Monday, August 24News That Matters
Shadow

Month: July 2026

പി.എ. കുഞ്ഞാലി മുസ്‌ലിയാർ നിര്യാതനായി

പി.എ. കുഞ്ഞാലി മുസ്‌ലിയാർ നിര്യാതനായി

MARANAM
അച്ഛനമ്പലം: അച്ഛനമ്പലം സ്വദേശി പരേതനായ പാലമഠത്തിൽ അയനിക്കാട് കോയാമു മുസ്‌ലിയാരുടെ മകൻ പി.എ. കുഞ്ഞാലി മുസ്‌ലിയാർ നിര്യാതനായി. ഭാര്യ: ഖൈരുന്നീസ. മകൾ: സൗദ. മരുമകൻ: സ്വദിക് ഹുദവി (ഊരകം). മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 9.30 ന് അച്ഛനമ്പലം ജുമാ മസ്ജിദിൽ നടക്കും. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...
എടരിയിൽ കരിമ്പിലി തോട് സംരക്ഷണഭിത്തി ഉദ്ഘാടനം ചെയ്തു

എടരിയിൽ കരിമ്പിലി തോട് സംരക്ഷണഭിത്തി ഉദ്ഘാടനം ചെയ്തു

VENGARA
ഊരകം: 2025-26 വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഊരകം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ എടരിയിൽ കരിമ്പിലി തോടിന്റെ സംരക്ഷണഭിത്തി ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മൻസൂർ കോയ തങ്ങളാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷറഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പാണ്ടിക്കടവത്ത് അബൂ താഹിർ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അബ്ദുസമദ്, വാർഡ് മെമ്പർ അസൈനാർ ഊരകം, മുൻ മെമ്പർ എം.ടി. അലവി, ജമാൽ കണ്ണാട്ടിൽ, ടി. മൊയ്തീൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ടി. മൂസ, കെ. ഉദയഭാനു, കെ.കെ. അസൈൻ എന്നിവർ സംബന്ധിച്ചു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&am...
ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരി ലഹരിമരുന്നുമായി പിടിയിൽ

ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരി ലഹരിമരുന്നുമായി പിടിയിൽ

KOZHIKODE, LOCAL NEWS
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയ യുവതി 28 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായി. വയനാട് മേപ്പാടി സ്വദേശി അശ്വതിയാണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്.​രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ ആശുപത്രിയിലെ 41-ാം വാർഡിൽ നിന്നാണ് അശ്വതിയെ കസ്റ്റഡിയിലെടുത്തത്. പ്രസവ വാർഡിൽ കൂട്ടിരിപ്പ് ജോലിക്കായി എത്തിയതായിരുന്നു ഇവർ. വെളിച്ചെണ്ണ കുപ്പിയിലാണ് ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മറ്റുള്ളവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.​അശ്വതിയുടെ ഭർത്താവ് നിലവിൽ ജയിലിലാണ്. ഭർത്താവിന് കൈമാറാനാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്നാണ് ഇവർ പോലീസിന് മൊഴി നൽകിയത്. ആശുപത്രിയിൽ ചികിത്സയിലുള്ള തടവുകാർ മുഖേന ഇത് ഭർത്താവിലേക്ക് എത്തിക്കാനായിരുന്നു പദ്ധതിയെന്നാണ് പോലീസിന്റെ നിഗമനം....
ശ്വാസതടസ്സത്തെ തുടർന്ന് 11 വയസ്സുകാരിയായ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു

ശ്വാസതടസ്സത്തെ തുടർന്ന് 11 വയസ്സുകാരിയായ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു

MALAPPURAM
താനൂർ: ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സയിലായിരുന്ന 11 വയസ്സുകാരിയായ സ്കൂൾ വിദ്യാർത്ഥിനി മരണപ്പെട്ടു. യുവ വ്യവസായിയും ബസ് ഉടമയുമായ നിറമരുതൂർ കാളാട് സ്വദേശി സി.എം.സി. സിയാദിന്റെ മകൾ ആയിഷ സെല്ല സി.എം.സി (11) ആണ് മരിച്ചത്.​താനൂർ എം.ഇ.എസ്. സെൻട്രൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3 11-Year-Old Schoolgirl Dies Due to Breathing Difficulty Tanur:An 11-year-old schoolgirl undergoing treatment for breathing difficulty has passed away. The deceased has been identified as Ayesha Zella C.M.C. (11), ...
വേങ്ങരയിലെ മുൻ ചുമട്ടു തൊഴിലാളി വേളേരി നാരായണൻ മരണപ്പെട്ടു

വേങ്ങരയിലെ മുൻ ചുമട്ടു തൊഴിലാളി വേളേരി നാരായണൻ മരണപ്പെട്ടു

MARANAM
വേങ്ങര: വലിയോറ കാളിക്കടവ് സ്വദേശിയും വേങ്ങരയിലെ ദീർഘകാല ചുമട്ടുതൊഴിലാളിയുമായിരുന്ന വേളേരി നാരായണൻ മരണപ്പെട്ടു. സംസ്കാരം നാളെ (വെള്ളി) രാവിലെ 9 മണിക്ക് തറവാട്ടുവളപ്പിൽ നടക്കും. പരേതനായ വേളേരി രാമൻ കുട്ടിയാണ് പിതാവ്. ഭാര്യ: ജാനകി. മക്കൾ: രാജൻ, അനീഷ്, ബാബു, സുജിത്ത്. സഹോദരങ്ങൾ: ഗോവിന്ദൻ, രാഘവൻ, കൃഷ്ണൻ (കിട്ടൻ). നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...
ഡോ. അലി അക്ഷദ് മികച്ച NSS പ്രോഗ്രാം ഓഫീസർ

ഡോ. അലി അക്ഷദ് മികച്ച NSS പ്രോഗ്രാം ഓഫീസർ

TIRURANGADI
തിരൂരങ്ങാടി:കാലിക്കറ്റ് സർവ്വകലാശാലയുടെ 2024-25 അധ്യയന വർഷത്തെ മികച്ച എൻ.എസ്.എസ് (NSS) പ്രോഗ്രാം ഓഫീസറായി തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അലി അക്ഷദ് എം. നെ തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോളേജ് എൻ.എസ്.എസ് യൂണിറ്റ് നമ്പർ 26 മികച്ച എൻ.എസ്.എസ് യൂണിറ്റായും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, മികച്ച എൻ.എസ്.എസ് വളന്റിയർമാർക്കുള്ള അവാർഡുകൾ ഇതേ യൂണിറ്റിലെ മുഹമ്മദ്‌ മുനീഷ് വി.കെ., നാഫില പി. എന്നിവർ കരസ്ഥമാക്കി.വിദ്യാർത്ഥികളെയും പ്രദേശവാസികളെയും ഏകോപിപ്പിച്ച് നടത്തിയ മാതൃകാപരമായ സാമൂഹിക സേവന പ്രവർത്തനങ്ങളാണ് ഈ അംഗീകാരത്തിന് അർഹമാക്കിയത്. വീടില്ലാത്ത സഹപാഠികൾക്കായി ആറ് വീടുകൾ നിർമ്മിച്ച് നൽകിയ 'സൗഹൃദ ഭവനം' (അഭയം - കാലിക്കറ്റ് യൂണിവേഴ്സിറ്റി) പദ്ധതി, ഗ്രാമീണ മേഖലയിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി എ.ആർ. നഗർ പഞ്ചായത്തിലെ പുകയൂരിലും പൊൻമുണ്ട...
നടപ്പാതയിൽ വെള്ളക്കെട്ട്: പരപ്പനങ്ങാടി നഗരസഭയ്ക്ക് പരാതി നൽകി

നടപ്പാതയിൽ വെള്ളക്കെട്ട്: പരപ്പനങ്ങാടി നഗരസഭയ്ക്ക് പരാതി നൽകി

PARAPPANAGADI
പരപ്പനങ്ങാടി: പരപ്പനങ്ങാടി–ചെമ്മാട് സംസ്ഥാനപാതയിൽ പനയത്തിൽ പള്ളിക്ക് മുൻവശത്തെ നടപ്പാതയിൽ മഴവെള്ളവും മലിനജലവും കെട്ടിക്കിടന്ന് യാത്രക്കാർ ദുരിതത്തിലായ സംഭവത്തിൽ പരപ്പനങ്ങാടി നഗരസഭയ്ക്ക് പരാതി നൽകി. മനുഷ്യാവകാശ പ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ അബ്ദുറഹീം പൂക്കത്ത്, പി.പി. സുബൈർ, നിയാസ് അഞ്ചപ്പുര എന്നിവരാണ് നഗരസഭയ്ക്ക് പരാതി നൽകിയത്.​നാടുകാണി റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച ഡ്രൈനേജിന് മുകളിൽ അശാസ്ത്രീയമായി സ്ലാബ് സ്ഥാപിച്ചതും, സ്ലാബിന് മുകളിൽ ഇന്റർലോക്ക് കട്ടകൾ പാകാതെ ഉപേക്ഷിച്ചതുമാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, മഴവെള്ളം ഡ്രൈനേജിലേക്ക് ഒഴുകിപ്പോകാൻ ആവശ്യമായ ദ്വാരങ്ങൾ നൽകാത്തതും പ്രശ്നം രൂക്ഷമാക്കുന്നു. മഴ പെയ്താൽ മണിക്കൂറുകളോളം മലിനജലം നടപ്പാതയിൽ കെട്ടിക്കിടക്കുന്നതിനാൽ കാൽനടയാത്ര അസാധ്യമായ അവസ്ഥയാണുള്ളത്.​പനയത്തിൽ പള്ളി, ബസ് സ്റ്റാൻഡ്, കോട...
വേങ്ങര സ്വദേശി ഫുജൈറയിൽ മരണപ്പെട്ടു

വേങ്ങര സ്വദേശി ഫുജൈറയിൽ മരണപ്പെട്ടു

MARANAM
വേങ്ങര: ചേറൂർ അടിവാരം സ്വദേശിയും നിലവിൽ കിളിനക്കോട് കാശ്മീർ മഹല്ല് നിവാസിയുമായ ഓവുങ്ങൽ മൊയ്തീൻകുട്ടി യു.എ.ഇയിലെ ഫുജൈറയിൽ മരണപ്പെട്ടു. .ജനാസ നാട്ടിലേക്ക് കൊണ്ടുവരും. മയ്യിത്ത് നമസ്കാരത്തിന്റെ സമയം പിന്നീട് അറിയിക്കുന്നതാണെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
മഞ്ചേരിയിൽ വിദ്യാർത്ഥിയെ കാണാതായി.

മഞ്ചേരിയിൽ വിദ്യാർത്ഥിയെ കാണാതായി.

MALAPPURAM
മഞ്ചേരി: മഞ്ചേരി ഹികമിയ്യയിലെ വിദ്യാർത്ഥിയായ അബ്ദുൽ ബാസിതിനെ കാണാതായി. 2026 ജൂലൈ 26 മുതലാണ് വിദ്യാർത്ഥിയെ കാണാതായത്. അവധി കഴിഞ്ഞ് വീട്ടിൽ നിന്ന് മടങ്ങിയതായിരുന്നു ബാസിത്. എന്നാൽ ഇതിനുശേഷം വിദ്യാർത്ഥിയെക്കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല. വിദ്യാർത്ഥിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അറിയിച്ചു. ഫോൺ: 7510862593 (അശ്റഫ്), 9895926115 (മുസ്തഫ - പിതാവ്)....
വേങ്ങര നിയോജക മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യോഗം ചേർന്നു

വേങ്ങര നിയോജക മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യോഗം ചേർന്നു

VENGARA
വേങ്ങര: വേങ്ങര നിയോജക മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യോഗം ചേർന്നു. യോഗം വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ വി.പി. റഷീദ് അധ്യക്ഷത വഹിച്ചു. പറബൻ റഷീദ്, പി.എ. ചെറിത്, കെ.എ. അറഫാത്ത്, എ.കെ.എ. നസീർ സോമൻഗാന്ധിക്കുന്ന്, അരീക്കാട്ട് കുഞ്ഞിപ്പ, എം.കെ. മാനു, തേങ്ങിലാൻ ഹംസ, പി.പി. ആലിപ്പു, ഷമീർ കമ്പ്രൻ, പി.പി.എ. ബാവ, പി.പി. സഫീർ ബാബു എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ കെ. രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതവും എ.എ. റഷീദ്‌ നന്ദിയും പറഞ്ഞു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...
ഊരകം കീഴ്മുറി ജി.എൽ.പി സ്കൂളിൽ പ്രകൃതി സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു

ഊരകം കീഴ്മുറി ജി.എൽ.പി സ്കൂളിൽ പ്രകൃതി സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു

VENGARA
വേങ്ങര: ഊരകം കീഴ്മുറി ജി.എൽ.പി സ്കൂൾ പ്രീപ്രൈമറി വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി കെ.പി. സോമനാഥൻ മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ പ്രധാനാധ്യാപകൻ സുലൈമാൻ യു. അധ്യക്ഷത വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പ്രകൃതി സംരക്ഷണ സന്ദേശം ഉൾക്കൊള്ളുന്ന ചിത്രീകരണവും വിദ്യാർത്ഥികൾക്കായി ചിത്രരചനയും നടന്നു. പ്രീ പ്രൈമറി ഇൻചാർജ് സജിനി ഗംഗ ചടങ്ങിൽ സ്വാഗതം പറഞ്ഞു. പരിപാടികൾക്ക് ഗീതു കെ., ശ്രുതി കെ.പി., മോളി ടി., സഹല കെ., ജമീല കെ., അജിത പി., മുഹമ്മദ്‌ നിബ്രാസ് എന്നിവർ നേതൃത്വം നൽകി. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.* 👉 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...
പെരുമണ്ണയിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പെരുമണ്ണയിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

MARANAM
പെരുമണ്ണ: കറുത്താലിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂച്ചേരി കുളം സ്വദേശി ഗൗതം എസ് ലാൽ (24) ആണ് മരിച്ചത്. അറക്കൽ സ്കൂൾ അധ്യാപകൻ സുധിലാൽ മാഷിന്റെ മകനാണ് ഗൗതം.മൃതദേഹം നിലവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...
പാക്കടപ്പുറായ ജനകീയ ആരോഗ്യ കേന്ദ്രം വികസിപ്പിക്കണം: വെൽഫെയർ പാർട്ടി

പാക്കടപ്പുറായ ജനകീയ ആരോഗ്യ കേന്ദ്രം വികസിപ്പിക്കണം: വെൽഫെയർ പാർട്ടി

VENGARA
പാക്കടപ്പുറായ: പാക്കടപ്പുറായ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ഡോക്ടറെയും മറ്റ് അനുബന്ധ ജീവനക്കാരെയും നിയമിക്കണമെന്നും, പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ആരോഗ്യകേന്ദ്രം അടിയന്തരമായി വികസിപ്പിക്കണമെന്നും വെൽഫെയർ പാർട്ടി പാക്കടപ്പുറായ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാക്കടപ്പുറായ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പാർട്ടിയുടെ യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി ഷാക്കിർ മോങ്ങം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബഷീർ പുല്ലമ്പലവൻ, സെക്രട്ടറി കുട്ടിമോൻ എന്നിവർ യൂണിറ്റ് ഭാരവാഹി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പുതിയ യൂണിറ്റ് ഭാരവാഹികളായി പി.പി. അഹമ്മദ് ഫസൽ (പ്രസിഡന്റ്), അബ്ദുൽ ഗഫൂർ തുമ്പയിൽ (സെക്രട്ടറി), അബ്ദുൽ കരീം ചെമ്പൻ (ട്രഷറർ), അബ്ദുൽ മജീദ് സി., കദീജ ടീച്ചർ (വൈസ് പ്രസിഡന്റുമാർ), മുനീർ വി.ടി., സമീറ ഫസ...
യൂട്യൂബ് ഇൻഫ്ലുവൻസർ ‘യാത്ര ടുഡേ’ ദിൻഷാദിനെ കാണാനില്ലെന്ന് പരാതി

യൂട്യൂബ് ഇൻഫ്ലുവൻസർ ‘യാത്ര ടുഡേ’ ദിൻഷാദിനെ കാണാനില്ലെന്ന് പരാതി

MALAPPURAM
തേഞ്ഞിപ്പലം: പ്രശസ്‌ത യൂട്യൂബറും ഇൻഫ്ലുവൻസറുമായ 'യാത്ര ടുഡേ' ദിൻഷാദ് എന്ന മുഹമ്മദ് ദിൽഷാദിനെ (31) കാണാനില്ലെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര പാറയിൽ എരൂലിൽ ഹുസൈന്റെ മകനാണ്. കഴിഞ്ഞ ജൂലൈ 6-ന് ചേലേമ്പ്രയിലെ വീട്ടിൽ നിന്ന് യാത്ര പുറപ്പെട്ട ദിൽഷാദിനെ കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ബന്ധുക്കളുടെ പരാതിയിൽ തേഞ്ഞിപ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. തേഞ്ഞിപ്പലം പോലീസ് സ്റ്റേഷൻ: 0494 2400260 ഇൻസ്പെക്ടർ ഓഫ് പോലീസ് (IP): 9497947228 നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...
ഓട്ടോ ഡ്രൈവറുടെ സത്യസന്ധത; ലക്ഷങ്ങൾ വിലമതിക്കുന്ന ഐഫോണുകൾ ഉടമയ്ക്ക് തിരികെ നൽകി

ഓട്ടോ ഡ്രൈവറുടെ സത്യസന്ധത; ലക്ഷങ്ങൾ വിലമതിക്കുന്ന ഐഫോണുകൾ ഉടമയ്ക്ക് തിരികെ നൽകി

TIRURANGADI
മൂന്നിയൂർ: വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന മൂന്ന് പുതിയ ഐഫോണുകൾ ഉടമയ്ക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. വെളിമുക്ക് ബൈത്തുറഹ്മ വില്ലേജിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ അബ്ദുസ്സലാമാണ് തന്റെ സത്യസന്ധതയിലൂടെ നാടിന് അഭിമാനമായി മാറിയത്. ഒരാഴ്ച മുൻപ് പടിക്കലിനും പാലക്കലിനും മധ്യേ വെച്ചാണ് അബ്ദുസ്സലാമിന് ഫോണുകൾ ലഭിച്ചത്. ഉടൻ തന്നെ അദ്ദേഹം വാർഡ് മെമ്പർ സി.പി. അസീസ്, പാലക്കൽ എറക്കുത്ത് സലാം, എറക്കുത്ത് നാസർ എന്നിവരെ വിവരം അറിയിച്ചു. തുടർന്ന് ഇവർ ഈ വിവരം സമൂഹമാധ്യമങ്ങൾ വഴി പൊതുസമൂഹത്തിൽ പങ്കുവെക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തെത്തുടർന്ന് ചെമ്മാട് ഗൾഫ് ബസാറിലെ മൊബൈൽ വ്യാപാരി ഫോണിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട പൂർണ്ണ തെളിവുകളുമായി ഇന്ന് പഞ്ചായത്തിൽ എത്തുകയായിരുന്നു. നൽകിയ രേഖകളും തെളിവുകളും കൃത്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ജനപ്രതിനിധികളുടെയും മറ്റ് ...
രണ്ടു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ലഹരിക്കേസ് പ്രതി പിടിയിൽ

രണ്ടു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ലഹരിക്കേസ് പ്രതി പിടിയിൽ

MALAPPURAM
കൽപകഞ്ചേരി: കൽപകഞ്ചേരി പോലീസ് സ്റ്റേഷനിൽ 2024-ൽ രജിസ്റ്റർ ചെയ്ത എം.ഡി.എം.എ കേസിൽ ഭൂട്ടാനിലുൾപ്പെടെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. പാലക്കാട് മൈലപ്പാടം പയ്യനാടം കശായപ്പടി സ്വദേശി ചാട്ടുപ്പൊക്കിൽ മുഹമ്മദ് അൻസാറിനെ (26) ആണ് താനൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് (DANSAF) സംഘം ബംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തത്. കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റിപ്പാലയിൽ വെച്ച് 2024 മെയ് 18-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് പോലീസ് അറസ്റ്റ് ചെയ്ത മറ്റു പ്രതികളിൽ നിന്നാണ് അൻസാറിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തോളമായി ഭൂട്ടാൻ, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ് തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതിയെ പോലീസ് നിരന്തരം നിരീക്ഷിച്ച് വരികയായിരുന്നു. പ്രതി ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്...
മൂന്നിയൂർ സ്വദേശി വലില്ലത്ത് ഷംസുദ്ദീൻ നിര്യാതനായി.

മൂന്നിയൂർ സ്വദേശി വലില്ലത്ത് ഷംസുദ്ദീൻ നിര്യാതനായി.

MARANAM
മൂന്നിയൂർ: തയ്യിലക്കടവ് സ്വദേശിയും തിരൂർ സിറ്റിപാർക്ക് റസ്റ്റോറന്റ് ഉടമയുമായ വലില്ലത്ത് ഷംസുദ്ദീൻ (58) നിര്യാതനായി. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പരേതനായ വലില്ലത്ത് അബ്ദുറഹ്മാന്റെയും പരേതയായ കോട്ടായി നഫീസയുടെയും മകനാണ്.ഭാര്യ: കള്ളിയൻ റൈഹാനത്ത് (നീരോൽപാലം). മക്കൾ: ഷൗഫീല, ഷമീർ, ഷഫീക്ക്, ഷബീബ്. മരുമക്കൾ: ബഷീർ (ചെലുപാടം), എൻ.പി. റാഷിഫ (വട്ടത്താണി), വി. നഫ്ല (അത്താണിക്കൽ). സഹോദരങ്ങൾ: വി. മുസ്തഫ (സൗദി അറേബ്യ), വി. റംല (പറമ്പിൽപീടിക), പരേതയായ വി. കദീജ (ചാലിയം).ജനാസ നമസ്കാരം ഇന്ന് (തിങ്കളാഴ്ച) രാത്രി 9.30-ന് തയ്യിലക്കടവ് മൂച്ചിത്താണി ജുമാ മസ്ജിദിൽ നടക്കും....
പരപ്പനങ്ങാടി കേരളോത്സവം: പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് ഓവറോൾ ചാമ്പ്യന്മാർ

പരപ്പനങ്ങാടി കേരളോത്സവം: പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് ഓവറോൾ ചാമ്പ്യന്മാർ

PARAPPANAGADI
പരപ്പനങ്ങാടി: നഗരസഭ സംഘടിപ്പിച്ച 2025–26 വർഷത്തെ കേരളോത്സവത്തിൽ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന് ഓവറോൾ ചാമ്പ്യൻഷിപ്പ്. 113 പോയിന്റുകൾ നേടിയാണ് ക്ലബ്ബ് ഈ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. അത്‌ലറ്റിക്സ്, വടംവലി, കബഡി, ചെസ്സ്, കൂടാതെ വിവിധ കലാമത്സരങ്ങൾ എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് ഒന്നാമതെത്തിയത്. വിജയികൾക്കുള്ള സമ്മാനദാനം നഗരസഭാ ചെയർപേഴ്സൺ സുബൈദ ടീച്ചർ നിർവ്വഹിച്ചു. വൈസ് ചെയർമാൻ ഷമീം കിഴക്കിനിയകത്ത്, നഗരസഭാ കൗൺസിലർമാരായ ഫയറൂസ തസ്‌നീം പി., റസാഖ് എം., മുനീർ ബാബു പി. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 2020-ലെ കോവിഡ് കാലഘട്ടത്തിൽ പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനം ആസ്ഥാനമാക്കിയാണ് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചത്. കലാ-കായിക മേഖലകളിൽ പുതുതലമുറയ്ക്ക് മികച്ച പരിശീലനം നൽകി സംസ്ഥാന-ദേശീയ ചാമ്പ്യൻഷിപ്പുകൾക്ക് അവരെ പ്രാപ്തരാക്കുക എന്നതാണ് ക്ലബ്ബിന്റെ ...
പാഠപുസ്തകത്തിലെ ‘സായംപ്രഭാ ഹോം’ നേരിൽ കണ്ട് വിദ്യാർത്ഥികൾ

പാഠപുസ്തകത്തിലെ ‘സായംപ്രഭാ ഹോം’ നേരിൽ കണ്ട് വിദ്യാർത്ഥികൾ

VENGARA
വേങ്ങര: ഹയർ സെക്കൻഡറി സോഷ്യൽ വർക്ക് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന സായംപ്രഭാ ഹോമിനെ നേരിൽ പരിചയപ്പെടുന്നതിനായി വേങ്ങര ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സായംപ്രഭാ ഹോം സന്ദർശിച്ചു. സ്കൂളിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളാണ് പഠനത്തിന്റെ ഭാഗമായി സ്ഥാപനത്തിൽ എത്തിയത്. സന്ദർശനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഹോമിലെ മുതിർന്ന പൗരന്മാരുമായി ആശയവിനിമയം നടത്തുകയും അവരുടെ അനുഭവങ്ങൾ ചോദിച്ചറിയുകയും ചെയ്തു. പഠിക്കുന്ന പാഠഭാഗത്തിൽ ഉൾപ്പെട്ട സ്ഥാപനം തന്നെ നേരിൽ സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം വിദ്യാർത്ഥികളും അധ്യാപകരും പങ്കുവെച്ചു. സായംപ്രഭാ ഹോമിന്റെ പ്രവർത്തനങ്ങൾ, ലഭ്യമായ സേവനങ്ങൾ, മറ്റ് വയോജന ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ഇംപ്ലിമെന്റിംഗ് ഓഫീസർ സമിത കുമാരി, കെയർ ഗിവർ ഇബ്രാഹീം എ.കെ. എന്നിവർ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി. പരിപാടിയിൽ പഞ്...
ചാക്കീരി അഹമ്മദ് മൊയ്തീൻ നിര്യാതനായി

ചാക്കീരി അഹമ്മദ് മൊയ്തീൻ നിര്യാതനായി

MARANAM
വേങ്ങര: ചേറൂർ സ്വദേശിയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മുൻ ചീഫ് എഞ്ചിനീയറുമായ ചാക്കീരി അഹമ്മദ് മൊയ്തീൻ (78) നിര്യാതനായി. കോഴിക്കോട് ജവഹർ നഗർ കോളനിയിലെ 'ചാക്കീരി മാനർ എ-38'-ൽ ആയിരുന്നു താമസം. പരേതനായ ചാക്കീരി മൊയ്തീൻ ഹാജിയുടെ മകനാണ്.​ഭാര്യ: സഫിയ (പട്ടാമ്പി).മക്കൾ: ഇഖ്‌ബാൽ സകരിയ (ജെ.ഡി.ടി. കോളേജ്), നൗഫൽ ചാക്കീരി (ബിസിനസ്), ഡോ. സനൂജ് ചാക്കീരി.മരുമക്കൾ: ഷഹന (കൊടുവള്ളി), ഡോ. തസ്‌നീം (മഞ്ചേരി), ഡോ. ഷഹീന (വയനാട്).​മയ്യിത്ത് നിസ്കാരം ഞായറാഴ്ച (26-07-2026) രാവിലെ 11.30-ന് കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലുള്ള മസ്ജിദുൽ മനാർ ജുമാ മസ്ജിദിൽ നടക്കും....

MTN NEWS CHANNEL