മറുപടിയുമായി CPIM മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്.
മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്. താന്‍ ആര്‍എസ്എസാണെന്ന് അന്‍വറല്ലാതെ പ്രതിപക്ഷം പോലും പറയില്ലെന്ന് മോഹന്‍ദാസ് പറഞ്ഞു. 1970 മുതല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് താനെന്നും സംഘപരിവാറിനെതിരെ ശക്തമായ ആശയ സമരം നടത്തുന്ന വ്യക്തിയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുസ്‌ലിങ്ങളെ പ്രീണിക്കുന്നു എന്നതായിരുന്നു നേരത്തെയുണ്ടായ ആക്ഷേപമെന്നും ആര്‍എസ്എസ് ആക്കുന്നതിനു പിന്നില്‍ വലതുപക്ഷത്തില്‍ തടവറയിലായതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്‍വറിന്റെ പ്രസ്താവനയെ പുച്ഛത്തോടെ തള്ളുന്നു. പാര്‍ട്ടിക്ക് എതിരായ കടന്നാക്രമണമാണ് നടത്തുന്നത്. അന്‍വറിന്റെ പുതിയ രാഷ്ട്രീയ നിലപാടാണിത്. മുസ്ലിങ്ങളെ പ്രീണിപ്പിക്കുന്നു എന്നതായിരുന്നു മുന്‍പത്തെ ആക്ഷേപം. ആര്‍എസ്എസ് ആക്കുന്...