
ഊരകം: 2025-26 വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഊരകം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ എടരിയിൽ കരിമ്പിലി തോടിന്റെ സംരക്ഷണഭിത്തി ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മൻസൂർ കോയ തങ്ങളാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷറഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പാണ്ടിക്കടവത്ത് അബൂ താഹിർ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അബ്ദുസമദ്, വാർഡ് മെമ്പർ അസൈനാർ ഊരകം, മുൻ മെമ്പർ എം.ടി. അലവി, ജമാൽ കണ്ണാട്ടിൽ, ടി. മൊയ്തീൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ ടി. മൂസ, കെ. ഉദയഭാനു, കെ.കെ. അസൈൻ എന്നിവർ സംബന്ധിച്ചു.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
