Thursday, September 18News That Matters

ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 283 ലാപ്‌ടോപുകള്‍ വിതരണം ചെയ്തു

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കുമായി 283 ലാപ്‌ടോപുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് ഓരോ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും നാല് വീതം ലാപ്‌ടോപുകള്‍ നല്‍കിയത്. വിതരണോദ്ഘാടനം വ്യാഴാഴ്ച ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ടി.വി ഇബ്രാഹീം എം.എല്‍.എ നിര്‍വഹിച്ചു. പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായി. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെല്‍ട്രോണ്‍) ആണ് ജില്ലാ പഞ്ചായത്തിനു വേണ്ടി ലാപ്‌ടോപുകള്‍ സപ്ലൈ ചെയ്തത്.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നസീബ അസീസ്, അംഗങ്ങളായ പി.വി മാനാഫ്, പി.കെ.സി അബ്ദുറഹിമാന്‍, ഫൈസല്‍ എടശ്ശേരി, ബഷീര്‍ രണ്ടത്താണി, റൈഹാനത്ത് കുറുമാടന്‍, ശ്രീദേവി പ്രാക്കുന്ന്, സമീറ പുളിക്കല്‍, കെ.ടി അഷ്‌റഫ്, ടി.പി ഹാരിസ്, വി.കെ.എം ഷാഫി, എ.പി സബാഹ്, യാസ്മിന്‍ അരിമ്പ്ര, എം.പി ഷരീഫ ടീച്ചര്‍, ഷഹര്‍ബാന്‍. പി, റഹ്‌മത്തുന്നിസ താമരത്ത്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി രമേഷ് കുമാര്‍, ഹയര്‍ സെക്കന്‍ഡറി റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അനില്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version