Sunday, January 18News That Matters

Author: admin

MAK റെക്സിങ് കടയുടമ കുട്ടി കുഞ്ഞിപ്പോക്കർ ഹാജി നിര്യാതനായി

MARANAM
വേങ്ങര : കുറ്റാളൂർ ചേലത്തൂർ സ്വദേശിയും വേങ്ങര Mak Furnishing & Mak Rexinന്റെ കടയുടമെയുമായ കട്ടി കുഞ്ഞിപ്പോക്കർ ഹാജി (75) നിര്യാതനായി. ഭാര്യ മറിയുമ്മ ഊരകം കോടാലിക്കുണ്ട് മക്കൾ: മെഹബൂബ്, മഫീന, മുബീന മരുമക്കൾ :ഹസീന കുറ്റിപ്പാല, സാജുദ്ദീൻ ഹാജർ പള്ളി, ഇസ്ഹാഖ് കൊടിഞ്ഞി. മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 4:30ൻ കുറ്റാളൂർ മാതോടു പള്ളിയിൽ വച്ച് നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വർഷങ്ങളായി നാട്ടുകാർ ഉപയോഗിച്ചു വന്നിരുന്ന വഴിയടച്ച്‌ റെയില്‍വേ അധികൃതർ.

MALAPPURAM
വർഷങ്ങളായി നാട്ടുകാർ ഉപയോഗിച്ചു വന്നിരുന്ന വഴിയടച്ച്‌ റെയില്‍വേ അധികൃതർ. തലക്കാട് പഞ്ചായത്തിലെ വെങ്ങാലൂരിലാണ് സംഭവം. ഇതോടെ കഴിഞ്ഞ ദിവസം നിര്യാതയായ വെങ്ങാലൂർ സ്വദേശിനി കുറ്റിപിലാക്കല്‍ കുഞ്ഞാത്തുമ്മയുടെ (86) മൃതദേഹം കബറിസ്ഥാനിലേക്ക് നാട്ടുകാർ കൊണ്ടുപോയത് റെയില്‍വേ ട്രാക്കിലൂടെ നടന്ന്. കാലങ്ങളായി റെയില്‍വേ അടിപ്പാത വഴിയാണ് തലക്കാട് പഞ്ചായത്തിലെ ഒൻപത് വാർഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ സഞ്ചരിച്ചിരുന്നത്. തലക്കാട് പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂള്‍, റേഷൻ കട, ബി.പി അങ്ങാടി ജി.എച്ച്‌.എസ്.എസ്, ബാങ്കുകള്‍, സമീപ പ്രദേശങ്ങള്‍ എന്നിങ്ങനെയുള്ള ദൈന്യന്തര കാര്യങ്ങള്‍ക്ക് എത്തിച്ചേരാൻ 15 മീറ്റർ വീതിയും 30 മീറ്റർ നീളവുമുള്ള ഈ അടിപ്പാതയാണ് ഉപയോഗിച്ചിരുന്നത്. ഈ റെയില്‍വേ അടിപ്പാതയാണ് ഏതാനും ദിവസം മുൻപ് റെയില്‍വേ അധികൃതർ യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടിയ...

മനരിക്കൽ മൊയ്‌ദീൻ മരണപ്പെട്ടു

MARANAM
തിരൂരങ്ങാടി താഴെചന മനരിക്കൽ മൊയ്തീൻ ഹാജി (87)നിര്യാതനായി. ഭാര്യ :പരേതിയായ നന്നാട്ട് കദിയാമ്മു ഹജുമ്മ മക്കൾ :അബ്ദുൽ ഗഫൂർ, അബ്ദുൽ ശുക്കൂർ, അഷ്റഫ് (മുൻ പഞ്ചായത്ത് മെമ്പർ), അബ്ദുൽ ഹക്കീം, അബ്ദുസ്സലീം, അബ്ദുൽഹമീദ്, നിയാസ് ,നിസാർ ,ഖദീജ,ഷെരീഫ് ,ആമിന, മരുമക്കൾ: മുഹമ്മദ് കുട്ടി ഹാജി ചെറുമുക്ക്, ഇബ്രാഹിം പരപ്പനങ്ങാടി ,ഖദീജ, സഫിയ ,നുസൈബ, സാജിത, റൈഹാനത്ത്, സാബിറ,സബ്ന, സാറ. മയ്യിത്ത് നമസ്കാർ രാവിലെ 11:30 ന്ന് താഴെചിന ജുമാഅത്ത് പള്ളിയിൽ...

പരപ്പനങ്ങാടി ഭാഗത്ത്‌ നിന്നും കാണ്മാനില്ല

MALAPPURAM
ഫോട്ടോയിൽ കാണുന്ന ആളെ 28-10-2024 തിങ്കൾ വൈകുന്നേരം 3 മണി മുതൽ മുതൽ, മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ഭാഗത്ത്‌ നിന്നും കാണ്മാനില്ല. പേര് :റഷീദ്വയസ്സ് :43ഉയരം :5.3“നിറം :ഇരു നിറംവേഷം :വെള്ള ലുങ്കിയും നീല ഷർട്ടുംpost date :29-10-2024 10:30 am ആളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കേണ്ട നമ്പരുകൾറഫീഖ് :7025999219പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ :+914942410260...

‘ദിവ്യയെ കസ്റ്റഡിയിലെടുത്തത് പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന്, ഒളിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍’

KANNUR, LOCAL NEWS
കണ്ണൂര്‍: കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കീഴടങ്ങിയതിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദിവ്യയെ ഒളിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ നിര്‍ദ്ദേശപ്രകാരം സിപിഎമ്മാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. അഴിമതിക്കാരനായി എഡിഎമ്മിനെ താറടിക്കാനായിരുന്നു ശ്രമം. അത് മാധ്യമങ്ങള്‍ പൊളിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണം മുന്‍കൂര്‍ ജാമ്യം നിഷേധിച്ച കോടതി വിധിയോടെ വ്യക്തമായെന്നും സതീശന്‍ പ്രതികരിച്ചു. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് മണിക്കൂറുകള്‍ക്കകം പാര്‍ട്ടി ഗ്രാമത്തില്‍ നിന്നാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. ഒരു കുടുംബത്തിന് നീതി കൊടുക്കാനാകാത്ത മുഖ്യമന്ത്രി എന്തിനാണ് ആ കസേരയില്‍ ഇരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ''ദിവ്യയെ ഒളിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലരുടെ നിര്‍ദ്ദേശപ്രകാരം സിപിഎമ്മാണ്. അഴിമതിക്കാരനായി എഡിഎമ്മിനെ ത...

ദിവ്യയുടെ കീഴടങ്ങല്‍ ധാരണപ്രകാരം; ഉരുണ്ടുകളിച്ച് പൊലീസ്

KANNUR, LOCAL NEWS
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റത്തില്‍ പ്രതിയായ കണ്ണുര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കസ്റ്റഡിയിലെടുത്തപ്പോഴും പൊലീസിന്റെ ഉരുണ്ടുകളി. പൊലീസുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് ദിവ്യ കീഴടങ്ങിയത്. ദൃശ്യങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ പൊലീസ് ശ്രദ്ധിച്ചു. കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിനു സമീപത്തെ സ്ഥലത്ത് നിന്നായിരുന്നു കീഴടങ്ങല്‍. രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരും ദിവ്യയ്ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ പൊലീസ് പറയുന്നത് ദിവ്യയെ കസ്റ്റഡിയിലെടുത്തെന്നാണ്. പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്ന് വെളിപ്പെടുത്തിയ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാര്‍ എവിടെ വച്ചാണ് അറസ്റ്റ് ചെയ്തതെന്നടക്കമുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടില്ല. ദിവ്യ നിരീക്ഷണത്തിലായിരുന്നെന്ന് കമ്മീഷണര്‍ പറഞ്ഞു. കണ്ണൂരില്‍ തന്നെ ഉണ്ടായിരുന്നോയെന്ന ച...

ദിവ്യ നിരീക്ഷണത്തിൽ ആയിരുന്നു; പൊലീസ് കസ്റ്റഡിയിലെടുത്തു: കമ്മീഷണര്‍

KANNUR, LOCAL NEWS
കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തതെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍. കോടതി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് പൊലീസ് സെര്‍ച്ച് ആരംഭിച്ചു. തുടര്‍ന്ന് ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് കമ്മീഷണര്‍ പറഞ്ഞു. തുടര്‍ന്ന് ദിവ്യയെ കണ്ണൂര്‍ സിറ്റി ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് കൊണ്ടുവന്നത്. പി പി ദിവ്യയെ എവിടെ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍, മറുപടി പറയാന്‍ തയ്യാറായില്ല. ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ ഇതിന്റെ റെലവന്‍സ് മനസ്സിലായില്ല എന്ന് കമ്മീഷണര്‍ പറഞ്ഞു. ദിവ്യ നിരീക്ഷണത്തിലായിരുന്നു. കണ്ണൂരില്‍ തന്നെ ഉണ്ടായിരുന്നോയെന്ന ചോദ്യത്തിന് ഇറവലന്റ് ക്വസ്റ്റിയന്‍ എന്നായിരുന്നു പ്രതികരണം. ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതെന്താണെന്ന ചോ...

ഒടുവില്‍ ദിവ്യ കീഴടങ്ങി

KANNUR, LOCAL NEWS
കണ്ണുര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒളിവില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കീഴടങ്ങി. മൂന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ദിവ്യ കീഴടങ്ങിയതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. സിപിഎം നേതൃത്വവും ദിവ്യയോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു. ഒളിവിടത്തില്‍ നിന്നും കണ്ണൂര്‍ കമ്മീഷന്‍ ഓഫിസില്‍ കീഴടങ്ങാന്‍ എത്തുമ്പോള്‍ കണ്ണപുരത്തുവച്ച് പിടികൂടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത ദിവ്യയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. ദിവ്യയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചിരുന്നില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി നിസാര്‍ അഹമ്മദാണ് വിധി പ്രസ്താവിച്ചത്. എഡിഎമ്മിന്റെ മരണത്തില്‍ ദി...

യുവാവിനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി.

Accident
മലപ്പുറം: വെള്ളാമ്പുറത്ത് യുവാവിനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. കാളികാവ് പൂളമണ്ണയിൽ കൂരി ഷിബു (43)ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30ഓടെ ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്ക് പോയ ട്രെയിൻ തട്ടിയതായാണ് വിവരം. വണ്ടൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിതാവ്: ബീരാൻ. ഉമ്മ: സുബൈദ. ഭാര്യ: നിജില. മക്കൾ: അസ്ക്‌കറലി, ഫർഹാൻ. പോസ്റ്റ്മോർട്ടത്തിനുശേഷം കാളികാവ് ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലോണ്‍ ഡി ഓര്‍ സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റിയുടെ റോഡ്രി

Sports
ബാലണ്‍ ദി ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റി ഡിഫൻസീവ് മിഡ്ഫീല്‍ഡർ റോഡ്രി സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിക്ക് ആയും സ്പെയിൻ ദേശീയ ടീമിനായും നടത്തിയ പ്രകടനമാണ് റോഡ്രിയെ ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത പുരസ്കാരത്തില്‍ എത്തിച്ചത്. വിനീഷ്യസ് ജൂനിയർ ബാലണ്‍ ദി ഓർ സ്വന്തമാക്കും എന്നായിരുന്നു നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് വിനീഷ്യസ് വിജയിക്കില്ല എന്ന് ഉറപ്പായതോടെ റയല്‍ മാഡ്രിഡ് ക്ലബ് ബാലണ്‍ ദി ഓർ പുരസ്കാര ചടങ്ങ് തന്നെ ബഹിഷ്കരിച്ചിരുന്നു.റോഡ്രി യൂറോ കപ്പ് ഉള്‍പ്പെടെ അഞ്ച് കിരീടങ്ങള്‍ 2023-24 സീസണില്‍ നേടി. ഡിഫൻസീവ് മിഡ്ഫീല്‍ഡർ ആയിരുന്നിട്ട് വരെ 12 ഗോളും ഒപ്പം 13 അസിസ്റ്റും താരം സംഭാവന നല്‍കി. നീണ്ട കാലത്തിനു ശേഷമാണ് ഒരു സ്പാനിഷ് താരം ബാലണ്‍ ദി ഓർ സ്വന്തമാക്കുന്നത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E...

ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവനക്കെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി

KERALA NEWS
ഉമർ ഫൈസി മുക്കത്തിന് മറുപടിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി. സാദിഖലി തങ്ങള്‍ ഖാദിയാകാൻ സർവഥാ യോഗ്യനെന്നും, ഓരോ കാലത്തും ഓരോരോ പ്രശ്‌നങ്ങള്‍ സജീവമാക്കി നിർത്താനാണ് ചിലരുടെ ശ്രമമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. തങ്ങള്‍മാരെ വിമർശിച്ചാല്‍ രാഷ്ട്രീയപരമായി ലീഗിന് 10 വോട്ട് കൂടുമെന്നും പാർലമെന്റ് തെരഞ്ഞെടുപ്പില്‍ അത് കണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമസ്‌തയുടേതല്ല വ്യക്തികളുടെ വിമർശനമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഇത്തരം ആളുകളുടെ പ്രസ്‌താവന ഉചിതമാണോ എന്ന കാര്യം അതത് സംഘടനകള്‍ പരിശോധിക്കണം. സി.പി.എമ്മിനെതിരെയും കുഞ്ഞാലിക്കുട്ടി രൂക്ഷവിമർശനം ഉന്നയിച്ചു. ഒരോ സമയത്തും സി.പി.എം ഓരോ കാർഡ് ഇറക്കുകയാണ്. ജമാഅത്തെ ഇസ്‌ലാമി സ്വാഭാവിക കക്ഷി എന്നാണ് സി.പി.എം മുൻപ് പറഞ്ഞിരുന്നത്. ഇപ്പോള്‍ നിലപാട് മാറ്റിയാല്‍ ജനം വിശ്വസിക്കുമോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. സി.പി.എം ഒപ്പം കൂടിയത് എന്തി...

കളിയാട്ടത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചു; 154 പേര്‍ക്ക് പരിക്ക്, എട്ട് പേരുടെ നില ഗുരുതരം

Accident
കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്ബലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയില്‍ 154 പേര്‍ക്ക് പരിക്ക്. അപകടത്തില്‍ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തില്‍ പരിക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്ബശേഖര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ സന്ദീപ് എന്നയാളുടെ നില അതീവഗുരുതരമാണ്.80 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവില്‍ പരിയാര മെഡിക്കല്‍ കോളേജില്‍ അഞ്ചുപേരാണ് ചികിത്സയിലുള്ളത്. കാഞ്ഞങ്ങാട് ആശുപത്രിയില്‍ 16പേരും സഞ്ജീവനി ആശുപത്രിയില്‍ 10പേരും ഐശാല്‍ ആശുപത്രിയില്‍ 17 പേരും പരിയാരം മെഡിക്കല്‍ കോളേജില്‍ അഞ്ച് പേരും കണ്ണൂര്‍ മിംസില്‍ 18പേരും കോഴിക്കോട് മിംസില്‍ രണ്ട് പേരും അരിമല ആശുപത്രിയില്‍ മൂന്നുപേരും കെ...

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന KURTC ലോ ഫ്ലോർ ബസിന് തീപിടിച്ചു.

Accident
കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന KURTC ലോ ഫ്ലോർ ബസിന് തീപിടിച്ചു. ആളപായമില്ല, തീ നിയന്ത്രണവിധേയം. അപകടകാരണം എന്താണ് എന്നതിൽ വ്യക്തതയില്ല. തൊടുപുഴയിൽ നിന്നും എറണാകുളത്തേക്ക് വന്ന ബസിനാണ് തീ പിടിച്ചത്. ബസ് പൂർണമായും കത്തി നശിച്ചു. ബസിന് പുറക് വശത്ത് നിന്നുമാണ് തീ പടർന്നതെന്നാണ് ബസിലെ ജീവനക്കാർ പറയുന്നത്. മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചതോടെ ബസിലെ മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി. അപകട സമയത്ത് ബേസിൽ ഉണ്ടായിരുന്നത് 20 യാത്രക്കാരാണ്. ചിറ്റോർ റോഡിൽ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഭിന്നശേഷിക്കാര്‍ക്ക് പി.എസ്.സി പരിശീലനം

MALAPPURAM
ഭിന്നശേഷിക്കാര്‍ക്കായി ജില്ലാഭരണകൂടം നടപ്പിലാക്കുന്ന `ഒപ്പം' പദ്ധതിയുടെ ഭാഗമായി മലപ്പുറം കളക്ടറേറ്റില്‍ പി.എസ്.സി ക്ലാസുകള്‍ തുടങ്ങി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്, അസി. കലക്ടര്‍ വി.എം ആര്യ എന്നിവര്‍ നേതൃത്വം നല്‍കി.അജീഷ്, ഫസീല എന്നിവര്‍ ക്ലാസെടുത്തു. വിബിന്‍, മോഹനകൃഷ്ണന്‍, നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലുമാണ് ക്ലാസ് നടത്തുക. കോഡൂര്‍ സഹകരണ ബാങ്കിന്റെ സഹായത്തോടെയാണ് പരിശീലനക്ലാസ് നടത്തുന്നത്. പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 94467 68447 എന്ന നമ്പറില്‍ വിളിക്കാം....

ഗുഡ്സ് ഓട്ടോ ഇടിച്ചുതെറിപ്പിച്ചു; രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു

KANNUR, LOCAL NEWS
കണ്ണൂർ: പയ്യന്നൂർ രാമന്തളി കുരിശുമുക്കിൽ വാഹനാപകടത്തിൽ രണ്ടു തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. കല്ലേറ്റുംകടവിലെ പി വി ശോഭ (53), ടി വി യശോദ (68) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബി പി ശ്രീലേഖയെ (49) പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ​ഗുഡ്സ് ഓട്ടോ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാമന്തളി പഞ്ചായത്ത് 5-ാം വാർഡിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. 20 പേരടങ്ങിയ തൊഴിലാളികളുടെ സംഘത്തിൽ നിന്നും മൂന്ന് പേർ കുരിശുമുക്കിൽ നിന്നും രാമന്തളി റോഡിൽ കഴിഞ്ഞ ദിവസം ബാക്കിയായ പണി തീർക്കാൻ പോകവെയായിരുന്നു അപകടമുണ്ടായത്. കുരിശുമുക്ക്- ഏഴിമല ടോപ് റോഡിൽ നിന്നും ഇറങ്ങി രാമന്തളി ഭാഗത്തേക്ക് ജില്ലിപൊടിയുമായി പോവുകയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷനിയന്ത്രണം വിട്ട് മൂവരെയും ഇടിച്ച് തെറിപ്പിച്ചു. തുടർന്ന് ഓട്ടോ മറിയുകയും ചെയ്തു. ​ഗുരുതരമായി പരിക്കേറ്റ ശോഭ സംഭവ ...

അപകടത്തിൽ പരിക്കേറ്റയാളെ റോഡരികിലെ മുറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവം; യുവാവ് പിടിയിൽ

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ ബൈക്ക് ഇടിച്ചു പരിക്കേറ്റയാളെ റോഡരികിലെ മുറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞയാൾ പിടിയിൽ. വെള്ളറട ചൂണ്ടിക്കൽ സ്വദേശി അതുൽ ദേവ് ആണ് പിടിയിലായത്. പരിക്കേറ്റ കലിങ്ക്‌നട സ്വദേശി സുരേഷ് (52) മുറിക്കുള്ളില്‍ കിടന്ന് മരിച്ചു. സെപ്റ്റംബർ 11 നാണ് സുരേഷിനെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മുറിയിൽ നിന്നും ദുർ​ഗന്ധം വമിച്ചപ്പോൾ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സെപ്റ്റംബർ ഏഴിനായിരുന്നു അപകടമുണ്ടായത്. സുരേഷ് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന മുറിയില്‍ തന്നെയാണ് മൃതദേഹം കണ്ടത്. മുറിക്ക് തൊട്ടുമുമ്പില്‍ വെച്ചായിരുന്നു അപകടം. മുറി പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. റോഡരികില്‍ നിന്ന സുരേഷിനെ വാഹനം ഇടിച്ചിടുകയായിരുന്നു എന്നാണ് വിവരം. റോഡില്‍ സുരേഷ് ഇടിയേറ്റു വീഴുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ...

തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

LOCAL NEWS, PALAKKAD
പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. ഒന്നാം പ്രതി സുരേഷ് കുമാര്‍, രണ്ടാം പ്രതി പ്രഭുകുമാര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അര ലക്ഷം രൂപ പിഴയും ചുമത്തി. പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് പ്രണയിച്ച് വിവാഹം ചെയ്തതിനാണ് വിവാഹത്തിന്റെ 88-ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനും അനീഷിനെ കുത്തിക്കൊലപ്പെടുത്തുന്നത്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം സുരേഷാണ് ഒന്നാംപ്രതി. ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍ ആണ് രണ്ടാം പ്രതി. ഡിസംബര്‍ 25-ന് വൈകുന്നേരം പൊതുസ്ഥലത്തുവച്ചായിരുന്നു അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം നിരവധി തവണ പ്രതികള്‍ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്...

‘അഭിമുഖത്തിനെത്തിയപ്പോള്‍ മടിയില്‍ കയറിയിരുന്നു’; സിപിഎം നേതാവിനെതിരെ മാധ്യമ പ്രവര്‍ത്തക

LOCAL NEWS
കൊല്‍ക്കത്ത: അഭിമുഖത്തിനെത്തിയപ്പോള്‍ ബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാവ് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി മാധ്യമപ്രവര്‍ത്തക. ഡംഡം ഉത്തറില്‍ നിന്നുള്ള മുന്‍ എംഎല്‍എ തന്‍മയ് ഭട്ടാചാര്യയുടെ ബാരാനഗറിലെ വീട്ടില്‍ അഭിമുഖത്തിനായി പോയപ്പോഴായിരുന്നു സംഭവമെന്ന് മാധ്യമ പ്രവര്‍ത്തക പറയുന്നു. അഭിമുഖത്തിനെത്തിയപ്പോള്‍ മടിയില്‍ കയറിയിരുന്നുവെന്നാണ് ആരോപണം. ഫെയ്‌സ്ബുക്ക് ലൈവിലുടെയായിരുന്നു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍. ഭട്ടാചാര്യയുടെ വീട്ടില്‍ വച്ച് നേരത്തെയും തനിക്ക് പീഡനം നേരിട്ടിരുന്നതായി മാധ്യമപ്രവര്‍ത്തക പറഞ്ഞു. 'അയാള്‍ക്ക് ആളുകളെ തൊടുന്ന പ്രവണതയുണ്ട്. എന്റെ കൈയിലും സ്പര്‍ശിച്ചു,' എന്നാല്‍ പ്രത്യാഘാതങ്ങള്‍ ഭയന്ന് താന്‍ അതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത്തവണ സംഭവിച്ചത് വളരെ വലുതാണ്'- അവര്‍ പറഞ്ഞു. തന്റെ ക്യാമറമാന്‍ അഭിമുഖത്തിനായ...

പാക്കട സെയ്തു മരണപ്പെട്ടു

MARANAM
വേങ്ങര: SS റോഡ് പരേതനായ പാക്കട മുഹമ്മദാജി എന്നവരുടെ മകൻ പാക്കട സെയ്തു (59) മരണപ്പെട്ട വിവരം അറിയിക്കുന്നു. വേങ്ങര പഞ്ചായത്ത്‌ മുസ്ലിം ലീഗ് നേതാവും, STU ചുമട്ടു തൊഴിലാളി യൂണിയൻ വേങ്ങര മേഖല സെക്രട്ടറിയും വേങ്ങര സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമാണ്. ഭാര്യ : റംല കാപ്പിൽ.മക്കൾ: ഹബീബ് കോയ ദുബായ്, നഹീമ, ഉസ്ന, അസ്ന. മരുമക്കൾ: മൻസൂറലി ചെറുമുക്ക് , വാഹിദ് കോഴിച്ചെന, നിഷാദ് ഒതുക്കുങ്ങൽ, സഫ വീണാലുക്കൽ. ജനാസ നിസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കാവുങ്ങൽ ജുമാ മസ്ജിദിൽ.അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ -ആമീൻ...

KSRTC ബസ് അപകടത്തിൽ പെട്ട് താനാളൂര്‍ സ്വദേശിയായ ഡ്രൈവർ മരണപ്പെട്ടു

Accident
മലപ്പുറം ഡിപ്പോയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോയ സൂപ്പർ ഡീലക്സ് KSRTC ബസ് കർണാടകയിലെ മധൂരിൽ അപകടത്തിൽ പെട്ട്ഡ്രൈവർ താനാളൂര്‍ പകര സ്വദേശി. ചക്കിയത്തിൽ ഹസീബ് മരണപ്പെട്ടു. അപകടത്തിൽ യാത്രക്കാർക്ക് പരിക്കില്ല എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് പുലർച്ചെ ആണ് അപകടം മൃതദേഹം മാണ്ട്യ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version