ഫർഹാനയുടെ മരണം 28-ാം ജന്മദിനാഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കകം
കൊണ്ടോട്ടി: ഡൽഹിയിലെ ഫ്ലാറ്റിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളിൽ കൊണ്ടോട്ടി സ്വദേശിനി ഫർഹാനയുടെ മരണം 28-ാം ജന്മദിനാഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കകം. കൊണ്ടോട്ടി കാരിമുക്ക് വൈത്തലപ്പറമ്പിൽ അബ്ദുറഹ്മാൻ കാരിയുടെയും പരേതയായ ജമീലയുടെയും മകളാണ് ഫർഹാന. പുള്ളാവൂർ നാരകശ്ശേരി ഇ.ടി. മുഹമ്മദ് ബാഖവി - നഫീസ ദമ്പതികളുടെ മകൻ അസ്ലം ആണ് ഭർത്താവ്.വ്യാഴാഴ്ചയായിരുന്നു ഫർഹാനയുടെ പിറന്നാൾ. ബുധനാഴ്ച രാത്രി ഇരുവരും പുറത്തുപോയി ഭക്ഷണം കഴിച്ചതും കേക്ക് മുറിച്ചതുമെല്ലാം ഫർഹാന സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച രാവിലെയോടെ അപകടം സംഭവിച്ചതായാണ് വീട്ടുകാർക്ക് വിവരം ലഭിക്കുന്നത്. ഫർഹാനയെ ഫ്ലാറ്റിൽ തറയിൽ മരിച്ച നിലയിലും, അസ്ലത്തെ തൂങ്ങിമരിച്ച നിലയിലുമാണ് പോലീസ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അസ്ലം ജീവനൊടുക്കിയതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ച് ...


















