Monday, August 24News That Matters
Shadow

Month: August 2026

പ്രളയബാധിത വീടുകൾ വൃത്തിയാക്കാൻ  ക്ലീനിങ് സാമഗ്രികളുടെ വിതരണം ചെയ്തു.

പ്രളയബാധിത വീടുകൾ വൃത്തിയാക്കാൻ ക്ലീനിങ് സാമഗ്രികളുടെ വിതരണം ചെയ്തു.

VENGARA
വേങ്ങര: കനത്ത മഴയെത്തുടർന്ന് വെള്ളം കയറിയ വേങ്ങര പഞ്ചായത്ത് പരിധിയിലെ വീടുകൾ അടിയന്തരമായി വൃത്തിയാക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്ലീനിങ് സാമഗ്രികൾ വിതരണം ചെയ്തു. വലിയോറ ജി.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ വിതരണോദ്ഘാടനം നിർവഹിച്ചു. ​ശുചീകരണ പ്രവർത്തനങ്ങൾക്കായി സന്നദ്ധ പ്രവർത്തകരായ വൈറ്റ് ഗാർഡ്, ട്രോമാകെയർ അംഗങ്ങൾക്കാണ് സാമഗ്രികൾ കൈമാറിയത്. പ്രളയദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും വരും ദിവസങ്ങളിലും പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രസിഡന്റ് അറിയിച്ചു.​ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ചോലക്കൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.ടി. മൊയ്തീൻ, വാർഡ് മെമ്പർമാരായ മുസ്തഫ പാക്കട, ചന്ദ്രമോഹനൻ, സക്കീന കരീം, സക്കീന ഷംസു, വേങ്ങര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ. നാസർ, വലിയോറ ജി.യു.പി സ്കൂൾ ഹെഡ...
പ്രിയദർശിനി ബസിലെ പതിവ് മോഷ്ടാവായ തമിഴ്നാട് സ്വദേശിനിയെ  പിടികൂടി.

പ്രിയദർശിനി ബസിലെ പതിവ് മോഷ്ടാവായ തമിഴ്നാട് സ്വദേശിനിയെ പിടികൂടി.

KOLLAM, LOCAL NEWS
കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ഥിരം മോഷ്ടാവായ തമിഴ്നാട് സ്വദേശിനിയെ യാത്രക്കാരും നാട്ടുകാരും ചേർന്ന് സാഹസികമായി പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തിരുനെൽവേലി മുക്കടൽ ആറ്റാൻകര സ്വദേശിനി മഞ്ജുള (35) ആണ് ചവറ പോലീസിന്റെ പിടിയിലായത്.​പത്തനംതിട്ട-കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി വേണാട് ബസിൽ ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം. ബസിലെ യാത്രക്കാരിയായ അടൂർ പറക്കോട് സ്വദേശി സുധീനയുടെ മൂന്നരപ്പവൻ മാലയാണ് മഞ്ജുള കവരാൻ ശ്രമിച്ചത്. പന്മന മുഖംമൂടി ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതറിഞ്ഞ സുധീന മാലയിൽ മുറുകെ പിടിച്ചതിനാൽ പൊട്ടിയ മാല കയ്യിൽത്തന്നെ വീണു. ഇതോടെ ബസിലുണ്ടായിരുന്ന യാത്രക്കാർ മഞ്ജുളയെ വളഞ്ഞെങ്കിലും, ഇവരുടെ കണ്ണുവെട്ടിച്ച് മഞ്ജുള ബസിൽ നിന്നിറങ്ങിയോടി. തുടർന്ന് യാത്രക്കാരും നാട്ടുകാരും പിന്തുടർന്ന് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.​ചവറ പോലീസ് ന...
നൃത്ത അധ്യാപിക തൃശൂരിൽ കൊല്ലപ്പെട്ടു; പ്രതി പോലീസിൽ കീഴടങ്ങി

നൃത്ത അധ്യാപിക തൃശൂരിൽ കൊല്ലപ്പെട്ടു; പ്രതി പോലീസിൽ കീഴടങ്ങി

CRIME NEWS
വേങ്ങര കണ്ണമംഗലം സ്വദേശിയായ നൃത്ത അധ്യാപികയെ തൃശൂരിൽ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചെറുതുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ ഹനാൻ ലോഡ്ജിലാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതി നേരിട്ട് പോലീസിൽ കീഴടങ്ങി.​ചേറൂർ വില്ലേജ് ഓഫീസിന് താഴെ തോട്ടുങ്ങൽ വെള്ളേരി നാരായണന്റെ ഭാര്യ ധനലക്ഷ്മി (55) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ചെനക്കലങ്ങാടി ചീനക്കനാരി റോഡ് വിഗീഷ് നിവാസിൽ വിജീഷ് (39) ആണ് ചെറുതുരുത്തി പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചത്.​ഇന്നലെ (ഓഗസ്റ്റ് അഞ്ച്) ആണ് കൊലപാതകം നടന്നത്. ധനലക്ഷ്മിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ ചെറുതുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ എന്താണെന്ന് പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. ഏഴു വര്‍ഷത്തോളമായി ധനലക്ഷ്മിയും വിബീഷും സൗഹൃദത്തില്‍ ആയിരുന്നു എന്...
മാപ്പിള കലാരൂപങ്ങൾക്ക് ജീവൻ നൽകിയ ഗായകൻ; കെ.എം.കെ വെള്ളയിൽ അനുസ്മരണം സംഘടിപ്പിച്ചു

മാപ്പിള കലാരൂപങ്ങൾക്ക് ജീവൻ നൽകിയ ഗായകൻ; കെ.എം.കെ വെള്ളയിൽ അനുസ്മരണം സംഘടിപ്പിച്ചു

MALAPPURAM
മലപ്പുറം: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനായിരുന്ന കെ.എം.കെ വെള്ളയിൽ മാപ്പിള കലാരൂപങ്ങൾക്ക് ജീവൻ നൽകിയ അതുല്യ പ്രതിഭയായിരുന്നുവെന്ന് മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി വി.പി. നിസാർ അഭിപ്രായപ്പെട്ടു. കെ.എം.കെ വെള്ളയിലിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഓൾ കേരള മാപ്പിള സംഗീത അക്കാദമി (എ.കെ.എം.എസ്.എ) ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊടക്കാടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബഷീർ മാസ്റ്റർ നെല്ലിയോട്ട് അനുസ്മരണ പ്രഭാഷണം നടത്തി. എ.കെ.എം.എസ്.എ സംസ്ഥാന ഭാരവാഹികളായി ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അക്രം ചുണ്ടയിൽ, കോട്ടക്കൽ മുരളി എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. സലീം കോഴിക്കോട്, ഷാജഹാൻ ചീരങ്ങൻ, അബ്ദുൽ ലതീഫ് പാറമ്മൽ, സമീർ വാളൻ, ശംസു കോട്ടക്കൽ, അക്കാദമി വനിതാ വിംഗ് സംസ്ഥാന സ...
എറണാകുളത്ത് ഫ്ലാറ്റിൽ നിന്ന് വീണ് പരപ്പനങ്ങാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

എറണാകുളത്ത് ഫ്ലാറ്റിൽ നിന്ന് വീണ് പരപ്പനങ്ങാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Accident
പരപ്പനങ്ങാടി: എറണാകുളം കലൂരിൽ താമസിക്കുന്ന ഫ്ലാറ്റിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കാൽവഴുതി വീണ് പരപ്പനങ്ങാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. പരപ്പനങ്ങാടി നെടുവ മൂകാംബിക ക്ഷേത്രത്തിന് കിഴക്കുവശം പാലീരി ശങ്കരനാരായണൻ എന്ന രവിയുടെ മകൻ അശ്വിൻ (27) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30-ഓടെയാണ് അപകടമുണ്ടായത്. നാലുനില കെട്ടിടത്തിന്റെ മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. അശ്വിന്റെ മാതാവ് കറുത്തേടത്ത് സീമ എറണാകുളം കലൂരിലെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണൽ (DRT) കോടതിയിൽ ജീവനക്കാരിയാണ്. ഇവർ കലൂരിലെ ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച മൃതദേഹം നെടുവയിലെ കറുത്തേടത്ത് വീട്ടുവളപ്പിൽ സംസ്കരിച്ചു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp....
വേങ്ങര സോൺ സെൻ്റിനറി കാര്യാലയം കുറ്റാളൂർ സബാഹ് സ്ക്വയറിൽ പ്രവർത്തനമാരംഭിച്ചു

വേങ്ങര സോൺ സെൻ്റിനറി കാര്യാലയം കുറ്റാളൂർ സബാഹ് സ്ക്വയറിൽ പ്രവർത്തനമാരംഭിച്ചു

VENGARA
വേങ്ങര: സോൺ സെൻ്റിനറി കാര്യാലയം കുറ്റാളൂർ സബാഹ് സ്ക്വയറിലെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. പുതിയ കാര്യാലയത്തിന്റെ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി നിർവ്വഹിച്ചു. ഒരേസമയം വിവിധ ഉപസമിതി യോഗങ്ങൾ ചേരുന്നതിനും, ഭക്ഷണം, വിശ്രമം തുടങ്ങിയ ആവശ്യങ്ങൾക്കും ഉതകുന്ന രീതിയിൽ വിശാലമായ അടിസ്ഥാന സൗകര്യങ്ങളാണ് പുതിയ കാര്യാലയത്തിൽ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി പ്രാർത്ഥന നിർവ്വഹിച്ചു. അബ്‌ദുൽ ബാഖി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെസ്റ്റ് ജില്ലാ പ്രസിഡന്റ് ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, സെക്രട്ടറി അലിയാർ ഹാജി, ഇബ്രാഹീം ബാഖവി ഊരകം, കുഞ്ഞാപ്പു ഖാസിമി, ടി.ടി. അഹ്‌മദ് കുട്ടി സഖാഫി, യൂസുഫ് സഖാഫി കുറ്റാളൂർ, സബാഹ് കുണ്ടുപുഴക്കൽ എന്നിവർ സംസാരിച്ചു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ...
കാലിക്കറ്റ് സർവകലാശാലക്ക് പുതിയ പബ്ലിക് റിലേഷൻസ് ഓഫീസർ

കാലിക്കറ്റ് സർവകലാശാലക്ക് പുതിയ പബ്ലിക് റിലേഷൻസ് ഓഫീസർ

MALAPPURAM
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് ഓഫിസറായി വി.എ.അഷിത ചുമതലയേറ്റു. കണ്ണൂർ സർവകലാശാലയിൽ നിന്നു പത്ര പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം നേടിയ അഷിത മാതൃഭൂമി ന്യൂസ് ചാനൽ സബ്എഡിറ്ററായിരുന്നു. കണ്ണൂർ സർവകലാശാല പിആർഒ, സംസ്ഥാന സർക്കാരിനു കീഴിലെ കേരള സ്റ്റാർട്ടപ് മിഷൻ അസിസ്റ്റൻ്റ് മാനേജർ (പിആർ) എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഇടുക്കി അടിമാലി സ്വദേശിയായ അഷിത തിരുവനന്തപുരത്താണു സ്ഥിരതാമസം. കേരളത്തിലെ സർവകലാശാലകളിലേക്കു പിഎസ് സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ നിന്നാണു നിയമനം. കാലിക്കറ്റ് സർവകലാശാലയിൽ പിആർഒ ചുമതലയിലെത്തുന്ന ആദ്യത്തെ വനിത കൂടിയാണ്. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...
ദുബായ് KMCC വേങ്ങര മണ്ഡലം സ്ഥാപക നേതാവ് എം.കെ. പാറക്കണ്ണി മരണപ്പെട്ടു.

ദുബായ് KMCC വേങ്ങര മണ്ഡലം സ്ഥാപക നേതാവ് എം.കെ. പാറക്കണ്ണി മരണപ്പെട്ടു.

MARANAM
വേങ്ങര: ഊരകം കൊടലിക്കുണ്ട് പാറക്കണ്ണി സ്വദേശി മണ്ണിൽകുന്നത് പരേതനായ ബീരാൻ കുട്ടിമുസ്ലിയാരുടെ മകൻ എം.കെ. പാറക്കണ്ണി എന്ന മുഹമ്മദ് കുട്ടി മരണപ്പെട്ടു, മക്കൾ ഹക്കീം, സുമയ്യ, അസ്ന. സഹോദരങ്ങൾ: അബ്ദുറഹ്മാൻ(ബാവ), അബ്ദുറഷീദ് സഖാഫി, ഗഫൂർ(കുഞ്ഞാവ), ഹംസ ഹുദവി , ഹനീഫ. ദുബായ് കെഎംസിസി വേങ്ങര മണ്ഡലം സ്ഥാപക നേതാക്കളിൽ ഒരാളും മണ്ഡലം ഉപദേശക സമിതി ചെയർമാൻ കൂടിയാണ്. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് പുളിക്കപ്പറമ്പ് ജുമാ മസ്ജിദിൽ വെച്ച് നടക്കും....
പാലക്കുഴി വെള്ളച്ചാട്ടത്തില്‍ കാല് വഴുതി വീണ് യുവതി മരിച്ചു

പാലക്കുഴി വെള്ളച്ചാട്ടത്തില്‍ കാല് വഴുതി വീണ് യുവതി മരിച്ചു

Accident
പാലക്കാട് കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയായ യുവതി മരിച്ചു. വിനോദ സഞ്ചാരത്തിനെത്തിയ ഭാനുപ്രിയ ആണ് മരിച്ചത്. വെള്ളച്ചാട്ടത്തിന് അടിഭാഗത്തുനിന്നാണ് ഫയർഫോഴ്സ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന ഭരത് എന്ന യുവാവിനെ രക്ഷപ്പെടുത്തിയിരുന്നു.കോയമ്പത്തൂരില്‍ നിന്ന് വിനോദയാത്രക്കായി അഞ്ചുപേരടങ്ങുന്ന സംഘമാണ് പാലക്കുഴിയില്‍ എത്തിയത്. വെള്ളച്ചാട്ടത്തിന് മുകളില്‍ നില്‍ക്കുമ്പോള്‍ കാല് വഴുതി താഴേക്ക് വീണാണ് അപകടമുണ്ടായത്. വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്ത് തങ്ങിനിന്നതിനാലാണ് ഭരതിന് നിസ്സാര പരിക്കുകളോടെ രക്ഷപ്പെടാൻ സാധിച്ചത്. ഇയാളുടെ കൈക്കും കാലിനും മാത്രമാണ് പരിക്കുള്ളത്. ഫയർഫോഴ്സ് കരയ്ക്കെത്തിച്ച ഭാനുപ്രിയയുടെ മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഫയർഫോഴ്സും പോലീസും തുടര്‍ നടപടികള്‍ സ്വീകരിച്ചു.പാലക്കാട് ജില്ലയിലെ മലയോര മേഖ...
പൗരസമിതി ലോകകപ്പ് പ്രവചന മത്സരം: വിജയിക്ക് മന്ത്രി കെ.എം. ഷാജി സമ്മാനം നൽകി

പൗരസമിതി ലോകകപ്പ് പ്രവചന മത്സരം: വിജയിക്ക് മന്ത്രി കെ.എം. ഷാജി സമ്മാനം നൽകി

VENGARA
വേങ്ങര: കഴിഞ്ഞ ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് വേങ്ങര ടൗൺ പൗരസമിതി സംഘടിപ്പിച്ച പ്രവചന മത്സരത്തിലെ വിജയിയായ മുഹമ്മദ് കോയക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി സമ്മാനം വിതരണം ചെയ്തു. ടൂർണമെന്റിൽ സ്പെയിൻ ജേതാക്കളാകുമെന്ന് കൃത്യമായി പ്രവചിച്ചതിനാണ് മുഹമ്മദ് കോയ സമ്മാനത്തിന് അർഹനായത്. ശനിയാഴ്ച നടന്ന ചടങ്ങിൽ പൗരസമിതി പ്രസിഡന്റ് എം.കെ. റസാക്ക്, ടി.കെ. ദിലീപ്, പി. മുസ്തഫ, മൊയ്തീൻ തുടങ്ങിയവർ പങ്കെടുത്തു. *നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.* 🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...
തോട്ടിലെ ഒഴുക്കിൽപെട്ട് രണ്ടര വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം

തോട്ടിലെ ഒഴുക്കിൽപെട്ട് രണ്ടര വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം

Accident
വണ്ടൂർ: വണ്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തിരുവാലി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന കണ്ടമംഗലത്ത് രണ്ടര വയസ്സുകാരൻ തോട്ടിലെ ഒഴുക്കിൽപ്പെട്ട് മരിച്ചു. കണ്ടമംഗലം നൊട്ടൻ വീട്ടിൽ സെയ്താലിയുടെ മകൾ തസ്ലീമ ഭാനുവിന്റെയും അബ്ദുൽ മുനീറിന്റെയും മകൻ അബ്ദുൽ മുഹയിൻ ആണ് മരിച്ചത്. തോടരികിൽ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ വെള്ളത്തിൽ വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു. പിതാവിന്റെ നാടായ ആലപ്പുഴയിൽ നിന്നും മാതാവിന്റെ വീടായ കണ്ടമംഗലത്തേക്ക് വിരുന്നിന് എത്തിയതായിരുന്നു കുട്ടി. വണ്ടൂർ നിംസ് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...

MTN NEWS CHANNEL