പാരലൽ കോളജ് പ്രിൻസിപ്പൽ അറസ്റ്റിൽ

KOLLAM, LOCAL NEWS
കൊല്ലം: പ്ലസ്‌വൺ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കൊല്ലം കടയക്കലിൽ പാരലൽ കോളജ് പ്രിൻസിപ്പൽ അറസ്റ്റിൽ. കുമ്മിൽ മുക്കം സ്വദേശി അഫ്‌സൽ ജലാലാണ് പിടിയിലായത്.ഉപജില്ലാ കലോത്സവത്തിനിടെയായിരുന്നു വിദ്യാർഥിനിക്ക് നേരെ ഇയാൾ അതിക്രമം നടത്തിയത്.ഏഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ചടയമംഗലം ഉപജില്ല കലോത്സവത്തിന് എത്തിയതായിരുന്നു പ്ലസ് വൺ വിദ്യാർഥിനി.സ്‌കൂളിന് സമീപത്തെ പാരലൽ കോളേജുകളും കലോത്സവ വേദികളായിരുന്നു. മത്സരത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥിനിയെ അഫ്‌സൽ ജലാൽ കടന്നു പിടിച്ചു എന്നാണ് പരാതി. സംഭവത്തിന് ശേഷം കുട്ടി കനത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. കാര്യം ചോദിച്ചറിഞ്ഞ വിദ്യാർഥിനിയുടെ മാതാ പിതാക്കളാണ് കടയ്ക്കൽ പൊലീസിൽ പരാതി നൽകിയത്.പെൺകുട്ടിയോട് അഫ്‌സൽ ജലാൽ നേരത്തെ പ്രണയാഭ്യർഥന നടത്തിയെന്നും പരാതിയിൽ പറയുന്നു. മുൻപും സമാനമായ രീതിയിൽ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പെൺക...

സീപ്ലെയിൻ പദ്ധതിക്കെതിരെ വനംവകുപ്പ്

IDUKKI, LOCAL NEWS
ഇടുക്കി: സീ പ്ലെയിൻ പദ്ധതിയിൽ ഇടുക്കി കളക്ടർക്ക് റിപ്പോർട്ട് നൽകി വനംവകുപ്പ്. മനുഷ്യ വന്യജീവി സംഘർഷങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. മാട്ടുപ്പെട്ടി അതീവ പരിസ്ഥിതിലോല മേഖലയെന്നും റിപ്പോർട്ടിൽ. വിമാനത്തിന്റെ ലാന്റിങ് സോൺ ആനത്താരയാണെന്നും ദേശീയോദ്യാനങ്ങൾക്ക് സമീപത്തെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ദേശീയ വന്യജീവി ബോർഡിന്റെ അനുമതിയോടെ മറ്റ് മാർഗങ്ങൾ തേടണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു. മൂന്നാർ ഡി.എഫ്.ഒ ആണ് കലക്ടർക്ക് റിപ്പോർട്ട് നൽകിയത്. സീ പെയിനിന്റെ പരീക്ഷണപ്പറക്കലിന് മുന്നോടിയായി ചേർന്ന യോഗത്തിലും വനംവകുപ്പ് തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചിരുന്നു. പാമ്പാടുംചോല, ആനമുടിച്ചോല, കുറിഞ്ഞിമല സങ്കേതം തുടങ്ങിയ നിരവധി ഉദ്യാനങ്ങൾ ഉള്ള പ്രദേശമാണ് ഇത്. പരിസ്ഥിതിലോലമേഖലയിൽ പദ്ധതി കൊണ്ടുവരുന്നതിനെതിരെ പരിസ്ഥിതി സംഘടനകൾ പ്രതിഷേധിക്കുമെന്നും നിഗമനമുണ്ട്....

MTN NEWS CHANNEL

Exit mobile version