Thursday, January 15News That Matters

LOCAL NEWS

വയനാടിനെ സഹായിക്കാന്‍ ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി, മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

LOCAL NEWS, WAYANAD
ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍ നിന്ന് പണം തട്ടിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകക്കെതിരെ കേസ്. തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡിവൈഎഫ്‌ഐ മേഖലാപ്രസിഡന്റ് അമല്‍ രാജ്, കായംകുളം പുതുപ്പള്ളി മുന്‍ ലോക്കല്‍ കമ്മറ്റി അംഗം സിബി ശിവരാജന്‍ എന്നിവര്‍ക്കെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്. ബിരിയാണി നല്‍കി ദുരിതബാധിതര്‍ക്കായി സമാഹരിച്ച ഒരുലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്തതായാണ് എഫ്‌ഐആര്‍. ബിരിയാണി ചലഞ്ച് കൂടാതെ സംഭാവന വാങ്ങിയും പണത്തട്ടിപ്പ് നടത്തി. സമാഹരിച്ച തുക ഇവര്‍ സര്‍ക്കാരിന് കൈമാറിയിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. എഐവൈഎഫ് പുതുപ്പള്ളി മേഖലാ സെക്രട്ടറി ശ്യാം ലാലാണ് പരാതി നല്‍കിയത്. കായംകുളം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് ബിരിയ...

വാഹനത്തില്‍ രേഖകളില്ലാത്ത പണം കടത്തി; ചേലക്കര അതിര്‍ത്തിയില്‍ 25 ലക്ഷം രൂപ പിടികൂടി

LOCAL NEWS, WAYANAD
ചേലക്കര: ചേലക്കര അതിര്‍ത്തിയില്‍ 25 ലക്ഷം രൂപ പിടികൂടി. കലാമണ്ഡലത്തിന്റെ സമീപത്ത് നിന്നാണ് പണം പിടിച്ചത്. പണത്തിന്റെ ഉറവിടം വ്യക്തമല്ല. വാഹനത്തില്‍ കടത്തിയ പണമാണ് പിടികൂടിയത്. തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്. കൊള്ളപ്പുള്ളി സ്വദേശികളില്‍ നിന്ന് പൊലീസാണ് പണം പിടിച്ചെടുത്തത്. പണത്തെ സംബന്ധിച്ച് മതിയായ രേഖകള്‍ ഇല്ലെന്ന് ഇന്‍കം ടാക്‌സും അറിയിച്ചു. എന്നാല്‍ ബാങ്കില്‍ നിന്ന് പിന്‍വലിച്ച പണമാതിന്നാണ് വാദം. കൃത്യമായ രേഖകളുണ്ടെന്നും ഇവർ പ്രതികരിച്ചു. നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. കണക്കില്‍പ്പെടാത്ത പണം വ്യാപകമായി കൊണ്ടുവരുന്നുവെന്ന പരാതിക്കിടയിലാണ് പണം പിടിച്ചെടുത്തിരിക്കുന്നത്. ചെറുതുരുത്തിയില്‍ നിന്ന് തൃശൂരിലേക്ക് വരുന്ന വഴിക്കാണ് പണം പിടിച്ചെടുത്തത്. അതേസമയം പണം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കൊണ്ടുവന്നതാണ...

പൊലീസിനെ വെല്ലുവിളിച്ച് അൻവറിന്റെ വാർത്താസമ്മേളനം; തടഞ്ഞ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍.

LOCAL NEWS, WAYANAD
ചേലക്കര: പി വി അൻവറിന്റെ വാർത്താസമ്മേളനം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ. അൻവറിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ലെന്ന് മാത്രമല്ല, തർക്കിക്കുകയും ചെയ്തു. അൻവറിനെതിരെ നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. തടയാനെത്തിയ ഉദ്യോഗസ്ഥനോട് അൻവർ നിസ്സഹകരണ മനോഭാവമാണ് പുലർത്തിയത്. ഏത് നിയമ പ്രകാരമാണ് ലംഘനമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് താൻ സംസാരിച്ചതാണെന്നും അൻവർ ഉദ്യോഗസ്ഥനോട് പറഞ്ഞു. വെറുതെ പിണറായി പറഞ്ഞിട്ട് വന്നാൽ താൻ കോടതിയിലേക്ക് പോകുമെന്നും പിണറായി എന്തിനാണ് ഈ വായില്ലാ കോടാലിയെ ഭയപ്പെടുന്നതെന്നും അൻവർ ചോദിച്ചു. ഉദ്യോഗസ്ഥൻ ചട്ടം വായിച്ചുകേൾപ്പിച്ചിട്ടും അൻവർ വാർത്താസമ്മേളനം നിർത്താൻ തയ്യാറായില്ല. തുടക്കത്തിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചുകൊണ്ടാണ് പി വി അൻവർ തുടങ്ങിയത്. പിണറായി വിജയൻ എന്തിനാണ് തന്നെ ഇത്ര ഭയപ്പെടുന്നതെന്നും, ഹോട്ടലുകാർ തൊട്ട് എല്ലാവരെയു...

അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു.

ALAPPUZHA, LOCAL NEWS
ആലപ്പുഴ: അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടിയാണ് (15) മരിച്ചത്. വീട്ടിലെ എലിയുടെ ശല്യം ഒഴിവാക്കാന്‍ തേങ്ങാപ്പൂളില്‍ എലിവിഷം വച്ചിരുന്നു. സ്‌കൂള്‍ വിട്ടുവന്ന മണിക്കുട്ടി ഇതറിയാതെ തേങ്ങ കഴിക്കുകയായിരുന്നു. കുട്ടി സ്‌കൂളില്‍ നിന്ന് വന്ന് വിഷമുള്ള തേങ്ങാപ്പൂള്‍ കഴിക്കുമ്ബോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കുട്ടിയെ ആദ്യം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉടന്‍ കുടുംബത്തിന് വിട്ടുനല്‍കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

യൂട്യൂബില്‍ നോക്കി 500ന്റെ കള്ളനോട്ടുണ്ടാക്കി; പ്രതികള്‍ പിടിയില്‍

LOCAL NEWS
ലഖ്‌നൗ: യൂട്യൂബില്‍ നോക്കി 500 രൂപയുടെ വ്യാജ കറന്‍സി നോട്ടുകള്‍ ഉണ്ടാക്കി പ്രചരിപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലാണ് സംഭവം. സതീഷ് റായ്, പ്രമോദ് മിശ്ര എന്നിവരെയാണ് പത്ത് രൂപ സ്റ്റാമ്പ് പേപ്പറില്‍ 500 രൂപയുടെ വ്യാജ കറന്‍സികള്‍ നിര്‍മിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ ഇരുവരും ചേര്‍ന്ന് 30000 രൂപയുടെ കറന്‍സി ഉണ്ടാക്കുകയും വിനിമയം നടത്തുകയും ചെയ്തതായായും പിടിച്ചെടുത്ത എല്ലാ കറന്‍സി നോട്ടുകള്‍ക്കും ഒരേ സീരിയല്‍ നമ്പറായിരുന്നുവെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്. കറന്‍സി നോട്ടുകളുടെ വിശദവിവരങ്ങള്‍ അറിയാത്തപക്ഷം അവ യഥാര്‍ത്ഥ നോട്ടുകളല്ലെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ലെന്നും അഡീഷണല്‍ പൊലീസ് സൂപ്രണ്ട് കാലു സിങ് വ്യക്തമാക്കി. പ്രതികളുടെ പക്കല്‍ നിന്നും കറന്‍സി നോട്ടുകള്‍ കൂടാതെ ലാപ്‌ടോപ്പ്, പ്രിന്റര്‍, സ്റ്റാമ്പ് പേപ്പറുകള്‍, ആള്‍ട്ടോ കാര്‍ എന്നിവയ...

വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കിറ്റ്: കേസെടുത്ത് പൊലീസ്

LOCAL NEWS, WAYANAD
കല്‍പ്പറ്റ: വിതരണം ചെയ്യുന്നതിനായി എത്തിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. തോല്‍പ്പെട്ടി സ്വദേശി ശശികുമാറിനെതിരെയാണ് കേസെടുത്തത്. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവാണ് ശശികുമാര്‍.വയനാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ഉള്‍പ്പടെ ചിത്രങ്ങള്‍ പതിച്ച കിറ്റുകളായിരുന്നു പിടിച്ചെടുത്തത്. 38 കിറ്റുകള്‍ പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ കേസെടുക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡാണ് കിറ്റുകള്‍ പിടിച്ചെടുത്തത്. ശശികുമാറിന്റെ വീടിന്റെ പരിസരത്തുനിന്നായിരുന്നു കിറ്റുകള്‍ കണ്ടെത്തിയത്. കിറ്റില്‍ സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉള്‍പ്പടെ കോണ്‍ഗ്രസ് ദേശീയ നേതാക്കളുടെയും ചിത്രങ്ങളുണ്ടായിരുന്നു. ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളുമാണ് കിറ്റിലുണ്ടായിരുന്നത്. ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കാനെന്നാണ് കിറ...

ഹിമാചലില്‍ സമൂസ വിവാദം, CID അന്വേഷണത്തിന് ഉത്തരവ്

LOCAL NEWS
ഷിംല: മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖുവിന് നല്‍കാന്‍ കൊണ്ടുവന്ന സമൂസയും കേക്കുകളും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിളമ്പിയതില്‍ സിഐഡി അന്വേഷണത്തിന് ഉത്തരവിട്ട് ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ അസാധാരണ നടപടി. ഒക്ടോബര്‍ 21 ന് സിഐഡി ആസ്ഥാനം സുഖു സന്ദര്‍ശിക്കുന്നതിനിടെ നടന്ന സംഭവം സര്‍ക്കാര്‍ വിരുദ്ധമെന്നും ഇത് അജണ്ടയുടെ ഭാഗമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ സിഐഡി ആസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രി സുഖുവിന് നല്‍കാന്‍ ഹോട്ടലില്‍ നിന്ന് കുറഞ്ഞത് മൂന്ന് പെട്ടി സമൂസകളാണ് കൊണ്ടുവന്നത് എന്നാണ് വിവരം. ഏകോപനത്തിന്റെ അഭാവം കൊണ്ടാണ് ഇത് സംഭവിച്ചതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഖ്യമന്ത്രിക്ക് പകരം ഭക്ഷണം വിളമ്പിയത് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണെന്നും ഡെപ്യൂട്ടി എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ന...

പി പി ദിവ്യയ്ക്ക് ജാമ്യം

KANNUR, LOCAL NEWS
തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഒറ്റവാക്കിലായിരുന്നു കോടതി വിധി പറഞ്ഞത്. ഇതോടെ 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിവ്യ പുറത്തിറങ്ങുന്നത്. വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം നവീന്‍ ബാബുവിന്റെ കുടുംബത്തോട് ആലോചിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുബത്തിന് വേണ്ടി ഹാജരായ അഡ്വ. സജിത പ്രതികരിച്ചു. അതേസമയം കഴിഞ്ഞ ദിവസം ദിവ്യയ്ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ദിവ്യയെ പാര്‍ട്ടി അംഗം മാത്രമായി തരംതാഴ്ത്താനാണ് തീരുമാനം. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോട് സംസ്ഥാന നേതൃത്വമാണ് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്. അടിയന്തരമായി ജില്ലാ കമ്മിറ്റി വിളിച്ചുചേര്‍ത്ത് നടപടി തീരുമാനിക്കുകയായിരുന്നു. ദിവ്യയുടെ ഭാഗം കൂടി കേട്ടത...

പശ്ചിമഘട്ടത്തിലെ അപൂര്‍വയിനം പാമ്പ്; കണ്ണൂരിലെ വീട്ടുമുറ്റത്ത് വിരുന്നെത്തി ചുവന്ന അണലി

KANNUR, LOCAL NEWS
കണ്ണൂര്‍: അത്യപൂര്‍വ്വമായ ചുവന്ന അണലിയെ കൂത്തുപറമ്പിനടുത്ത് കോളയാട്ടെ വീട്ടുമുറ്റത്ത് കണ്ടെത്തി. മലബാര്‍ പീറ്റ് വൈപ്പര്‍, മലബാര്‍ റോക്ക് വൈപ്പര്‍ എന്നീ പേരുകളിലാണ് ചുവന്ന അണലി അറിയപ്പെടുന്നത്. ക്രാസ് പെഡോ സെഫാലസ് മലബാറിക്കസ് എന്ന ശാസ്ത്രീയ നാമമാണ് ഈ ചുവപ്പന്‍ അണലിക്കുള്ളത്. കോളയാട് ടൗണിന് സമീപം നൗഷാദ് മന്‍സിലിലെ അബൂബക്കറിന്‍റെ വീട്ടുമുറ്റത്താണ് കൊടും വിഷമുളള ചുവന്ന അണലി എത്തിപ്പെട്ടത്. പശ്ചിമഘട്ടത്തിലെ മിതമായ ഉയര്‍ന്ന പ്രദേശങ്ങളാണ് ഇവയുടെ വാസകേന്ദ്രം. പൊതുവേ താഴ്ന്ന പ്രദേശങ്ങളില്‍ ഇവയെ കാണാറില്ല. ഈ ഇനത്തില്‍പ്പെട്ട പലനിറത്തിലുള്ള പാമ്പുകള്‍ സാധാരണയായി രാത്രികാലങ്ങളിലാണ് പുറത്തിറങ്ങാറുളളത്. പച്ച നിറത്തിലുള്ള അണലി പലപ്പോഴും ഈ മേഖലയില്‍ കാണാറുണ്ടെങ്കിലും ചുവന്ന അണലിയെ ആദ്യമായാണ് ഇവിടെ കണ്ടെത്തിയത്. മുക്കാല്‍ മീറ്ററോളം നീളമുണ്ട് പിടികൂടിയ അണലിക്ക്. മാര്‍ക്ക് പ്രവര്‍ത്തകരായ ഫൈസല്‍ വിളക്കോട...

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയത് പുഴുവരിച്ച അരി, ഒന്നിനും കൊള്ളാത്ത റവ, മാവ്…!

LOCAL NEWS, WAYANAD
കല്‍പ്പറ്റ: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് ഭക്ഷണത്തിനായി നൽകിയത് പുഴുവരിച്ച അരിയെന്ന് പരാതി. മേപ്പാടി പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച അരി ലഭിച്ചത്. സന്നദ്ധസംഘടനകളും റവന്യൂ വകുപ്പും നൽകിയ കിറ്റുകളാണ് ദുരന്തബാധിതർക്ക് നൽകിയതെന്നാണ് പഞ്ചായത്തിന്റെ വാദം. ഇവ കളയാതെ വീട്ടിലെ മൃഗങ്ങൾക്ക് നൽകാമെന്ന് നോക്കിയാൽ അതിന് പോലും സാധ്യമല്ലെന്ന് ഭക്ഷ്യവസ്തുക്കൾ ലഭിച്ചവർ പറയുന്നു. പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരി, മാവ്, റവ എന്നിവയാണ് ഇവർക്ക് ലഭിച്ചത്. സംഭവത്തിൽ മേപ്പാടി പഞ്ചായത്ത് ഓഫീസിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പഞ്ചായത്തിനുള്ളിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ ഇരിപ്പിടങ്ങൾ മറിച്ചിടുകയും പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ കയറി പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ പൊലീസുമായി സംഘർഷവുമുണ്ടായി. പ്രവർത്തകർ ദുരന്തബാധിതർക്ക് വിതരണം ചെയ്ത അരി ഓഫി...

കോഴിക്കോട്ടെ വീട്ടമ്മയുടെ ദുരൂഹമരണം: മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍

KOZHIKODE, LOCAL NEWS
കോഴിക്കോട്: വീട്ടമ്മയുടെ ദുരൂഹമരണത്തില്‍ മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍. കോഴിക്കോട് പന്തീരങ്കാവ് പയ്യടിമേത്തലില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പൊലീസിന്റെ നിര്‍ണായ നീക്കം. ഇന്നലെയായിരുന്നു അസ്മാബിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകളുടെ ഭര്‍ത്താവ് മഹമൂദാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. തലയണ മുഖത്ത് അമര്‍ത്തിയാണ് മഹമൂദ് അസ്മാബിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ കയ്യില്‍ നിന്നും അസ്മാബിയുടെ സ്വാര്‍ണാഭരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വീട്ടില്‍ നിന്നും കാണാതായ സ്‌കൂട്ടര്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കണ്ടെത്തി. കൊലപാതകത്തിന് ശേഷം ട്രെയിന്‍ മാര്‍ഗം രക്ഷപ്പെടാനായിരുന്നു മഹമൂദിന്റെ ശ്രമം. ഇതിനിടെ പാലക്കാട് നിന്നാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്...

കോഴിക്കോട് നിന്നും കൂടുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കണം: പ്രിയങ്ക ഗാന്ധി

LOCAL NEWS, WAYANAD
തുവ്വൂർ: കോഴിക്കോട് എയർപോർട്ടിൽ നിന്നും കൂടുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കണമെന്ന് വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. വണ്ടൂർ നിയോജക മണ്ഡലത്തിലെ തൂവ്വൂരിൽ നടന്ന കോർണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. വിമാനയാത്ര നിരക്ക് വർധനവ് പ്രവാസികൾ നേരിടുന്ന വലിയ പ്രശ്നമാണ്. അതു കുറയ്ക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണം. കഴിഞ്ഞ 35 വർഷമായി ഞാൻ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ട്. അതിനാൽ രാഷ്ട്രീയക്കാരെ ഞാൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അധികാരം നിലനിർത്താൻ വേണ്ടി ജനങ്ങളെ വിഭജിക്കാൻ മടിയില്ലാത്ത ആളാണ് നരേന്ദ്ര മോദി. ഇദ്ദേഹത്തിന് വേണ്ടത് അധികാരം മാത്രമാണ്. രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് പൂർണമായും അദ്ദേഹം മറക്കുന്നു. അധികാരത്തിലിരിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമേ നരേന്ദ്ര മോദിയ്ക്കുള്ളൂ. വിലക്കയറ്റം മൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. മോദി നയങ്ങൾ രൂപപ്പെടുത്...

വനിതാ ഡോക്ടര്‍മാരെ ആക്ഷേപിച്ചു; പി വി അന്‍വറിനെതിരെ ഡോക്ടര്‍മാരുടെ സംഘടന

LOCAL NEWS
തിരുവനന്തപുരം: താലൂക്ക് ആശുപത്രിയില്‍ എത്തി വനിതാ ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ ആക്ഷേപിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പി വി അന്‍വറിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. ചേലക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. അനുയായികള്‍ക്കൊപ്പം ഇന്നലെ രാവിലെ 9.30 ഓടെയാണ് പി വി അന്‍വര്‍ ചേലക്കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്. അനധികൃതമായി അറ്റന്‌റന്‍സ് രജിസ്റ്ററും ആശുപത്രി സൗകര്യങ്ങളും ഡയാലിസിസ് സെന്ററും പരിശോധിച്ചു. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആശുപത്രി സംരക്ഷണ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ആലുവയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഭാഗികമായി കത്തിനശിച്ചു

ERANANKULAM, LOCAL NEWS
ആലുവ: ആലുവയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലുവ-മൂന്നാര്‍ റോഡില്‍ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഇരിങ്ങോള്‍ വൈദ്യശാലപ്പടി പെട്രോള്‍ പമ്പിന് സമീപത്താണ് അപകടം നടന്നത്. കുറുപ്പുംപടി മുടിക്കരായി സ്വദേശി ജോര്‍ജിന്റെ അംബാസിഡര്‍ കാറിനാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ടതോടെ യാത്രക്കാര്‍ കാറില്‍ നിന്നും പുറത്തിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. കാര്‍ ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മഴ ശക്തം; ഓപ്പറേഷന്‍ തിയേറ്ററില്‍ വെള്ളം കയറി; രോഗികൾ ദുരിതത്തിൽ

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ഓപ്പറേഷന്‍ തിയേറ്ററില്‍ വെള്ളം കയറി. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ പഴയ ഓപ്പറേഷന്‍ തിയേറ്ററിലാണ് വെള്ളം കയറിയത്. മഴവെള്ളം കയറിയതോടെ ഓപ്പറേഷനുകള്‍ നിര്‍ത്തിവെച്ചു. ഇതോടെ നിരവധി രോഗികളാണ് പ്രതിസന്ധിയിലായത്. സംഭവത്തിന് പിന്നാലെ ഒരാഴ്ചത്തേക്ക് ഓപ്പറേഷന് തിയേറ്റര്‍ അടച്ചു. അണുപരിശോധനകള്‍ക്ക് ശേഷം മാത്രമായിരിക്കും ഓപ്പറേഷന്‍ തിയേറ്റര്‍ ഇനി തുറക്കുക. സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുകയാണ്. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മ...

റോഡിൽ രക്തം വാർന്ന് കിടന്നു; ആരും തിരിഞ്ഞുനോക്കിയില്ല, യുവാവിന് ദാരുണാന്ത്യം

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: വാഹനം അപകടത്തിൽപെട്ട് അരമണിക്കൂറോളം വഴിയിൽ കിടന്ന യുവാവിന് ദാരുണാന്ത്യം. മാറനല്ലൂർ സ്വദേശി വിവേക് (23) ആണ് മരിച്ചത്. നാട്ടുകാരും പൊലീസും സമയോചിതമായ ഇടപെടൽ നടത്താത്തത് മൂലമാണ് യുവാവിന് ജീവൻ നഷ്ടമായതെന്ന് പരാതിയുണ്ട്. ഇക്കഴിഞ്ഞ മൂന്നാം തീയതി രാത്രി 12.40 നാണ് മാറനല്ലൂർ മലവിള പാലത്തിന് സമീപം യുവാവ് സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടത്. ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അരമണിക്കൂറിൽ അധികമാണ് യുവാവ് റോഡിൽ രക്തം വാർന്ന് കിടന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. അരമണിക്കൂറിൽ അധികം ആളുകൾ നോക്കി നിന്ന ശേഷമാണ് ആംബുലൻസ് എത്തിച്ചത്. വിവരം അറിഞ്ഞ് മാറനല്ലൂർ പൊലീസ് സംഭവസ്ഥലത്തെത്തി 15 മിനിറ്റ് കഴിഞ്ഞാണ് ആംബുലൻസിൽ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും...

വലിയ ശബ്ദം കേട്ടു, പിന്നാലെ വൈദ്യുതി നിലച്ചു; കെഎസ്ഇബി ജീവക്കാരെത്തിയപ്പോള്‍ കണ്ടത് കാട്ടാന ചരി‍ഞ്ഞ നിലയിൽ

LOCAL NEWS, WAYANAD
കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി പാക്കത്ത് വൈദ്യുതാഘാതം ഏറ്റ് കാട്ടാന ചരിഞ്ഞു. വൈദ്യുതി നിലച്ചത് പരിശോധിക്കാൻ പോയ കെ എസ് ഇ ബി ജീവനക്കാരാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.വലിയ ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. വലിയ ശബ്ദമുണ്ടായ ഉടനെ വൈദ്യുതി ബന്ധം നിലക്കുകയായിരുന്നു. തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. ഇതിനുശേഷം കെഎസ്ഇബി ജീവനക്കാരെത്തി തോട്ടത്തിൽ പരിശോധന നടത്തിയപ്പോഴാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു.വ നം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി.പോസ്റ്റ്മോർട്ടത്തിനുശേഷം ആനയെ സംസ്കരിക്കും.സമീപത്തെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റാണ് ആന ചരിഞ്ഞത്. കഴിഞ്ഞ മാസവും വയനാട്ടിൽ വൈദ്യുതാഘാതമേറ്റ കാട്ടാന ചരിഞ്ഞിരുന്നു. തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് കാട്ടാന ചരിഞ്ഞത്....

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ 32 ലക്ഷം രൂപയുടെ സ്വർണ്ണം പോലീസ് പിടികൂടി

LOCAL NEWS
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 433 grm സ്വര്‍ണ്ണമിശ്രിതമാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരു യാത്രക്കരനെയും സ്വര്‍ണ്ണം സ്വീകരിക്കാന്‍ കാലികറ്റ് എയര്‍പോര്‍ട്ടിലെത്തിയ മറ്റ് രണ്ടുപേരെയും പോലിസ് കസ്റ്റഡിയിലെടുത്തു. 04.11.24 തീയതി രാവിലെ 07.15 മണിക്ക് റിയാദില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സ് (IX 322) വിമാനത്തില്‍ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ തിരൂര്‍ താനാളൂര്‍ സ്വദേശി മുഹമ്മദലി (36) ആണ് സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി രണ്ട് കാപ്സ്യൂളുകളിലാക്കി പാക്ക് ചെയ്ത് സ്വന്തം ശരീരത്തനകത്ത് ഒളിപ്പിച്ചാണ് വിദേശത്ത് ഇയാള്‍ നിന്നും എത്തിയത്. ഇയാളില്‍ നിന്നും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തി കാത്തു നിന്ന ഓമശ്ശേരി മാനിപുരം സ്വദേശികളായ സിറാജുദ്ദീന്‍(42), സലാം (35) എന്നിവരേയും പിന...

മൊബൈൽ ഫോണുംസൈബർ കുറ്റകൃത്യങ്ങളും” ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

LOCAL NEWS
വേങ്ങര: ഇരിങ്ങല്ലൂർ ഫെയ്മസ് ക്ലബും അമ്പലമാട് വായനശാലയും സംയുക്തമായി മൊബൈൽ ഫോണുംസൈബർ കുറ്റകൃത്യങ്ങളും എന്ന വിഷയത്തെ ആസ്പതമാക്കി ബോധവൽക്കരണ ക്ലാസ്സംഘടിപ്പിച്ചു.വായനശാല സെക്രട്ടറി കെ.ബൈജു ഉൽഘാടനം ചെയ്തു. പി സുനിൽ കുമാർ ആദ്യക്ഷത വഹിച്ചു. യുവജന ക്ഷേമ ബോർഡ് യൂത്ത് കോഡിനേറ്റർ കെ.കെ അബൂബക്കർ മാസ്റ്റർ ക്ലാസിനു നേതൃത്വം നൽകി. ഇ.കെ റഷീദ് സ്വാഗതവും ഷാനിൽ നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പരപ്പൻപാറ ഭാഗത്ത് മരത്തിൽ കുടുങ്ങിയ നിലയിൽ മൃതദേഹഭാ​ഗം

LOCAL NEWS, WAYANAD
മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിലേതെന്ന് സംശയിക്കുന്ന മൃതദേഹഭാഗം പരപ്പൻപാറ ഭാഗത്ത് നിന്ന് കണ്ടെത്തി. തേൻ ശേഖരിക്കാനായി വനത്തിനകത്തേക്ക് എത്തിയ ആദിവാസികളാണ് മൃതദേഹഭാഗം മരത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തുന്നത്. ചൂരൽമലയ്ക്കും താഴെയുള്ള മേഖലയാണ് പരപ്പൻപാറ, അതിനോട് ചേർന്ന് കിടക്കുന്ന വനമേഖലയിൽ നിന്നാണ് എല്ലിന്റെ കഷ്ണം കുടുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തുന്നത്. ചൂരൽമലയിൽ ക്യാമ്പ് ചെയ്യുന്ന ഫയർ ഫോഴ്‌സ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. തെരച്ചിൽ കൃത്യമായി നടക്കുന്നില്ലെന്നും വീണ്ടും കാര്യക്ഷമമായ രീതിയിൽ തെരച്ചിൽ നടത്തണമെന്ന ആവശ്യവും പ്രദേശത്ത് പുകയുന്ന സാഹചര്യത്തിലാണ് ഇപ്പോൾ മൃതദേഹ ഭാഗം കണ്ടെത്തിയിരിക്കുന്നത്. എൻഡിആർഎഫ് സംഘവും മറ്റും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും തെരച്ചിൽ കാര്യമായി നടക്കുന്നിലായിരുന്നുവെന്നും ആക്ഷേപമുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്...

MTN NEWS CHANNEL

Exit mobile version