Saturday, January 17News That Matters

Author: admin

മൊയ്തീൻ കുട്ടി ഇരിങ്ങല്ലൂരിന് കുറ്റിത്തറ യൂണിറ്റ് സ്നേഹാദരവ് നൽകി.

VENGARA
രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) ഗ്ലോബൽ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മൊയ്തീൻ കുട്ടി ഇരിങ്ങല്ലൂരിന് കുറ്റിത്തറ യൂണിറ്റ് പ്രസ്ഥാനിക കുടുംബം സ്നേഹാദരവ് നൽകി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ പി കെ എം സഖാഫി ഇരിങ്ങല്ലൂർ നേതൃത്വം നൽകി. ആദരവ് സംഗമം എം കെ മുഹമ്മദ് ഖാസിമിയുടെ അദ്ധ്യക്ഷതയിൽ എസ് വൈ എസ് ഇരിങ്ങല്ലൂർ സർക്കിൾ പ്രസിഡന്റ് ഒ കെ അഹ്‌മദ് സലീൽ അഹ്‌സനി ഉദ്ഘാടനം ചെയ്തു. പി കെ അബ്ദുൽ ഹസീബ് ആമുഖപ്രഭാഷണം നടത്തി. സൽമാൻ പാലാണി, മാളിയേക്കൽ മുഹമ്മദ് മാസ്റ്റർ സംസാരിച്ചു. പി കെ മൂസാൻ ഹാജി, പി ആലസ്സൻ കുട്ടി, പി അഷ്റഫ് പാലാണി, ടി സി സക്കീർ ഹുസൈൻ വി പി മുഹമ്മദ് ശാമിൽ സംബന്ധിച്ചു. ശരീഫ് സഖാഫി സ്വാഗതവും ഇ കെ സുഹൈൽ നന്ദിയും പറഞ്ഞു. ....

ചെറുമുക്ക് സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

Accident
നന്നമ്പ്ര: ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ ആണ് മരണപ്പെട്ടത് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു....

ജനവാസ മേഖലയിലെ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ കേസില്‍ രണ്ട് പേർ അറസ്റ്റ്

VENGARA
കണ്ണമംഗലം: ജനവാസ മേഖലയിലെ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയവരെ ഒരാഴ്ചയ്ക്ക് ശേഷം പിടികൂടി. മലപ്പുറം ജില്ലയിലെ കണ്ണമംഗലം തോട്ടശേരിയറയില്‍ കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഒതുക്കുങ്ങല്‍ സ്വദേശി അതിനാൻ, എടരിക്കോട് സ്വദേശി ഷാഹുല്‍ ഹമീദ് എന്നിവരെയാണ് വേങ്ങര പോലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവർ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്....

രാമനാട്ടുകരയിൽ 155 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശി ഉൾപ്പെടെ രണ്ട് പേര്‍ പിടിയിൽ.

KOZHIKODE, LOCAL NEWS
കോഴിക്കോട് : രാമനാട്ടുകരയിൽ 155 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. കോഴിക്കോട് പുല്ലങ്കുന്ന് സ്വദേശി ഷഹീദ് ഹുസൈൽ, ചാലിയം സ്വദേശി അബു താഹിർ എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടയിലാണ് ഇരുവരും പിടിയിലായത്. ഫറോക് പൊലീസും കോഴിക്കോട് സിറ്റി ഡാൻസാഫും ചേർന്നാണ് ഇരുവരെയും പിടികൂടിയത്. കോഴിക്കോട്, രാമാനാട്ടുകര കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നതിനായി ബംഗളൂരുവിൽ നിന്നും എംഡിഎംഎ എത്തിച്ച് കൊടുക്കുന്നവരാണ് ഇരുവരുമെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ കാറിൽ ലഹരി മരുന്ന് കൊണ്ടുവരുന്നതിനിടെയാണ് രാമനാട്ടുകര വൈദ്യരങ്ങാടി ഭാഗത്തുനിന്നുമാണ് പിടിയിലാകുന്നത്. മലപ്പുറം ചേലേമ്പ്ര പുല്ലുകുന്ന് സ്വദേശി പുത്തലത്ത് വീട്ടിൽ ഷഹീദ് ഹുസൈൻ (28), കടലുണ്ടി ചാലിയം സ്വദേശി വൈരം വളപ്പിൽ വീട്ടിൽ അബു താഹിർ (25) എന്നിവരാണ് പിടിയിലായത്. ഓണം വിപണി ലക്ഷ്യമാക്കിയാണ് ഇവർ ലഹരിമരുന്ന് കൊണ്ടുവന്നതെന്ന് പൊലീസ് പറയുന്നു. ഇവർ ആർക്ക്...

വീട് വാടകക്കെടുത്ത് ലഹരി വില്‍പ്പന നടത്തി വന്ന രണ്ട് പേരെ പിടികൂടി

MALAPPURAM
മലപ്പുറം: വീട് വാടകക്കെടുത്ത് ലഹരി വില്‍പ്പന നടത്തി വന്ന രണ്ട് പേരെ ചങ്ങരംകുളം പൊലീസും ചാലിശേരി പൊലീസും ചേര്‍ന്ന് പിടികൂടി. ഒരാള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. മണ്ണാറപ്പറമ്പ് സ്വദേശി കാളത്ത് വളപ്പില്‍ നിയാസ് (36), പരതൂര്‍ സ്വദേശി പന്താപുരക്കല്‍ ഷറഫുദീന്‍ (31) എന്നിവരെയാണ് ചാലിശേരി സിഐ മഹേന്ദ്ര സിംഹന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. യുവതിയെ ശല്യം ചെയ്‌തെന്ന പരാതിയില്‍ പ്രതിയായ നിയാസിനെ പിടികൂടാന്‍ മണ്ണാറപ്പറമ്പിലെ നിയാസിന്റെ താമസ സ്ഥലത്ത് എത്തിയതായിരുന്നു ചങ്ങരംകുളം എസ്ഐ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം. പൊലീസ് എത്തിയറിഞ്ഞ് ഒരാള്‍ ഇറങ്ങി ഓടിയെങ്കിലും രണ്ട് പേര്‍ പിടിയിലായി. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 70 ഗ്രാം എംഡിഎംഎയും നിരോധിത പുകയില ഉത്പന്നങ്ങളും മറ്റു ലഹരി വില്‍പ്പനക്കുള്ള ഉപകരണങ്ങളും കണ്ടെത്തിയത്.  അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കും....

വേദി ചിങ്ങം ഒന്ന് കാർഷിക ദിനം ആചരിച്ചു.

VENGARA
കുഴിപ്പുറം കവല സിൻസിയർ കലാ കായിക സാംസ്‌കാരിക വേദി ചിങ്ങം ഒന്ന് കാർഷിക ദിനം ആചരിച്ചു. പ്രദേശത്തെ കർഷകരെ പൊന്നാടയിട്ട് ആദരിക്കുകയും സ്നേഹ സമ്മാനം നൽകുകയും വിത്ത് വിതരണവും നടത്തി. ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് മുസ്തഫ എ ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലീം എ.എ സ്വാഗതവും ട്രഷറർ മുസ്തഫ എ പി നന്ദിയും പറഞ്ഞു. ചടങ്ങിൽ ക്ലബ്‌ മെമ്പർമാരും നാട്ടുക്കാരും പങ്കെടുത്തു....

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

Accident
പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയും കൊഴിഞ്ഞാമ്പാറ പഴണിയാര്‍പാളയം സ്വദേശികളുടെ മകളുമായ നഫീസത്ത് മിസ്രിയയാണ് മരിച്ചത്. കൊഴിഞ്ഞാമ്പാറ അത്തിക്കോടുവെച്ചാണ് അപകടം നടന്നത്. പിതാവിനൊപ്പം സ്‌കൂളിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയാണ് നഫീസത്ത് അപകടത്തിൽപ്പെട്ടത്. റോഡിലെ കുഴിയിൽ വീണ് ബൈക്ക് മറിയുകയും കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. തൊട്ടുപിന്നാലെ അമിതവേഗത്തിലെത്തിയ ബസ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം അത്തികോട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. അപകടകാരണം കണ്ടെ...

മണ്ടോട്ടിൽ അബ്ദുൽസമദ് ഹാജി മരണപ്പെട്ടു

MARANAM
ചേറൂർ സ്വദേശി പരേതനായ മണ്ടോട്ടിൽ ബഷീർ മുസ്ലിയാർ എന്നിവരുടെ മകനും അബ്ദുൽ റഷീദ് (ദർശന ടെക്സ്റ്റൈൽസ്) എന്നിവരുടെ ജ്യേഷ്ഠ സഹോദരനുമായ മണ്ടോട്ടിൽ അബ്ദുൽ സമദ് മരണപ്പെട്ടു. അബ്ദുൽ സലാം(late) ഉസ്മാൻ, ഷുക്കൂർ എന്നിവർ മറ്റു സഹോദരങ്ങളാണ്. ജനാസ നിസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് ചേറുർ ചെറുർ വലിയ ജുമുഅ മസ്ജിദിൽ....

ഷുഹൈബ് വധക്കേസ് പ്രതിയുൾപ്പെടെ 6 പേർ MDMAയുമായി പിടിയില്‍

KANNUR, LOCAL NEWS
ഷുഹൈബ് വധക്കേസ് പ്രതി കെ സഞ്ജയ് കണ്ണൂർ മട്ടന്നൂരില്‍ എംഡിഎംഎയുമായി പിടിയില്‍. ഒപ്പം അഞ്ച് പേർക്കൊപ്പം 27 ഗ്രാം എംഡിഎംഎയും പിടികൂടിയിട്ടുണ്ട്. ചാലോട് ഉള്ള ഒരു ലോഡ്ജില്‍ നിന്നാണ് ആറംഗ സംഘത്തെ ഇന്നലെ രാത്രി പിടികൂടിയത്. ഉപയോഗവും വില്‍പനയും ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഘത്തില്‍ രജിന രതീഷ് എന്ന യുവതിയുമുണ്ട്. ഷുഹൈബ് വധക്കേസിലെ പ്രതിയാണ് പിടിയിലായിരിക്കുന്ന സഞ്ജയ്. 27.82 ഗ്രാം എംഡിഎംഎ ആണ് പിടിച്ചത്. ഇന്നലെ തന്നെ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും. മട്ടന്നൂർ കേന്ദ്രീകരിച്ചുളള ലഹരിവില്‍പനയിലെ മുഖ്യ കണ്ണികളാണ് ഇവരെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആവശ്യക്കാരെ ലോഡ്ജില്‍ എത്തിച്ച്‌ അവിടെ നിന്ന് ലഹരി കൈമാറുന്നു എന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്....

യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

CRIME NEWS
പാലക്കാട് : ചാലിശ്ശേരിയിൽ 21കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി കോട്ട റോഡ് ടിഎസ്കെ നഗറിൽ പയ്യഴി വടക്കേക്കര ഹരിദാസിന്‍റെയും ബിന്ദുവിന്‍റെയും മകള്‍ ഹ൪ഷയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ഹര്‍ഷയെ കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടം കഴിഞ്ഞതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)...

വാളയാറിൽ കാറും ലോറിയും കൂട്ടിയിടിട്ട് രണ്ട് പേർക്ക് ദാരുണാന്ത്യം

Accident
പാലക്കാട് : വാളയാറിൽ കാറും ലോറിയും കൂട്ടിയിടിട്ട് രണ്ട് തമിഴ്‌നാട് സ്വദേശികൾക്ക് ദാരുണാന്ത്യം. ലാവണ്യ, മലർ എന്നീ യുവതികൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായത്.വാളയാറിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ വന്നിടിക്കുകയായിരുന്നു. കാറിന്റെ ഇടതുഭാഗത്തുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. ഏഴ് പേരടങ്ങുന്ന സംഘം കുട്ടികളുടെ സം ഗീതപരിപാടിയിൽ പങ്കെടുത്ത് മടങ്ങിപ്പോകുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റുള്ളവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് മലർ എന്ന യുവതിയുടെ മൂന്ന് വയസുള്ള മകൻ്റെ നില ഗുരുതരമാണ്. കുഞ്ഞിനെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ നിന്നും കോയമ്പത്തൂരിലേക്ക് മാറ്റിയിരിക്കുകയാണ്. നാട്ടുകാരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. കാർ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിൽ നിന...

SYS വേങ്ങര സർക്കിൾ ബഹുസ്വര സംഗമം നടത്തി

VENGARA
ഗാന്ധിക്കുന്ന് : 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി എസ്.വൈ.എസ് വേങ്ങര സർക്കിൾ ഗാന്ധിക്കുന്നിൽ ബഹുസ്വര സംഗമം നടത്തി. "നമുക്കുയർത്താം ഒരുമയുടെ പതാക" എന്ന പ്രമേയത്തിൽ നടന്ന പ്രോഗ്രാം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പൂവിൽ നാസിൽ ഉദ്ഘാടനം ചെയ്തു. എസ്. വൈ. എസ് വേങ്ങര സോൺ സാംസ്കാരികം സെക്രട്ടറി KT ഷാഹുൽ ഹമീദ് ചിനക്കൽ ആമുഖ പ്രഭാഷണവും IPF വേങ്ങര ചാപ്റ്റർ കൺവീനർ കെ. അഫ്സൽ മീറാൻ പ്രമേയ പ്രഭാഷണവും നടത്തി. E.P മൊയ്ദീൻ ഹാജി ചെറുപ്പകാല ഓർമ്മകളും പൂർവ്വീകരുടെ അനുഭവങ്ങളും പങ്ക് വെച്ചു. DYFI വേങ്ങര ബ്ലോക്ക് കമ്മറ്റി ട്രഷറർ ടി.കെ. നൗഷാദ് മാസ്റ്റർ, എസ്.വൈ.എസ് സോൺ കാബിനറ്റ് അംഗം ജൗഹർ അഹ്‌സനി, ഉബൈദുല്ല ശാമിൽ ഇർഫാനി, ജഅഫർ ശാമിൽ ഇർഫാനി, ഇസ്മാഈൽ ഹാജി താട്ടയിൽ എന്നിവർ സംസാരിച്ചു. സദസ്സിൽ സർക്കിൾ പ്രസിഡൻ്റ് സുഹൈൽ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ഇസ്മാഈൽ P സ്വാഗതവും റഹീം ടി നന്ദിയും പറഞ്ഞു....

കോള്‍ ഫീച്ചറില്‍ നിര്‍ണായക അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്.

Technology
ന്യൂഡല്‍ഹി: കോള്‍ ഫീച്ചറില്‍ നിര്‍ണായക അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് കോളുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. ജോലി സംബന്ധമായതോ അല്ലെങ്കില്‍ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനോ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത് ഒരേസമയം നിരവധി പേരെ ഗ്രൂപ്പ് കോളിനായി ക്ഷണിക്കാം. കൂടാതെ കോള്‍ തുടങ്ങുന്നതിന് മുമ്പ് വാട്‌സ്ആപ്പ് എല്ലാവരെയും ഓര്‍മ്മിപ്പിക്കുകയും ചെയ്യും. സംഭാഷണങ്ങള്‍ സുഗമവും കൂടുതല്‍ ആകര്‍ഷകവുമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് കോളുകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാനും വ്യക്തികളെ ക്ഷണിക്കാനും കഴിയും. കോള്‍ ആരംഭിക്കാന്‍ പോകുമ്പോള്‍ എല്ലാവര്‍ക്കും ഒരു അറിയിപ്പ് ലഭിക്കും. കൂടാതെ കോളുകളില്‍ പുതുതായി ഇന്‍-കോള്‍ ഇന്ററാക്ഷന്‍ ടൂളുകള്‍ ലഭ്യമാണ്. ഇമോജികള്‍ ഉപയോഗിച്ച് സംസാരിക്കാനോ സന്ദേശങ്ങള്‍ കൈമാറുന്നതിനോ ഇതിലൂടെ സാധിക്കും. കോള്‍സ് ടാബില്‍ കോളില്‍ ആരൊക്...

യുവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

CRIME NEWS
മലപ്പുറം നിലമ്പൂരിൽ യുവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂര്‍ മണലോടിയിലാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണലോടിയിൽ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. അമൃതയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികളാരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും....

ചെവിടിക്കുന്നൻ മുസ്തഫ മരണപ്പെട്ടു

MARANAM
വേങ്ങര: കണ്ണമംഗലം എരണിപ്പടി പരേതനായ ചെവിടിക്കുന്നൻ അലവി കുട്ടി ഹാജി എന്നവരുടെ മകൻ ചെവിടിക്കുന്നൻ മുസ്തഫ മരണപ്പെട്ടു. ഉമ്മറാജി, കോമു ഹാജി, റഫീഖ് എന്നിവർ സഹോദരന്മാരാണ്. മയ്യിത്ത് നമസ്കാരം വൈകീട്ട് 5:30 ന് എടക്കാപറമ്പ് ജുമാമസ്ജിദിൽ നടക്കും.

ബ്രോസ്റ്റ് മെഷീനില്‍ നിന്നും ഷോക്കേറ്റു; ജിദ്ദയില്‍ മലപ്പുറം സ്വദേശി മരണപ്പെട്ടു

GULF NEWS
ജോലിക്കിടെ ഷോക്കേറ്റതിനെത്തുടർന്ന് മലയാളി യുവാവ് മരിച്ചു. ജിദ്ദ ഹരാസാത്തില്‍ ബ്രോസ്റ്റ് കടയില്‍ ജോലിചെയ്യുന്ന മലപ്പുറം വണ്ടൂർ ഏമങ്ങാട് സ്വദേശി കറുത്തേടത്ത് മുഹമ്മദ് സലീം (40) ആണ് മരിച്ചത്. ഷോപ്പിലെ ബ്രോസ്റ്റ് മെഷീനില്‍ നിന്ന് ഷോക്കേറ്റതിന് പിന്നാലെയായായിരുന്നു മരണം. ഒപ്പമുണ്ടായിരുന്ന രണ്ട് സഹപ്രവർത്തകർക്കും അപകടത്തില്‍ പരിക്കേറ്റു. ഭാര്യ: സഹ്‌ല, മക്കള്‍: ബാസിത്ത്, സാബിത്ത്, സാദത്ത്....

എസ്.വെെ.എസ് കണ്ണമംഗലം സര്‍ക്കിള്‍ സ്വതന്ത്ര ദിനത്തില്‍ ബഹുസ്വര സംഗമം നടത്തി

VENGARA
കണ്ണമംഗലം: നമുക്ക് ഉയര്‍ത്താം. ഒരുമയുടെ പതാക ! എന്ന തലക്കെട്ടോടെ എസ്.വെെ.എസ് കണ്ണമംഗലം സര്‍ക്കിള്‍ സ്വതന്ത്ര ദിനത്തില്‍ അച്ചനമ്പലത്ത് ബഹുസ്വര സംഗമം നടത്തി. എസ്.വെെ.എസ് വേങ്ങര സോണ്‍ സെക്രട്ടറി പി.കെ അബ്ദുല്ല സഖാഫി കീ നോട്ട് അവതരിപ്പിച്ചു. സര്‍ക്കിള്‍ പ്രസിഡന്റ് ശമീര്‍ ഫാളിലി അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ പ്രമുഖ യുവ സാഹിത്യക്കാരന്‍ കെ.എം ശാഫി, പികെ സിദ്ധീഖ്, ശുക്കൂര്‍ കണ്ണമംഗലം, പി.എ കുഞീതു ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. മഹ്മൂദ് ബുഖാരി സ്വഗതവും ഹംസ ഫാളിലി നന്ദിയും പറഞു....

അതിദരിദ്രർക്കുള്ള സർക്കാരിൻ്റെ കൈത്താങ്ങ്; തമിഴ്നാട്ടുകാരി പിച്ചമ്മാളും ഇനി ഭൂമിയുടെ അവകാശി

MALAPPURAM
തെരുവിൽ പെറുക്കി ഉപജീവനം കണ്ടെത്തുന്ന പിച്ചമ്മാളിനും കുടുംബത്തിനും പട്ടയത്തോടൊപ്പം വീടും ചികിത്സാ സഹായവും താമസിക്കുന്ന വീടിന്റെ വാടകയും ഉറപ്പു വരുത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജന്റെ ഉറപ്പ്. മലപ്പുറം കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ജില്ലയിലെ അതിദരിദ്ര കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യുന്ന ചടങ്ങിനു ശേഷമാണ് പിച്ചമ്മാളിൻ്റെ കദനകഥ കേട്ട മന്ത്രി ഈ ഉറപ്പു നൽകിയത്. ജില്ലാ കളക്ടറുടെ ചേംബറിൽ പിച്ചമ്മാളിനെയും കുടുംബത്തെയും വിളിച്ചു വരുത്തുകയും ഉദ്യോഗസ്ഥ തലത്തിൽ നടപടികൾ വേഗത്തിലാക്കാനുള്ള നിർദ്ദേശം നൽകുകയും ചെയ്തു. മന്ത്രിയുടെ ആശ്വാസ വാക്കുകളിൽ നിറ കണ്ണുകളോടെയാണ് പിച്ചമ്മാളും കുടുംബവും കളക്ടറേറ്റിൽ നിന്നും മടങ്ങിയത്. തമിഴ്നാട് കള്ളക്കുറിച്ചി സ്വദേശിയായ പിച്ചമ്മാൾ 40 ലേറെ വർഷമായി മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും പഴയ സാധനങ്ങൾ പെറുക്കി ജീവിക്കുന്നു. അമ്മ മേരിയുംഎട്ടു വയസും എട്ടു മാസവും പ്രായമുള്...

വേങ്ങര മുക്രിയൻ കല്ലിങ്ങൽ മൊയ്‌ദീൻ മരണപ്പെട്ടു

MARANAM
വേങ്ങര: ചേറൂർ റോഡ് സ്വദേശി പരേതനായ മുക്രിയൻ കല്ലിങ്ങൽ ഹസ്സൻ എന്നവരുടെ മകൻ MK മൊയ്‌ദീൻ മരണപ്പെട്ടു. ഭാര്യ റെഹ്‌മാബി (മൈലപ്പുറം) മക്കൾ: ഫൈസൽ (ബാബു), ഫുവാദ്, ഫർസാന & സഫ. മയ്യിത്ത് നമസ്കാരം രാത്രി 10 മണിക്ക് വേങ്ങര ടൗൺ ജുമാ മസ്ജിദിൽ നടക്കും

ഗുലാബി ആവാസ് കോട്ടപ്പറമ്പിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

VENGARA
ഇരിങ്ങല്ലൂർ : 79-ാം മത്ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി കോട്ടപ്പറമ്പിൽ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് പി കെ എം സഖാഫി പതാക ഉയർത്തി.തുടർന്ന് നടന്ന ഗുലാബി ആവാസ് സ്വാതന്ത്ര്യ ദിന സംഗമത്തിൽ എസ്. എസ്. എഫ് ചീനിപ്പടി യൂണിറ്റ് സെക്രട്ടറി ജാസിം മുഹമ്മദ്‌ ചാലിൽ സന്ദേശ പ്രസംഗം നടത്തി ഹാഫിള് നബീൽ പി സി എച് സ്വാതന്ത്ര്യ ഗാനം ആലപിച്ചു.എസ്. എസ്. എഫ് യൂണിറ്റ് സെക്രട്ടറി അർഷദ് ഇ കെ സ്വാഗതവും എസ് വൈ എസ് സെക്രട്ടറി സൈതലവി സി പി നന്ദിയും പറഞ്ഞു.മധുരവിതരണവും നടത്തി....

MTN NEWS CHANNEL

Exit mobile version