Monday, May 25News That Matters

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു.

പേരാമ്പ്രയില്‍ ഓടി ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു കാറിന് തീപിടിച്ച്‌ ഗര്‍ഭിണിയായ യുവതി മരിച്ചു. പൂവത്തുംചാലില്‍ ലാലുവിന്‍റെ ഭാര്യ സോനയാണ് മരിച്ചത്. ആശുപത്രിയില്‍ നിന്ന് തിരിച്ച്‌ വരുന്ന വഴിയാണ് അപകടമുണ്ടായത്.കക്കറമുക്ക് എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് കാറിന് തീപിടിച്ചത്. സോനയുടെ ഭര്‍ത്താവ് ലാലുവാണ് വാഹനം ഓടിച്ചിരുന്നത്. തീപടര്‍ന്നതോടെ ഇയാള്‍ വണ്ടിയില്‍ നിന്ന് പുറത്തിറങ്ങി. കാറിന്റെ പിന്‍ സീറ്റില്‍ ഇരുന്ന സോനയ്ക്ക് പക്ഷെ പുറത്തിറങ്ങാന്‍ സാധിച്ചില്ല.കാര്‍ കത്തിയത് കണ്ട നാട്ടുകാര്‍ സോനയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിയിരുന്നു. സോനയുടെ മൃതദേഹം പേരാമ്പ്ര ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ ഭര്‍ത്താവ് ലാലുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version