Tuesday, March 3News That Matters
Shadow

Author: admin

അന്തമാനില്‍നിന്ന് കൊറിയര്‍ വഴി എംഡിഎംഎ കടത്തിയ പ്രതികള്‍ക്ക് 15 വര്‍ഷം കഠിനതടവും പിഴയും

അന്തമാനില്‍നിന്ന് കൊറിയര്‍ വഴി എംഡിഎംഎ കടത്തിയ പ്രതികള്‍ക്ക് 15 വര്‍ഷം കഠിനതടവും പിഴയും

MALAPPURAM
അന്തമാൻ നികോബാർ ദ്വീപില്‍നിന്ന് കൊറിയർവഴി എംഡിഎംഎ കടത്തിയ കേസിലെ മൂന്നു പ്രതികള്‍ക്ക് 15 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. പാണക്കാട് പഴങ്കരകുഴിയില്‍ നിഷാന്ത് (25), കോട്ടപ്പടി പുതുശ്ശേരി റിയാസ് (33), പാണക്കാട് പട്ടർക്കടവ് മൂന്നുക്കാരൻ സിറാജുദ്ദീൻ (30) എന്നിവരെയാണ് മഞ്ചേരി എൻഡിപിഎസ് കോടതി ജഡ്ജി ടി. വർഗീസ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വർഷം അധിക കഠിനതടവ് അനുഭവിക്കണം.2023 ഫെബ്രുവരി 21 -ന് വൈകീട്ട് നാലു മണിക്കായിരുന്നു സംഭവം. നാലാംപ്രതിയായ മുഹമ്മദ് സാബിദ്, രാജേന്ദ്രൻ എന്ന വ്യാജ മേല്‍വിലാസത്തില്‍ മഞ്ചേരി തുറക്കല്‍ ബൈപ്പാസിലെ ബ്ലൂഡാർട്ട് കൊറിയർ സർവീസിലേക്ക് അരക്കിലോ എംഡിഎംഎ അയയ്ക്കുകയായിരുന്നു. ഇവിടെ നിന്ന് ഡെലിവറിയെടുത്ത മയക്കുമരുന്ന് കാറില്‍ കയറ്റുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. കാളികാവ് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന ടി. ഷിജുമോന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ...
ഓവര്‍ടേക്കിനെ ചൊല്ലി ബൈക്ക് യാത്രക്കാരന് ക്രൂര മര്‍ദനം

ഓവര്‍ടേക്കിനെ ചൊല്ലി ബൈക്ക് യാത്രക്കാരന് ക്രൂര മര്‍ദനം

MALAPPURAM
മങ്കട അങ്ങാടിയില്‍ ഓട്ടോറിക്ഷയ്ക്ക് ഇടതുഭാഗം ചേർന്ന് ഓവർ ടേക്ക് ചെയ്തെന്ന് ആരോപിച്ച്‌ ബൈക്ക് യാത്രക്കാരന് നേരെ മൃഗീയ മർദ്ദനം. മങ്കട ഞാറക്കാട്ടില്‍ ഹരിഗോവിന്ദനാണ് ആക്രമത്തില്‍ പരിക്കേറ്റത്. യുവാവിനെ അസഭ്യം പറയുകയും മാരകായുധവും ഹെല്‍മറ്റും ഉപയോഗിച്ച്‌ മർദ്ദിച്ചെന്നുമാണ് പരാതി. ഓട്ടോറിക്ഷയിലുണ്ടായിരുന്ന കണ്ടാലറിയുന്നവർക്കെതിരെ യുവാവ് മങ്കട പൊലീസില്‍ പരാതി നല്‍കി. പ്രതികള്‍ക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു....
ഫെയ്സ്ബുക്കിൽനിന്ന് പെൺകുട്ടികളുടെ വിവരം ശേഖരിക്കും, വാട്സാപ്പിൽ അശ്ലീല വിഡിയോ അയക്കും; പ്രതി അറസ്റ്റിൽ

ഫെയ്സ്ബുക്കിൽനിന്ന് പെൺകുട്ടികളുടെ വിവരം ശേഖരിക്കും, വാട്സാപ്പിൽ അശ്ലീല വിഡിയോ അയക്കും; പ്രതി അറസ്റ്റിൽ

KOZHIKODE, LOCAL NEWS
കോഴിക്കോട്: വിദ്യാർഥിനിക്ക് വാട്സാപ്പിലൂടെ അശ്ലീല വിഡിയോകളും മെസേജുകളും അയച്ചു ഭീഷണിപ്പെടുത്തിയ കേസിൽ തൃശൂർ വടക്കാഞ്ചേരി സ്വദേശിയെ കോഴിക്കോട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. തേക്കുംകര പുന്നപ്പറമ്പ് താഴത്തുവീട്ടിൽ ടി.കെ.സംഗീത് കുമാറാണ് (29) അറസ്റ്റിലായത്.ഫെയ്സ്ബുക്കിൽ നിന്നാണ് ഇയാൾ പെൺകുട്ടികളുടെ വിവരം ശേഖരിക്കുക. കോളജിലെ സീനിയർ വിദ്യാർഥിയെന്ന വ്യാജേന മെസേജുകൾ അയച്ച് സൗഹൃദത്തിലാകും. വാട്സാപ്പിൽ ഗ്രൂപ്പുകൾ നിർമിച്ചും പിന്നീട് നേരിട്ടും ലൈംഗിക ദൃശ്യങ്ങൾ അടങ്ങിയ വിഡിയോകളും ഫോട്ടോകളും ലൈംഗിക പരാമർശത്തോടു കൂടിയ മെസേജുകളും ഇയാൾ അയച്ചിരുന്നു.ഇയാളുടെ പക്കൽനിന്ന് ഇതിനായി ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും കണ്ടെടുത്തു. പ്രതിക്കെതിരെ കൊല്ലം ജില്ല ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലും തൃശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലും റജിസ്റ്റർ ചെയ്ത കേസുകൾ അടക്കം സമാനമായ ഒട്ടേറെ പരാതികൾ ഉള്ളതായി അന്വേഷണത്തിൽ കണ്ടെത്ത...
ഉംറക്ക് പോകാൻ അറബിയില്‍ നിന്ന് പണം വാങ്ങി തരാമെന്ന് പറഞ്ഞ് തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍

ഉംറക്ക് പോകാൻ അറബിയില്‍ നിന്ന് പണം വാങ്ങി തരാമെന്ന് പറഞ്ഞ് തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍

MALAPPURAM
ഉംറക്ക് പോകാൻ അറബിയില്‍ നിന്ന് പണം വാങ്ങി തരാമെന്ന് പറഞ്ഞ് തട്ടിപ്പ്; മഞ്ചേരിയില്‍ ഒരാള്‍ അറസ്റ്റില്‍. ഊർങ്ങാട്ടിരി തച്ചണ്ണ സ്വദേശി അസൈനാർ (66) ആണ് അറസ്റ്റിലായത്. പുത്തൂർ പള്ളി സ്വദേശിനിയായ സ്ത്രീയാണ് തട്ടിപ്പിന് ഇരയായത്.ഉംറക്ക് പോകാൻ അറബി സഹായിക്കുമെന്ന് വിശ്വസിപ്പിച്ച്‌ വീട്ടമ്മയുടെ സ്വർണം കൈക്കലാക്കുകയായിരുന്നു. മഞ്ചേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ നിരവധി കേസുകള്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു....
ബഹാഉദ്ദീൻ നദ്‌വിക്കെതിരെ ലഹരി, ലൈംഗികാരോപണങ്ങളുമായി: നാസര്‍ കൊളായി

ബഹാഉദ്ദീൻ നദ്‌വിക്കെതിരെ ലഹരി, ലൈംഗികാരോപണങ്ങളുമായി: നാസര്‍ കൊളായി

KERALA NEWS
സമസ്ത നേതാവ് ബഹാഉദ്ദീൻ നദ്‍വിക്കെതിരെ ലൈംഗിക, ലഹരി ആരോപണങ്ങളുമായി സിപിഎം നേതാവും തിരുവമ്ബാടി ഏരിയാ കമ്മിറ്റിയംഗവുമായ നാസർ കൊളായി. നദ്‍വി ലഹരി ഉപയോഗിക്കുന്ന ആളാണെന്നാണ് ഒരു പുസ്തകത്തെ പരാമർശിച്ച്‌ (കാക്കനാടൻ എഴുതിയ കുടജാദ്രിയുടെ സംഗീതം) നാസർ കോളായി ആരോപിച്ചത്. ദാറുല്‍ ഹുദക്കെതിരെ മലപ്പുറം ചെമ്മാട് സിപിഎം നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു നാസര്‍ കൊളായിയുടെ വിവാദ പ്രസംഗം.അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ; പൂർണ പബ്ലിക്കേഷനില്‍ കിട്ടുന്നൊരു പുസ്തകമുണ്ട്. പുസ്തകത്തിന്റെ പേര് 'കുടജാദ്രിയില്‍'. ഇത് എഴുതിയാളുടെ പേര് കാക്കനാടൻ. അതില്‍ കുറെയുണ്ട്. അതില്‍ പ്രസക്തമായത് മാത്രം വായിക്കുകയാണ്. ബസ് വീണ്ടും നീങ്ങി. 'ഒരു ബസിലുളള യാത്രയാണ്. ആര്, കാക്കനാടൻ ബസില്‍ യാത്ര ചെയ്യുന്നു. ബസില്‍ കുറെ യാത്രക്കാരുണ്ട്'.'ബസ് വീണ്ടും നീങ്ങിയപ്പോഴേക്കും നമ്മുടെ ശൃംഗാരിപ്പെണ്ണ് ഏറെ ശ്രദ്ധയാകർഷിച്ചു. അടുത്ത സീറ്റിലിരുന്ന പ...
വാഹനമിടിച്ച് പരിക്ക് പറ്റി ചികിൽസയിലായിരുന്ന പാക്കടപുറായ സ്വദേശി മരണപ്പെട്ടു

വാഹനമിടിച്ച് പരിക്ക് പറ്റി ചികിൽസയിലായിരുന്ന പാക്കടപുറായ സ്വദേശി മരണപ്പെട്ടു

VENGARA
വാഹനമിടിച്ച് പരിക്ക് പറ്റി ചികിൽസയിലായിരുന്ന പാക്കടപുറായ സ്വദേശി  മരണപ്പെട്ടു. വളാഞ്ചേരിയിൽ വച്ച് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഐസ് കയറ്റി വന്ന ഗൂഡ്സ് വാഹനമിടിച്ച് പരിക്ക് പറ്റി ചികിൽസയിലായിരുന്ന പാക്കടപുറായ പാലമഠത്തിൽ-പുതുപറമ്പിൽ അജ്മൽ ബാബു ( 38 ) നിര്യാതനായി. പാക്കടപ്പുറായ മിന്നൂസ് സ്റ്റുഡിയോ ഉടമയാണ് പിതാവ് മമ്മുട്ടി മാതാവ് കദീജ ഭാര്യ സൗദാബി, മക്കൾ ഷബ, ഷാൻ, ഷസ...
ഭൂമിയുടെ കാവൽപടയായി വിദ്യാർത്ഥികൾ: ഓസോൺ ദിനം ആചരിച്ചു.

ഭൂമിയുടെ കാവൽപടയായി വിദ്യാർത്ഥികൾ: ഓസോൺ ദിനം ആചരിച്ചു.

TIRURANGADI
തിരൂരങ്ങാടി: ഓറിയൻ്റൽ ഹയർ സെക്കൻഡറി സ്കൂളിലെ ഭൂമിത്രസേന ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോക ഓസോൺ ദിനാചരണം ആചരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ കെ.കെ. ഉസ്മാൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ യു.ടി. അബൂബക്കർ അധ്യക്ഷനായിരുന്നു. "ഓസോൺ സുഷിരങ്ങൾ" എന്ന വിഷയത്തിൽ പി. ജാഫർ ക്ലാസെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്റെയും ഓസോൺ പാളിയുടെ ഭദ്രതയിലെയും പ്രധാന്യം അദ്ദേഹം വിദ്യാർത്ഥികൾക്ക് വിവരിച്ചു നൽകി. ചടങ്ങിൽ കെ.വി. സാബിറ, ഫാത്തിമ ഹിബ, സുൽത്താൻ എന്നിവർ പ്രസംഗിച്ചു....
കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു.

കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു.

IDUKKI, LOCAL NEWS
ഇടുക്കി: ഇടുക്കി ചിത്തിരപുരത്ത് കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. മണ്ണെടുക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞു രണ്ട് പേർ മണ്ണിനടിയിൽ പെടുകയായിരുന്നു. ആനച്ചാൽ, ബൈസൺവാലി സ്വദേശികൾ ആണ് അപകടത്തിൽ പെട്ടത്. അടിമാലി, മൂന്നാർ അഗ്നിശമനസേന യൂണിറ്റുകളെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂന്നാര്‍ ചിത്തിരപുരത്ത് റിസോര്‍ട്ട് നിര്‍മാണം നടക്കുമ്പോളാണ് അപകടം. സമീപത്ത് സംരക്ഷണഭിത്തി നിര്‍മാണവും നടക്കുന്നുണ്ടായിരുന്നു. ഈ ഭിത്തിക്ക് താഴെ നിന്ന് ജോലി ചെയ്യുന്ന സമയത്താണ് മുകളിൽ നിന്ന് മണ്ണിടിഞ്ഞ് വീണത്. ഇവിടെ മഴയുമുണ്ടായിരുന്നു. മണ്ണ് മാറ്റുന്നതിനിടെ അപകടത്തിൽപ്പെട്ടവരില്‍ ഒരാളുടെ ശരീരാവശിഷ്ടങ്ങളാണ് ആദ്യം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് രണ്ടാമത്തെ ആളുടെ മൃതദേഹവും ലഭിച്ചത്....
എസ് വൈ എസ് തേഞ്ഞിപ്പലം സോൺ സ്നേഹലോകം ഈ മാസം 28ന് പെരുവള്ളൂർ കാടപ്പടിയിൽ

എസ് വൈ എസ് തേഞ്ഞിപ്പലം സോൺ സ്നേഹലോകം ഈ മാസം 28ന് പെരുവള്ളൂർ കാടപ്പടിയിൽ

MALAPPURAM
പെരുവള്ളൂർ : തേഞ്ഞിപ്പലം സോൺ സ്നേഹലോകം സ്വാഗതസംഘം നജാത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഗമത്തിൽ രൂപീകരിച്ചു. തിരുനബിയുടെ 1500-)0 ജന്മദിനത്തോടനുബന്ധിച്ച് തിരുനബിയെ അറിയുവാനും പഠിക്കുവാനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പദ്ധതിയാണ് സ്നേഹലോകം. തേഞ്ഞിപ്പലം സോൺ സ്നേഹലോകം സെപ്റ്റംബർ 28ന് പെരുവള്ളൂർ കാടപ്പടിയിൽ നടക്കും. സോൺ പ്രസിഡണ്ട് ഷംസുദ്ദീൻ സഖാഫിയുടെ അധ്യക്ഷതയിൽ ജില്ലാ ഉപാധ്യക്ഷൻ കെ ടി ബഷീർ അഹ്സനി കൂമണ്ണ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ജില്ലാ സെക്രട്ടറി ഡോ ഫൈള്, അബു പടിക്കൽ, നാസർ ചേലേമ്പ്ര തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം ഭാരവാഹികളായി അഹമ്മദ് അബ്ദുല്ല അഹ്സനി ചെങ്ങാനി (ചെയർമാൻ), ബഷീർ അഹ്സനി, എൽകെഎം ഫൈസി, സയ്യിദ് മുഹമ്മദ് ജമലുല്ലൈലി, അബ്ദുസലാം സഖാഫി (വൈസ് ചെയർമാൻ), ജാഫർ അഞ്ചാലൻ (ജനറൽ കൺവീനർ), കെ ടി സുബൈർ ഹാജി, മുഹമ്മദ് ജുനൈദ് സഖാഫി, സി പി മുഹമ്മദ്,ടി കെ...
ചെവിടിക്കുന്നൻ ഈസക്കുട്ടി മരണപ്പെട്ടു

ചെവിടിക്കുന്നൻ ഈസക്കുട്ടി മരണപ്പെട്ടു

MARANAM
കുഴിപ്പുറം: കുഴിപ്പുറം വായനശാലക്ക് സമീപമുള്ള പരേതനായ ചെവിടിക്കുന്നൻ അബ്ദുറഹ്മാൻ മാസ്റ്ററുടെ മകൻ ഈസക്കുട്ടി(വയസ്സ്:64) മരണപ്പെട്ടു. ഭാര്യ കിഴക്കേച്ചാലിൽ റംല. മക്കൾ :റഹീസ്, റഹീബ്, രഹീല. മരുമകൾ :ബഹ്ജത്. മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 11മണിക്ക് കുഴിപ്പുറം മസ്ജിദുൽ ഹുദയിൽ നടക്കുന്നതാണ്.
കുറ്റാളൂർ ബദ്റുദ്ദുജ മീലാദ് സമ്മേളനം നാളെ നടക്കും

കുറ്റാളൂർ ബദ്റുദ്ദുജ മീലാദ് സമ്മേളനം നാളെ നടക്കും

VENGARA
വേങ്ങര: രണ്ടു പതിറ്റാണ്ടുകാലമായി വേങ്ങര കുറ്റാളൂരില്‍ വൈജ്ഞാനിക ആത്മീയ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കുറ്റാളൂര്‍ ബദ്റുദ്ദുജാ ഇസ്ലാമിക് സെന്ററിന്റെ ഈ വര്‍ഷത്തെ മീലാദ് മഹാസമ്മേളനവും തഅ്ജീലുല്‍ ഫുതൂഹ് ബദ്‌രിയ്യത്ത് വാര്‍ഷികവും നാളെ (ചൊവ്വ) കുറ്റാളൂര്‍ സ്വബാഹ് സ്‌ക്വയറില്‍ നടക്കും. മദ്ഹുറസൂല്‍ പ്രഭാഷണം, മീലാദ് ബഹുജന റാലി, പ്രവാചക പ്രകീര്‍ത്തനം, ആത്മീയ സമ്മേളനം, അവാര്‍ഡ് വിതരണം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. രാവിലെ സമ്മേളന നഗരിയില്‍ ഊരകം മഹല്ല് കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ ഖാസി ഒ.കെ മൂസാന്‍ കുട്ടി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. നാളെ (ചൊവ്വ) വൈകുന്നേരം 4.30ന് കുറ്റാളൂരില്‍ നിന്ന് ആരംഭിക്കുന്ന ബഹുജനറാലി സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണമാകും. ആയിരക്കണക്കിന് പ്രവാചക സ്നേഹികള്‍ അണിനിരക്കുന്ന റാലിക്ക് വിദ്യാര്‍ഥികളുടെ വിവിധ കലാപ്രകടനങ്ങള്‍ മിഴിവേകും. വൈകുന്നേരം ആറ് മണിക്ക് വേങ്ങര ടൗണില്‍ റാലി ...
ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷയില്‍ ജില്ലയ്ക്ക് 91 ശതമാനം വിജയം

ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷയില്‍ ജില്ലയ്ക്ക് 91 ശതമാനം വിജയം

MALAPPURAM
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്‌സില്‍ (8ാം ബാച്ച്) പൊതു വിദ്യാഭ്യാസ വകുപ്പ് 2025 ജൂലൈയില്‍ നടത്തിയ പൊതുപരീക്ഷയില്‍ മലപ്പുറം ജില്ലയ്ക്ക് 91 ശതമാനം വിജയം. ജില്ലയില്‍ അഞ്ചു പഠിതാക്കളാണ് എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയവര്‍ ജില്ലയില്‍ ആണ്. ഉയര്‍ന്ന ഗ്രേഡിലാണ് മറ്റു പഠിതാക്കളുടെയും വിജയം. പരീക്ഷ എഴുതിയ 2764 പേരില്‍ 2503 പേര്‍ വിജയിച്ചു. ഇതില്‍ 431 പുരുഷന്‍മാരും, 2072 സ്ത്രീകളും, 258 പട്ടിക ജാതിക്കാരും, 12 പട്ടിക വര്‍ഗക്കാരും 27 സവിശേഷ വിഭാഗത്തില്‍ പെട്ടവരുമാണ് പരീക്ഷ എഴുതിയത്. 72 വയസ്സുകാരന്‍ എന്‍ എം കുഞ്ഞിമോന്‍ ആണ് ജില്ലയിലെ മുതിര്‍ന്ന പഠിതാവ്. ജി എച്ച് എസ് എസ് എടപ്പാള്‍ സെന്ററിലാണ് പരീക്ഷ എഴുതിയത്. ജില്ലയില്‍ 50 പഠനകേന്ദ്രങ്ങളിലായിരുന്നു ഇവരുടെ പഠനം. ഞായറാഴ്ചകളിലും, മറ്റ് പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസ് നടത്തിയ...
കളിക്കുന്നതിനിടെ കിണറ്റില്‍ വീണു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കിണറ്റില്‍ വീണു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

KOLLAM, LOCAL NEWS
കൊല്ലം: മൂന്ന് വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കൊട്ടാരക്കര വിലങ്ങറ പിണറ്റിന്‍മൂട്ടിലാണ് സംഭവം. ബൈജു ധന്യ ദമ്പതികളുടെ മകന്‍ ദിലിന്‍ ആണ് മരിച്ചത്. കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍....
ട്രയിൻ യാത്രക്കാരുടെ ശ്രദ്ധക്ക്: ചാർജിലിടുന്ന മൊബൈൽ ഫോൺ നോട്ടമിടും, കണ്ണൊന്ന് തെറ്റിയാൽ മോഷണം; 2 ഫോണുകളുമായി പ്രതി പിടിയിൽ

ട്രയിൻ യാത്രക്കാരുടെ ശ്രദ്ധക്ക്: ചാർജിലിടുന്ന മൊബൈൽ ഫോൺ നോട്ടമിടും, കണ്ണൊന്ന് തെറ്റിയാൽ മോഷണം; 2 ഫോണുകളുമായി പ്രതി പിടിയിൽ

ERANANKULAM, LOCAL NEWS
കൊച്ചി: ട്രയിൻ യാത്രക്കാരുടെ ശ്രദ്ധക്ക്, റെയിൽവേ സ്റ്റേഷനുകളിൽ വിലയേറിയ മൊബൈൽ ഫോണുകൾ ചാർജിൽ ഇടുമ്പോൾ ജാഗ്രത. കണ്ണൊന്ന് തെറ്റിയാൽ മൊബൈലിന്‍റെ പൊടിപോലും കിട്ടില്ല. പ്ലാറ്റ്ഫോമുകളിൽ മൊബൈൽ ഫോണുകൾ ചാർജിൽ ഇടുന്നതും നോക്കി തക്കം പാർത്തു കള്ളന്മാർ ഉണ്ടെന്നും ജാഗ്രത വേണമെന്നും റെയിൽവെ പൊലീസ്.  ഇത്തരത്തിൽ രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കള്ളനെ ആർപിഎഫ് സ്ക്വാഡ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടി. തിരുവനന്തപുരം തിരുമല സ്വദേശിയായ ജോസഫ്. എ ആണ് റെയിൽവേ പൊലീസിന്‍റെ പിടിയിലായത്. ഇന്ന് പുലർച്ചെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ആണ് മോഷണ ശ്രമത്തിനിടെ ജോസഫിനെ പൊലീസ് കൈയ്യോടെ പിടികൂടിയത്. പ്ലാറ്റ് ഫോമിൽ ചാർജ് ചെയ്തുകൊണ്ടിരുന്ന തിരുവനന്തപുരം സ്വദേശിയുടെ മൊബൈൽ ഫോണാണ് ജോസഫ് അറസ്റ്റ് ചെയ്തത്. ഫോൺ നഷ്ടപ്പെട്ടതറിഞ്ഞ് തിരുവനന്തപുരം സ്വദേശി റെയിൽവേ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് ആർപിഎഫ് സ്പെഷ്യൽ സ്‌ക...
എം.വി.ഡി. ഉദ്യോഗസ്ഥർക്ക് ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജിയിൽ പരിശീലനം നൽകി

എം.വി.ഡി. ഉദ്യോഗസ്ഥർക്ക് ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജിയിൽ പരിശീലനം നൽകി

MALAPPURAM
മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് തവനൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ ടെക്‌നോളജിയിൽ പരിശീലനം നൽകി. പരിശീലനത്തിന്റെ ഉദ്ഘാടനം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്‌ തവനൂർ സെന്റർ ഹെഡ് എം.വൈഷ്ണവ് നിർവഹിച്ചു. ട്രെയിനർ യാഹ്യ മാലിക് പരിശീലനത്തിന് നേതൃത്വം നൽകി. ഇലക്ട്രിക് വാഹനങ്ങളുടെ പ്രവർത്തന രീതികൾ,സുരക്ഷ മാനദണ്ഡങ്ങൾ,ബാറ്ററി ടെക്നോളജി, ചാർജിംഗ് സംവിധാനങ്ങൾ തുടങ്ങി വിവിധ മേഖലകളിലാണ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയത്.അസാപ് കേരളയുടെ നേതൃത്വത്തിൽ പുതിയ തലമുറയുടെ ഗതാഗത സാങ്കേതിക വിദ്യകൾ ഉദ്യോഗസ്ഥർക്കിടയിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്....
അമ്പലവൻ കാരാട്ട്  ഇബ്രാഹിംകുട്ടി മരണപ്പെട്ടു

അമ്പലവൻ കാരാട്ട് ഇബ്രാഹിംകുട്ടി മരണപ്പെട്ടു

MARANAM
പറപ്പൂർ: പാലാണി അമ്പലവൻ കാരാട്ട് ഇബ്രാഹിംകുട്ടി എന്ന ബാവ 47 അന്തരിച്ചു. പറപ്പൂർ സർവീസ് ബാങ്ക് പാലാണി ശാഖയിലെ നിക്ഷേപ പിരിവുകാരനാണ്. വാർഡ് മുസ്ലിം ലീഗ് ട്രഷറർ, സിറാജുൽ ഹുദ മദ്രസ്സ കമ്മറ്റി, ഹരിത ചാരിറ്റി സെൽ എന്നിവയുടെ ഭാരവാഹിയാണ്. പിതാവ് പരേതനായ മുഹമ്മദ് മുസ്ലിയാർ, മാതാവ്: ഖദീജ.ഭാര്യ: മസ്റൂറ പൂവിൽ, മക്കൾ: മുഹമ്മദ് നബീൽ, മുഹമ്മദ് നിദിൽ,നിഹ് ന.സഹോദരി: ഫാത്തിമ. ഖബറടക്കം 15/09/24 (തിങ്കൾ) രാവിലെ 8 മണിക്ക് പാലാണി ജുമാ മസ്ജിദിൽ....
കോട്ടയിൽ മൊയ്‌ദീൻ കുട്ടി ഹാജി മരണപ്പെട്ടു

കോട്ടയിൽ മൊയ്‌ദീൻ കുട്ടി ഹാജി മരണപ്പെട്ടു

MARANAM
വേങ്ങര: ചേറൂർ മിനി റോഡ് അത്താണികുണ്ട് സ്വദേശി കോട്ടയിൽ അലവി കുട്ടി മാസ്റ്റർ എന്നവരുടെ മകൻ വേങ്ങര ടൗൺ പുത്തൻപള്ളി ജനറൽ സെക്രട്ടറി കോട്ടയിൽ മൊയ്‌ദീൻ കുട്ടി ഹാജി (72) എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം രാവിലെ 9 മണിക്ക് വേങ്ങര ടൗൺ പുത്തൻപള്ളിയിൽ നടക്കും.
ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലറടിച്ചു; യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കി ദമ്പതിമാരുടെ ക്രൂരപീഡനം

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലറടിച്ചു; യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കി ദമ്പതിമാരുടെ ക്രൂരപീഡനം

LOCAL NEWS, PATHANAMTHITTA
പത്തനംതിട്ട കോയിപ്രം ആന്താലിമണ്ണില്‍ ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അതിക്രൂര മര്‍ദനം സംബന്ധിച്ച് ഇരയായ റാന്നി സ്വദേശിയായ യുവാവ് പറയുന്നു. കൂടുതല്‍ പീഡിപ്പിച്ചത് രശ്മിയാണെന്നും ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്‍ അടിച്ചത് രശ്മിയാണെന്നും നഖത്തില്‍ മുട്ടുസൂചി തറച്ചും പീഡിപ്പിച്ചെന്നും റാന്നി സ്വദേശി പറഞ്ഞു. 'കമ്പികൊണ്ട് തുടരെ അടിച്ചു. ഇതിനിടെ മുറിവില്‍ മുളക് സ്‌പ്രേ ചെയ്തു. ദേഹമാസകലം ഗുരുതര പരിക്കുകളാണുള്ളത്. മര്‍ദനത്തില്‍ ഒരു കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. നട്ടെല്ലിന് പൊട്ടലുണ്ട്. വാരിയെല്ലിന് പൊട്ടലുണ്ട്. കെട്ടിത്തൂക്കിയിട്ടാണ് മര്‍ദിച്ചത്. മുന്‍ വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല.' 'വീട്ടിലേക്ക് പോയത് പരിചയത്തിന്റെ പുറത്താണ്. ജനനേന്ദ്രിയത്തിന് പുറമേ ദേഹമാസകലം സ്റ്റേപ്ലര്‍ പിന്നുകള്‍ അടിച്ചു കയറ്റി. കൊല്...
നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു  വീട്ടമ്മ മരിച്ചു

നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു വീട്ടമ്മ മരിച്ചു

Accident
നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. പാലക്കാട് അലനെല്ലൂർ സ്കൂള്‍പടിയിലാണ് ദാരുണമായ അപകടം നടന്നത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സലീന (40) ആണ് മരിച്ചത്. മലപ്പുറം മേലാറ്റൂർ കിഴക്കുംപുറം സ്വദേശിയാണ് സലീന. അപകടത്തില്‍ സലീനയുടെ തലയ്ക്കാണ് പരിക്കേറ്റത്. ബൈക്ക് ഓടിച്ച സലീനയുടെ മകൻ മുഹമ്മദ് ഷമ്മാസ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടം.സലീനയും മകനും ബന്ധുവീട്ടില്‍ പോയി തിരിച്ച്‌ സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്. യാത്രയ്ക്കിടെ ബൈക്കിന് കുറുകെ നായ ചാടുകയായിരുന്നു. തുടര്‍ന്ന് ബൈക്കിന്‍റെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു. അപകടത്തില്‍ സലീനയ്ക്ക് ഗുരുതരമായ പരിക്കാണ് പറ്റിയത്. ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് ദിവസമായി ഇവര്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ എഴ് മണിക്കാണ് മരണം സംഭവിച...
കൊട്ടേക്കാട്ട് അൻവർ മരണപ്പെട്ടു

കൊട്ടേക്കാട്ട് അൻവർ മരണപ്പെട്ടു

MARANAM
വേങ്ങര താഴെ അങ്ങാടി മാട്ടിൽ കരുവേപ്പിൽ കുണ്ട് സ്വദേശി പരേതനായ കൊട്ടേക്കാട്ട് അബ്ദുറഹ്മാനാജി (ഇപ്പു) എന്നവരുടെ മകൻ കൊട്ടേക്കാട്ട് അൻവർ മരണപ്പെട്ടു.മയ്യിത്ത് നമസ്കാരം ഉച്ചക്ക് 12 മണിക്ക് മാട്ടിൽ പള്ളിയിൽ നടക്കും.

MTN NEWS CHANNEL