Friday, October 23News That Matters
Shadow

Month: October 2026

കോട്ടക്കൽ ചങ്കുവെട്ടിയിൽ നിന്ന് 13 ഗ്രാം MDMA പിടികൂടി; മലപ്പുറം സ്വദേശി അറസ്റ്റിൽ

കോട്ടക്കൽ ചങ്കുവെട്ടിയിൽ നിന്ന് 13 ഗ്രാം MDMA പിടികൂടി; മലപ്പുറം സ്വദേശി അറസ്റ്റിൽ

KOTTAKKAL
കോട്ടക്കൽ: ചങ്കുവെട്ടിയിൽ നിന്നും 13 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മേൽമുറി സ്വദേശി ചോലക്കൽ വീട്ടിൽ ജസീലുദ്ധീനെയാണ് (36) പിടികൂടിയത്. മലപ്പുറം ഡാൻസാഫ് (DANSAF) ടീമും കോട്ടക്കൽ സർക്കിൾ ഇൻസ്പെക്ടർ കെ. അബ്ദുൽ ഹക്കീമിന്റെ നേതൃത്വത്തിലുള്ള കോട്ടക്കൽ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്....
വേങ്ങരയിൽ ആർ.ജെ.ഡി ജില്ലാ ക്യാമ്പ്

വേങ്ങരയിൽ ആർ.ജെ.ഡി ജില്ലാ ക്യാമ്പ്

VENGARA
വേങ്ങര: രാജ്യ തലസ്ഥാനത്തെ തുറന്ന ജയിലിലാക്കി ജനാധിപത്യ അഭിപ്രായ പ്രകടനങ്ങളെയും സമരങ്ങളെയും അടിച്ചമർത്തി ഏകാധിപത്യ ഫാസിസ്റ്റ് ഭരണകൂടമായി മാറ്റിയിരിക്കയാണ് മോഡി ഗവൺമെന്റ്. ഇലക്ഷൻ കമ്മീഷനെ കൂട്ടുപിടിച്ച് അട്ടിമറിയിലൂടെ അധികാരത്തിൽ വന്ന BJP ഗവൺമെന്റും നരേന്ദ്ര മോദിയും പുതിയ പ്രക്ഷേപത്തിന് മുന്നിൽ മുട്ടുമടക്കുമെന്നും ഡൽഹിയിലെ പ്രക്ഷോപ പരമ്പര പുതിയ പ്രതീക്ഷയാണന്നും RJD നിയമസഭാ കക്ഷി നേതാവ് PK പ്രവീൺ MLA RJD ജില്ലാ ക്യാമ്പ് ഉൽഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. RJD സംസ്ഥാന ജനറൽ സെക്രട്ടറി സബാഹ് പുൽപറ്റ മുഖ്യ പ്രഭാഷണം നടത്തി. RJD ജില്ലാ പ്രസിഡന്റ് അഡ്വ എം. ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ക്യാമ്പിൽ RJD സംസ്ഥാന സെക്രട്ടറി ഡോ A. രബിജ, അലി പുല്ലിത്തൊടി , എം. സിദ്ധാർത്ഥൻ, NP മോഹൻ രാജ്, അബ്ദുറഹിമാൻ മൗലവി, ഹംസ എടവണ്ണ, C. ശിഹാബുദ്ധീൻ , എൻ. അബ്ദു റഹീം , എഞ്ചിനിയർ മൊയ്തീൻ കുട്ടി ചന്ദ്രൻ നീലാമ്പ്ര, വേണു അഴി...
മണ്ണിങ്ങൽ അബ്ദുൽ അസീസ് നിര്യാതനായി

മണ്ണിങ്ങൽ അബ്ദുൽ അസീസ് നിര്യാതനായി

MARANAM
പി.എസ്.എം.ഒ അലുംനി അസോസിയേഷൻ മുൻ പ്രസിഡന്റും പ്രമുഖ അധ്യാപകനുമായ കുറ്റിപ്പാല സ്വദേശി മണ്ണിങ്ങൽ അബ്ദുൽ അസീസ് നിര്യാതനായി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ ഇക്കണോമിക്സ് വിഭാഗം പ്രൊഫസറും മേധാവിയുമായിരുന്ന അദ്ദേഹം കോട്ടക്കൽ ഫാറൂഖ് കോളേജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ജനാസ നിസ്കാരം ഇന്ന് വൈകിട്ട് 4.30-ന് കുറ്റിപ്പാല ജുമാ മസ്ജിദിൽ നടക്കും....
മെച്ചേരി അഷ്‌റഫിന്റെ കുടുംബത്തിന് നിർമ്മിക്കുന്ന വീടിനുള്ള സ്ഥലത്തിന്റെ ആധാരം കൈമാറി

മെച്ചേരി അഷ്‌റഫിന്റെ കുടുംബത്തിന് നിർമ്മിക്കുന്ന വീടിനുള്ള സ്ഥലത്തിന്റെ ആധാരം കൈമാറി

VENGARA
വേങ്ങര: ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽ പരേതനായ മെച്ചേരി അഷ്‌റഫിന്റെ കുടുംബത്തിന് നിർമിച്ചു നൽകുന്ന വീടിനുള്ള സ്ഥലത്തിന്റെ ആധാരം കൈമാറി. നിർമാണ കമ്മിറ്റി രക്ഷാധികാരി എൻ. മജീദ് മാസ്റ്ററാണ് കുടുംബത്തിന് ആധാരം ഔദ്യോഗികമായി കൈമാറിയത്. ചടങ്ങിൽ നിർമാണ കമ്മിറ്റി ചെയർമാൻ സി.കെ. അഹമ്മദ്‌ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ. അബ്ദുസ്സലാം, പി.കെ. അബ്ദുറഹ്മാൻ, വി. അബ്ദുൾ അസീസ്, ടി.പി. അനീസ് എന്നിവർ സംബന്ധിച്ചു. ഇവർക്ക് പുറമെ സി.കെ. യൂസുഫ്, ബി. മുസ്തഫ, കെ. ഹുസൈൻ, കെ.പി. ഇബ്രാഹിം, എം.കെ. മമ്മുദു, സി.പി. അമീർ, പി. റഫീഖ്, പി. മുസ്തഫ, കെ. അബി സിനാൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു....
വിദ്യാർഥികൾക്കും യുവാക്കൾക്കും എം.ഡി.എം.എ വിൽപ്പന; പുതുപ്പറമ്പ് സ്വദേശി അറസ്റ്റിൽ

വിദ്യാർഥികൾക്കും യുവാക്കൾക്കും എം.ഡി.എം.എ വിൽപ്പന; പുതുപ്പറമ്പ് സ്വദേശി അറസ്റ്റിൽ

KOTTAKKAL
കോട്ടക്കൽ: കോട്ടക്കൽ, ചങ്കുവെട്ടി, ചിനക്കൽ, എടരിക്കോട്, പുതുപ്പറമ്പ് മേഖലകളിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും എം.ഡി.എം.എ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. കോട്ടക്കൽ പുതുപ്പറമ്പ് ചുടലപ്പാറ സ്വദേശി കളത്തിങ്ങൽ വീട്ടിൽ ജിഷാദിനെയാണ് (32) പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടക്കൽ സബ് ഇൻസ്‌പെക്ടർ റിൻഷാദ് അലിയുടെ നേതൃത്വത്തിൽ മലപ്പുറം ഡാൻസാഫ് (DANSAF) ടീമും കോട്ടക്കൽ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇന്ന് രാവിലെ പുതുപ്പറമ്പ് ചുടലപ്പാറയിലുള്ള പ്രതിയുടെ വീട്ടിൽ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പരിശോധനയിൽ ചില്ലറ വിപണിയിൽ കാൽ ലക്ഷം രൂപ വില വരുന്ന 6 ഗ്രാം എം.ഡി.എം.എ, ഇത് തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസ്, പാക്ക് ചെയ്യാനുള്ള സിപ്പ് ലോക്ക് കവറുകൾ എന്നിവയ്ക്ക് പുറമെ മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച പതിനായിരത്തോളം രൂപയും പ്രതിയിൽ നിന്ന് പോലീസ് കണ്ടെടുത്തു. ⊶⊷⊶⊷❍❍⊶...
പരിമിതികളെ തോൽപ്പിച്ച് റാഷിദ്; ഉപരിപഠനത്തിന് തണലായി ലാപ്‌ടോപ്പ്

പരിമിതികളെ തോൽപ്പിച്ച് റാഷിദ്; ഉപരിപഠനത്തിന് തണലായി ലാപ്‌ടോപ്പ്

MALAPPURAM
ശാരീരിക പരിമിതികളെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച് ഉപരിപഠനത്തിനും മത്സരപരീക്ഷകൾക്കുമായി തയ്യാറെടുക്കുന്ന 80 ശതമാനം ഭിന്നശേഷിക്കാരനായ മുഹമ്മദ് റാഷിദ് മാട്ടിലിന് പഠനസഹായമായി ലാപ്‌ടോപ്പ് കൈമാറി. വിദൂരവിദ്യാഭ്യാസം വഴി എം.എ. ഹിസ്റ്ററി പഠിക്കുന്ന റാഷിദിന് പഠനത്തിന് ആവശ്യമായ ലാപ്‌ടോപ്പ് ഇല്ലാത്തത് വലിയ പ്രതിസന്ധിയായിരുന്നു. പി.എസ്.സി. പരിശീലകനായ രാധാകൃഷ്ണൻ മുഖേന വിവരമറിഞ്ഞ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ഇടപെടലിനെത്തുടർന്ന് നിലമ്പൂർ സ്വദേശിയായ സുമനസ്സാണ് ലാപ്‌ടോപ്പ് നൽകാൻ മുന്നോട്ടുവന്നത്. മലപ്പുറം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ., ജില്ലാ സാമൂഹ്യനീതി ഓഫീസർ എന്നിവർ ചേർന്ന് രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ റാഷിദിന് ലാപ്‌ടോപ്പ് കൈമാറി. മലപ്പുറം ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹ്യനീതി ഓഫീസ്, 'ആക്സസ് മലപ്പുറം' എന്നിവയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി നടത്തുന്ന പി.എസ്.സി. പരിശീലന...
മലപ്പുറം- കൂരിയാട് റോഡ്  നാലുവരിപ്പാതയാക്കി വികസിപ്പിക്കണം: റാഫ്

മലപ്പുറം- കൂരിയാട് റോഡ്  നാലുവരിപ്പാതയാക്കി വികസിപ്പിക്കണം: റാഫ്

VENGARA
മലപ്പുറം: വേങ്ങരയിലെ ഗതാഗതക്കുരുക്കിനും ടൗൺ വികസനത്തിനും ഉതകുന്ന തരത്തിലുള്ള ശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് വേണ്ടതെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു അഭിപ്രായപ്പെട്ടു.  മലപ്പുറം മുതൽ കുരിയാട് വരെ പാർക്കിങ് സൗകര്യമുള്ള നാലു വരിപാതയാക്കി വികസിപ്പിക്കുന്നതോടെ ഗതാഗതക്കുരുക്കിന്ന് പരിഹാരമാകുകയും ടൗൺ വികസനം സാധ്യമാകുകയും വ്യാപാരികൾക്കും ഓട്ടോ റിക്ഷ തൊഴിലാളികളടക്കമുള്ളവർക്ക് ഏറെ പ്രയോജനം കിട്ടുകയും ചെയ്യും. ഫ്ലൈ ഓവറിൻ്റെ തുടക്കത്തിലും അവസാനിക്കുന്നിടത്തും റോഡ് വീതിയില്ലാതെയും പില്ലറുകൾ മൂലം റോഡിൻ്റെ വീതി കുറയുകയും ചെയ്യുന്നതോടെ ഗതാഗതം കുരുക്കുകൾ കൂടുകയും ചെയ്യും. ഫ്ലൈ ഓവറിന്ന് പകരം റോഡിന്നായി സർക്കാർ ഏറ്റെടുക്കുന്ന സ്ഥലത്തിനും കെട്ടിടങ്ങൾക്കും മതിയായ വില മുൻകൂറായി നൽകുന്നതോടെ സ്ഥലം വിട്ടു കൊടുക്കുന്നതിന്ന് തടസ്സങ്ങളുമുണ്ടാകില്ല. ഇക്കാര്യത്തിൽ ജനപ്രതിനിധികൾ പ്രത്യേക താൽപര്യമെടുത്ത് ...
ബംഗളുരുവിൽ ബൈക്ക് അപകടം;കിഴിശ്ശേരി സ്വദേശിയായ നഴ്സിന് ദാരുണാന്ത്യം

ബംഗളുരുവിൽ ബൈക്ക് അപകടം;കിഴിശ്ശേരി സ്വദേശിയായ നഴ്സിന് ദാരുണാന്ത്യം

Accident
ബംഗളുരു: ബംഗളുരുവിൽ ബൈക്ക് അപകടത്തിൽ മലയാളി നേഴ്സിന് ദാരുണാന്ത്യം. മലപ്പുറം കിഴിശ്ശേരി വളപ്പംകുണ്ട് പുല്ലഞ്ചേരികണിയാരതൊടി വീട്ടിൽ ജിനന്റെ മകൻ സി.രഞ്ജിത്ത് (26) ആണ് മരിച്ചത്. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ നേഴ്സായി ജോലി ചെയ്ത് വരികയായിരുന്നു. ഇന്നലെ പുലർച്ചെ മൂന്നിന് താമസ സ്ഥലത്തു നിന്ന് ആശുപത്രിയിലേക്ക് ജോലിക്ക് പോകവേ കൂടുൽഗേറ്റ് എന്ന സ്ഥലത്ത് വെച്ചാണ് ബൈക്ക് അപകടത്തിൽ പെട്ടത്. തത്സമയം മരണം സംഭവിച്ചു. തുടർന്ന് ആൾ ഇന്ത്യ കെഎംസിസി ബംഗളുരു പ്രവർത്തകരുടെ നേതൃത്വത്തിൽ സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റ്മോർട്ടം നടത്തി. അമ്മ രജനി. സഹോദരങ്ങൾ: ശ്രീജിത്ത്, യദു നന്ദ്. സംസ്കാരം ഒക്ടോബർ 9 ന് വെള്ളി നടന്നു....
KSSPA ഊരകം മണ്ഡലം സമ്മേളനം വേങ്ങരയിൽ നടന്നു

KSSPA ഊരകം മണ്ഡലം സമ്മേളനം വേങ്ങരയിൽ നടന്നു

VENGARA
വേങ്ങര: സർവീസ് പെൻഷൻകാർക്ക് കുടിശ്ശികയായ ക്ഷാമശ്വാസം എത്രയും വേഗം അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ഊരകം മണ്ഡലം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. വേങ്ങര ഇന്ദിര ഭവനിൽ നടന്ന സമ്മേളനം വേങ്ങര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ പാർലമെന്റ് അംഗങ്ങളെയും നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടിയിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.കെ.എസ്.എസ്.പി.എ സംസ്ഥാന സമിതി അംഗം പി.കെ. ബീരാൻ കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ. വേലായുധൻ, ഹാരുൺ റഷീദ്, പി.വി. ശിവരാമൻ, എ. സുരേഷ് എന്നിവർ സംസാരിച്ചു. യോഗത്തിന് നിയോജക മണ്ഡലം സെക്രട്ടറി എം.കെ. വേലായുധൻ സ്വാഗതവും ഹാരുൺ റഷീദ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ: * പ്രസിഡന്റ്: വേലായുധൻ മാസ്റ്റർ * സെക്രട്ടറി: പി.വ...
‘വിൽക്കാനുണ്ട് സർട്ടിഫിക്കറ്റ്’; വ്യത്യസ്ത പ്രതിഷേധവുമായി ആം ആദ്മി പാർട്ടി

‘വിൽക്കാനുണ്ട് സർട്ടിഫിക്കറ്റ്’; വ്യത്യസ്ത പ്രതിഷേധവുമായി ആം ആദ്മി പാർട്ടി

TIRURANGADI
തിരൂരങ്ങാടി: നഗരസഭയിലെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന അഴിമതി ആരോപണങ്ങൾക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടി. ‘വിൽക്കാനുണ്ട് സർട്ടിഫിക്കറ്റ്’ എന്ന പേരിലാണ് നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. നഗരസഭയിലെ ഉദ്യോഗസ്ഥർ ജോലിക്കെത്തുന്ന സമയത്ത് തന്നെയാണ് സമരക്കാർ പ്ലക്കാർഡുകളും സർട്ടിഫിക്കറ്റുകളുമായി നഗരസഭയ്ക്ക് മുന്നിലെത്തിയത്. ‘വിൽക്കാനുണ്ട് പെർമിറ്റുകൾ’, ‘വിൽക്കാനുണ്ട് ജനന–മരണ സർട്ടിഫിക്കറ്റുകൾ’, ‘വിൽക്കാനുണ്ട് ഹെൽത്ത് കാർഡ്’ തുടങ്ങിയ പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. വിവിധ സർട്ടിഫിക്കറ്റുകൾ ബാസ്കറ്റിലാക്കി ‘വിൽപ്പന’ നടത്തുന്നതായി പ്രതീകാത്മക പ്രതിഷേധവും സംഘടിപ്പിച്ചു.നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ സംഭവവും ജനന–മരണ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ക്രമക്ക...
വേങ്ങര കക്കാടംപുറം സ്വദേശി പി.ടി. ഹനീഫ നിര്യാതനായി

വേങ്ങര കക്കാടംപുറം സ്വദേശി പി.ടി. ഹനീഫ നിര്യാതനായി

MARANAM
വേങ്ങര: കക്കാടംപുറം സ്വദേശി പി.ടി. ഹനീഫ നിര്യാതനായി. ജനാസ നമസ്കാരം ഇന്ന് (വ്യാഴം) രാത്രി 9 മണിക്ക് കക്കാടംപുറം ഊക്കത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഊരകം ഒ.കെ.എം നഗർ എടരിയിൽ ബൈപ്പാസ് റോഡ് നാടിന് സമർപ്പിച്ചു

ഊരകം ഒ.കെ.എം നഗർ എടരിയിൽ ബൈപ്പാസ് റോഡ് നാടിന് സമർപ്പിച്ചു

VENGARA
ഊരകം: ഊരകം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന ഒ.കെ.എം നഗർ എടരിയിൽ ബൈപ്പാസ് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷറഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അസൈനാർ ഊരകം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ വാർഡ് മെമ്പർമാരായ എം.ടി അലവി, കെ. ചന്തു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.പി അലസ്സൻ ഹാജി, ടി. നൗഷാദ്, കെ.കെ ഹംസ മാസ്റ്റർ, ടി. അബ്ദു ഹാജി, കെ.ടി അസൈൻ, കെ.ടി അബ്ദുൽ മജീദ്, കെ.ടി അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് എം.ടി അബ്ദുറഹ്മാൻ സ്വാഗതവും ടി. മൊയ്തീൻകുട്ടി നന്ദിയും പറഞ്ഞു. കെ.ടി.എ റഷീദ്, ടി.പി മൊയ്തീൻ, എൻ.ടി മൻസൂർ, കെ.ടി അലവിക്കുട്ടി, എം. സൈതലവി, ടി. മൂസ, കീരി അബ്ദു, പി.പി മുഹമ്മദലി മുസ്ലിയാർ, എം.ടി മുഹമ്മദ്, ടി.പി മുസ്തഫ, പി. ഫൈസൽ, ടി. അലവി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി....
ചാലിൽ മുഹമ്മദ് അബ്ദുൽ റഹിമാൻ അന്തരിച്ചു.

ചാലിൽ മുഹമ്മദ് അബ്ദുൽ റഹിമാൻ അന്തരിച്ചു.

MARANAM
വേങ്ങര: റവന്യൂ വകുപ്പിൽ വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ച് വിരമിച്ച മുൻ വില്ലേജ് ഓഫീസറും കച്ചേരിപ്പടി സ്വദേശിയുമായ ചാലിൽ മുഹമ്മദ് അബ്ദുൽ റഹിമാൻ (74) അന്തരിച്ചു. ജമാഅത്തെ ഇസ്ലാമി പ്രവർത്തകനായിരുന്നു. വെൽഫെയർ പാർട്ടി പഞ്ചായത്ത് സെക്രട്ടറി കുട്ടിമോൻ സഹോദരനാണ്.​ഭാര്യ: ഖദീജ.​മക്കൾ: അലി അക്ബർ, സിദ്ധീഖ്, ഫസലു റഹിമാൻ, സദീഖ, സഹിദ.​മരുമക്കൾ: ഷക്കീല, നാദിയ, അൻവർ സാദത്ത്, ഷറഫുദ്ദീൻ.​മയ്യത്ത് നമസ്കാരം ഇന്ന് (വ്യാഴം) വൈകീട്ട് 5 മണിക്ക് പത്തുമൂച്ചി കോരംകുളങ്ങര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും....
സായംപ്രഭാ ഹോം  പ്രവർത്തന ചാർട്ട് പ്രകാശനം ചെയ്തു.

സായംപ്രഭാ ഹോം പ്രവർത്തന ചാർട്ട് പ്രകാശനം ചെയ്തു.

VENGARA
വേങ്ങര: ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ ക്രമബദ്ധമായി നടപ്പാക്കുന്നതിനായി തയ്യാറാക്കിയ പ്രവർത്തന ചാർട്ട് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ പ്രകാശനം ചെയ്തു.​ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജംസിയ ചീരങ്ങൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സമിത കുമാരി, ഫെസിലിറ്റേറ്റർ ലിനിഷ, കെയർ ഗീവർ ഇബ്രാഹീം എ.കെ., സായംപ്രഭാ ഹോമിലെ മുതിർന്ന പൗരന്മാർ തുടങ്ങിയവർ പങ്കെടുത്തു.​വയോജനങ്ങളുടെ സജീവ പങ്കാളിത്തവും താല്പര്യങ്ങളും മുൻനിർത്തി ഓരോ ദിവസവും വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മുതിർന്നവരുടെ മാനസികവും സാമൂഹികവുമായ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം, വേങ്ങര മോഡൽ സായംപ്രഭാ ഹോമിനെ കൂടുതൽ സജീവവും മാതൃകാപരവുമായ വയോജന സൗഹൃദ ഇടമാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്....
നിരന്തര കുറ്റവാളികളായ മൂന്നുപേരെ കാപ്പ ചുമത്തി

നിരന്തര കുറ്റവാളികളായ മൂന്നുപേരെ കാപ്പ ചുമത്തി

MALAPPURAM
പൊന്നാനി: വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായി നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവന്ന മൂന്നുപേർക്കെതിരെ കാപ്പ (KAAPA) ചുമത്തി നടപടി. വെളിയങ്കോട് പഴയകടവ് സ്വദേശി കറുപ്പംവീട്ടിൽ ഷാഫി (47), പൊന്നാനി അഴീക്കൽ സ്വദേശി അത്തോളിപ്പറമ്പിൽ അൻസാർ (30), പൊന്നാനി മരക്കടവ് സ്വദേശി പുതുപൊന്നാനിക്കാരന്റെ വീട്ടിൽ സക്കീർ (36) എന്നിവരെയാണ് മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കിയത്. പൊന്നാനി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.വി. ജിഷ്ണു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ശുപാർശ നൽകുകയായിരുന്നു. തുടർന്ന് തൃശൂർ റേഞ്ച് ഡി.ഐ.ജിയാണ് മൂവരെയും ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കി ഉത്തരവിറക്കിയത്. ലഹരിവസ്തുക്കളുടെ (എം.ഡി.എം.എ, കഞ്ചാവ്) വിൽപനയുമായി ബന്ധപ്പെട്ട് പൊന്നാനി, പെരുമ്പടപ്പ് സ്റ്റേഷനുകളിലായി ഷാഫിക്കെതിരെ നാലോളം കേസുകളുണ്ട്. അൻസാറിനെതിരെ നരഹത്യാശ്രമം, കഠ...
JCB അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

JCB അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

VENGARA
കണ്ണമംഗലം: ചെറേക്കാട് ചെങ്കൽ ക്വാറിയിലുണ്ടായ ജെ.സി.ബി അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വട്ടപ്പൊന്ത സ്വദേശി സ്രാമ്പ്യയേക്കൽ ബീരാന്റെ മകൻ ഹമീദ് ആണ് മരിച്ചത്.​ചെങ്കൽ ക്വാറിയിലെ ജോലിക്കിടെ അബദ്ധത്തിൽ ജെ.സി.ബിയുടെ ബക്കറ്റ് (മണ്ണ് മാന്തുന്ന ഭാഗം) തലയിൽ തട്ടിയാണ് ഹമീദിന് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിന് പിന്നാലെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു....
കണ്ണമംഗലം പഞ്ചായത്തിൽ കുരുമുളക് കർഷകർക്ക് ജൈവവള വിതരണം തുടങ്ങി

കണ്ണമംഗലം പഞ്ചായത്തിൽ കുരുമുളക് കർഷകർക്ക് ജൈവവള വിതരണം തുടങ്ങി

VENGARA
കണ്ണമംഗലം: ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുരുമുളക് കർഷകർക്കായി ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവള വിതരണത്തിന് തുടക്കമായി. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് കാര്യവട്ടത്ത് ഹുസൈൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നെടുമ്പള്ളി സൈതു, പഞ്ചായത്ത് അംഗങ്ങളായ ടി.കെ. അബ്ദുൽ റഷീദ്, അബ്ദുൽ ലത്തീഫ്, നൗഷാദ് ചെറൂർ, അബ്ദുറഹിമാൻ പള്ളിയാളി, യു. സക്കീന, ഉമ്മുസൽമത്ത്, കൃഷി ഓഫീസർ ബബിത പി. എന്നിവരും കർഷക പ്രതിനിധികളും പങ്കെടുത്തു....
യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, സ്വര്‍ണവും പണവും കവര്‍ന്ന യുവാവ് പിടിയില്‍

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, സ്വര്‍ണവും പണവും കവര്‍ന്ന യുവാവ് പിടിയില്‍

LOCAL NEWS, PALAKKAD
പാലക്കാട്: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീഡിപ്പിച്ച് സ്വര്‍ണവും പണവും കൈക്കലാക്കിയെന്ന പരാതിയില്‍ പട്ടാമ്പി സ്വദേശിയായ യുവാവ് പിടിയില്‍. മേലെ പട്ടാമ്പി ആലിക്കല്‍ വീട്ടില്‍ മുഹമ്മദ് അമീറാണ് ഷൊര്‍ണൂര്‍ പൊലീസിന്റെ പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കി മുംബൈ സ്വദേശിയായ 33 കാരിയെ 2019 മുതല്‍ 2026 വരെയുള്ള കാലയളവില്‍ വിവിധ ഇടങ്ങളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും 43 ലക്ഷം രൂപയും അഞ്ചു പവന്‍ സ്വര്‍ണവും കൈക്കലാക്കി വഞ്ചിക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. ഷൊര്‍ണൂര്‍ പൊലീസില്‍ യുവതി നേരിട്ട് എത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മേലെ പട്ടാമ്പി ആലിക്കല്‍ വീട്ടില്‍ മുഹമ്മദ് അമീറിനെ പിടികൂടിയത്. യുവതിയുടെ സുഹൃത്തു വഴിയാണ് മുഹമ്മദ് അമീറുമായി യുവതി പരിചയപ്പെടുന്നത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ കേരളത്തില്‍ എത്തിച്ച് ആലപ്പുഴ, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ വെച്ച് പല...
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശിനി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശിനി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

LOCAL NEWS, TIRUVANANTHAPURAM
വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ മുരിങ്ങൂർ തെക്കുമുറി കോനൂർ നാലുകെട്ടിൽ കടവിൽ ഷഫീഖ് (49), മലപ്പുറം നിലമ്പൂർ പടികുളത്തുംപടി സ്വദേശിനി ഷഫ്‌ന (32) എന്നിവരാണ് പിടിയിലായത്. കൊണ്ടോട്ടിയിൽ 'പ്ലാനറ്റ് ആൻഡ് ടൂർസ്' എന്ന സ്ഥാപനം നടത്തുന്ന ഷഫ്നയെ വീട്ടിൽ നിന്നും, സ്ഥാപനത്തിലെ ജീവനക്കാരനായ ഷഫീഖിനെ തൃശൂർ കൊരട്ടി ലാൻഡ് ക്ലബിന് സമീപത്ത് നിന്നുമാണ് പോലീസ് പിടികൂടിയത്. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനി അജിതയുടെ പരാതിയിലാണ് നടപടി. ഓസ്ട്രേലിയയിലെ സൂപ്പർ മാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്ത് അജിതയിൽ നിന്നും ഭർത്താവ് അലക്സിൽ നിന്നുമായി 15,80,000 രൂപയും, ഇവരുടെ ബന്ധുവിൽ നിന്ന് 5,40,000 രൂപയും പ്രതികൾ പലപ്പോഴായി ബാങ്ക് വഴി തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പ് മനസ്സിലായതോടെ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. കൂടാതെ, ലണ്ടനിൽ ജോലി വാഗ്ദാന...
തെങ്ങ് മുറിക്കുന്നതിനിടെ തലയിൽ തെങ്ങിൻ കഷ്ണം വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

തെങ്ങ് മുറിക്കുന്നതിനിടെ തലയിൽ തെങ്ങിൻ കഷ്ണം വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

PARAPPANAGADI
താനൂർ: തെങ്ങ് മുറിക്കുന്നതിനിടെ തലയിലേക്ക് തെങ്ങിൻ കഷ്ണം വീണ് തൊഴിലാളി ദാരുണമായി മരിച്ചു. കുണ്ടുങ്ങൽ താമരക്കുളം ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന കോൽക്കണ്ടത്തിൽ സുബ്രഹ്മണ്യൻ (മണി - 58) ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു അപകടം. തെങ്ങ് മുറിക്കുന്ന ജോലിക്കിടെ അപ്രതീക്ഷിതമായി മുറിച്ച തെങ്ങിൻ കഷ്ണം തലയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുബ്രഹ്മണ്യനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷീല. മക്കൾ: ഷിബിൻ, സുബിഷ. മരുമകൻ: ജിജീഷ്. ⊶⊷⊶⊷❍❍⊶⊷⊶⊷ *നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184 ⊶⊷⊶⊷❍❍⊶⊷⊶⊷...

MTN NEWS CHANNEL