തിരുരങ്ങാടി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ വിദ്യാഭ്യാസമന്ത്രിക്ക് NFPR നിവേദനം നൽകി
തിരൂരങ്ങാടി : മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ മതിയായ ക്ലാസ് മുറികൾ ഇല്ലാത്തതിനാൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ഏറെ പ്രയാസത്തിലാണന്ന് കാണിച്ച് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകികഷ്‌ടിച്ച് 40 കുട്ടികൾക്ക് ഇരിക്കാൻ സൗകര്യമുള്ള ക്ലാസ് മുറിയിൽ ഇപ്പോൾ ഇരിക്കുന്നത് 60 കുട്ടികളാണ്. മുറി സൗകര്യമില്ലാത്തതിനാൽ ലൈബ്രറിയും ലാബും ക്ലാസ് മുറിയാക്കി പഠനം നടത്തുകയാണ് ഇവിടെ. കുട്ടികൾ ഞെങ്ങി ഞെരുങ്ങി ഇരുന്നാണ് പഠനം നടത്തുന്നത്. സ്റ്റേജും ലാബും ക്ലാസ് മുറിയാക്കി കഴി ഞ്ഞപ്പോൾ ബാക്കിയുണ്ടായിരു ന്നത് ലൈബ്രറിയും സെമിനാർ ഹാളുമായിരുന്നു. ഒടുവിൽ അതും ക്ലാസ് മുറിയാക്കി മാറ്റേണ്ടി വന്നു. സ്‌കൂളിൽ ഹയർ സെക്കൻഡറിയിൽ13 ബാച്ചുകളാണുളളത്. ഇതിന് 26 ക്ലാസ് മുറികളാണ് വേണ്ടത്. എന്നാൽ ഇവിടെ 21ക്ലാസ് മുറികളാണുള്ളത്. കഴിഞ്ഞ വർഷം 2 അഡീഷനൽ...