Sunday, May 24News That Matters
Shadow

മലപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയെ കാണാനില്ല

മലപ്പുറം: കോഡൂരിലെ താണിക്കൽ നിന്നും വാടകയ്ക്ക് താമസിക്കുന്ന യുവതിയെ കാണാതായതായി പരാതി. മണ്ണാർക്കാട് ചേരുംകുളം പടിഞ്ഞാറേക്കുന്ന് സ്വദേശി മുത്തുവിന്റെ മകൾ ശ്രീമതിയെ (35) ആണ് കാണാതായത്. കഴിഞ്ഞ ജനുവരി 3-ന് കോഡൂരിലെ താമസസ്ഥലത്തുനിന്നും പോയ ഇവർ തിരികെ വാടക വീട്ടിലോ മണ്ണാർക്കാടുള്ള സ്വന്തം വീട്ടിലോ എത്തിയിട്ടില്ല. ഏകദേശം അഞ്ചടി ഉയരമുള്ള ഇവർക്ക് തടിച്ച ശരീരപ്രകൃതിയും ഇരുനിറവുമാണ് അടയാളങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

ബന്ധപ്പെടേണ്ട നമ്പറുകൾ: മലപ്പുറം പോലീസ് സ്റ്റേഷൻ: 0483 2734966, ഇൻസ്പെക്ടർ: 9497987162, സബ് ഇൻസ്പെക്ടർ: 9497980664

MTN News : നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL