മദ്രസകള്‍ക്കെതിരായ നീക്കം: സുപ്രീംകോടതി ഇടപെടല്‍ ചരിത്രപരമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍
ദേശീയ ബാലാവകാശ കമീഷൻ രാജ്യത്തെ മദ്രസകളെ തകർക്കാൻ നടത്തിയ നീക്കങ്ങള്‍ക്കെതിരെ സുപ്രീംകോടതി നടത്തിയ വിധി പ്രസ്താവം ചരിത്രപരമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും പാർലിമെന്ററി പാർട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി. രാജ്യത്തിന്‍റെ മഹിതമായ മതേതര പാരമ്ബര്യത്തിനെതിരായിരുന്നു കമീഷൻ പുറപ്പെടുവിച്ച ഉത്തരവെന്നും ഇ.ടി പറഞ്ഞു. രാജ്യത്തെ മത ന്യൂനപക്ഷങ്ങളെ നിയമവഴികള്‍ ദുരുപയോഗപ്പെടുത്തി അസ്ഥിരപ്പെടുത്താനുള്ള സംഘ്പരിവാർ ശ്രമങ്ങള്‍ക്ക് വഴിയൊരുക്കാനേ ദേശീയ ബാലാവകാശ കമീഷന്‍റെ ഇത്തരം നിർദേശങ്ങള്‍ വഴിവെക്കൂവെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.
മദ്രസകളില്‍ നിന്ന് വിദ്യാർഥികളെ മാറ്റണമെന്നും വിവിധ സംസ്ഥാനങ്ങളിലെ മദ്രസ ബോർഡുകള്‍ പിരിച്ച് വിടണമെന്നും നിർദേശിച്ച കമീഷൻ ചെയർമാൻ പ്രിയങ്ക കനുംഗോയുടെ ദുരുദ്ദേശ്യ നടപടികളെ കോടതി അതിശക്തമായാണ് എതിർത്തത്. ഇന്ത്യ എന്ന മതേതര രാജ്യത്തിന്‍റെ ബഹുസ്വരത കാത്തുസൂക...