Monday, August 24News That Matters
Shadow

Month: July 2026

പ്രവാസി ലീഗ് പെരുമണ്ണ ക്ലാരി പഞ്ചായത്ത് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

പ്രവാസി ലീഗ് പെരുമണ്ണ ക്ലാരി പഞ്ചായത്ത് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

MALAPPURAM
പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രവാസി ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ നിർവഹിച്ചു. ആദ്യ മെമ്പർഷിപ്പ് ടി.പി. മൊയ്തീൻകുട്ടി ഹാജിക്ക് നൽകിക്കൊണ്ടാണ് ഉദ്ഘാടനകർമ്മം നടന്നത്. പി.ടി. സത്താർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏലായി റഷീദ് സ്വാഗതം ആശംസിച്ചു. മെമ്പർഷിപ്പ് ക്യാമ്പയിനെക്കുറിച്ചുള്ള വിശദീകരണം പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.എ. ജലീൽ സാഹിബ് നിർവഹിച്ചു. റിട്ടേണിംഗ് ഓഫീസർ പുഴിക്കൽ ഇസ്മായിൽ സാഹിബ്, മണ്ഡലം പ്രസിഡന്റ് ജാഫർ, മുസ്‌ലിം ലീഗ് പ്രസിഡന്റ് സി.കെ. റസാഖ്, സി.സി. ചെറിയാപ്പു ഹാജി, എൻ. ബാവ സാഹിബ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ വെച്ച് പത്താം വാർഡിൽ നിന്നും പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട സത്താർ കുറുക അത്താണിയെ ആദരിച്ചു. കൂടാതെ പ്രവാസി ലീഗിന്റെ മുതിർന്ന നേതാക്കളായ ബാവ സാഹിബ്, സി.സി. ...
വേങ്ങര സ്വദേശി സൗദി അറേബ്യയിലെ ജിദ്ദയിൽ മരണപ്പെട്ടു

വേങ്ങര സ്വദേശി സൗദി അറേബ്യയിലെ ജിദ്ദയിൽ മരണപ്പെട്ടു

GULF NEWS
വേങ്ങര: വലിയോറ പരപ്പിൽപ്പാറ സ്വദേശി കല്ലിടുമ്പിൽ നാസർ പിലാക്കൽ (55) ആണ് ജിദ്ദയിലെ അൽ-സാമിറിൽ വെച്ച് മരണപ്പെട്ടത്. ജിദ്ദയിലെ 'അൽ അമൽ ഐസ്ക്രീം' കമ്പനിയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. സിവിൽ കോൺട്രാക്ടർ കെ ശംസുദ്ധീൻ, സലാം എന്നിവർ സഹോദരങ്ങളാണ്. മരണാനന്തര നടപടിക്രമങ്ങളുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങും വേങ്ങര മണ്ഡലം കമ്മിറ്റിയും സജീവമായി രംഗത്തുണ്ട്. ജിദ്ദയിലെ സാമിർ കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കാനോ അല്ലെങ്കിൽ നാട്ടിലേക്ക് കൊണ്ടുപോകാനോ ഉള്ള ശ്രമങ്ങൾ കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
ചെറുവണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു

ചെറുവണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു

Accident
ഫറോക്ക്: ചെറുവണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. ഫറോക്ക് കോളേജ് കൊടക്കല്ലുപറമ്പ് സ്വദേശിനി ഷിവാനി (24) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ടോടെ ചെറുവണ്ണൂർ ബി.സി. റോഡ് കമാനപ്പാലത്തിന് സമീപമായിരുന്നു അപകടം നടന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഷിവാനിയും കുടുംബവും ഫറോക്ക് മണ്ണൂർ വളവിലാണ് താമസിച്ചുവരുന്നത്. ഇന്നലെ വൈകിട്ടോടെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, പ്രാഥമിക വിവരങ്ങൾ പ്രകാരം ഇത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.* 👉 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
പഴയ അഞ്ചാം ക്ലാസുകാരൻ പൊതുവിദ്യാഭ്യാസ മന്ത്രിയായി സ്കൂളിലെത്തി; പറവണ്ണ ജി.എം.യു.പി. സ്കൂളിൽ ആവേശകരമായ സ്വീകരണം

പഴയ അഞ്ചാം ക്ലാസുകാരൻ പൊതുവിദ്യാഭ്യാസ മന്ത്രിയായി സ്കൂളിലെത്തി; പറവണ്ണ ജി.എം.യു.പി. സ്കൂളിൽ ആവേശകരമായ സ്വീകരണം

MALAPPURAM
വെട്ടം: വെട്ടം ഗ്രാമപഞ്ചായത്തിലെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പറവണ്ണ ജി.എം.യു.പി. സ്കൂളിൽ നിന്നും അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകർന്ന പഴയ അഞ്ചാം ക്ലാസുകാരൻ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി വിദ്യാലയത്തിൽ തിരിച്ചെത്തി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീന് വിദ്യാലയം ഒരുക്കിയ സ്വീകരണം കുട്ടികളിൽ കൗതുകവും നാട്ടുകാരിൽ വലിയ അഭിമാനവുമുണർത്തി. കുട്ടികളിലെ തൊഴിൽ നൈപുണി വികസിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ (എസ്.എസ്.കെ.) ഫണ്ട് ഉപയോഗിച്ച് നിർമിച്ച ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സ്കൂളിന്റെ സർവ്വതല സ്പർശിയായ വികസനത്തിനായുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കുറുക്കോളി മൊയ്തീൻ എം.എൽ.എ. ചടങ്...
കോട്ടക്കല്‍ പുത്തൂര്‍ ചെനക്കല്‍ ബൈപ്പാസ്; നടപടികള്‍ വേഗത്തിലാക്കും

കോട്ടക്കല്‍ പുത്തൂര്‍ ചെനക്കല്‍ ബൈപ്പാസ്; നടപടികള്‍ വേഗത്തിലാക്കും

KOTTAKKAL
കോട്ടക്കല്‍ പുത്തൂര്‍ ചെനക്കല്‍ ബൈപ്പാസ് മൂന്നാം ഘട്ട നിര്‍മ്മാണ നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ എന്നിവര്‍ നിര്‍ദിഷ്ട സ്ഥലം സന്ദര്‍ശിച്ചു. ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കുന്നതിന് പ്രത്യേക യോഗം ചേരണമെന്ന് എം.എല്‍ എ കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ബൈപ്പാസിന്റെ ഫീസിബിലിറ്റി പഠിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുവാനും ഒരു മാസത്തിനകം സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹാരം കണ്ട് കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിനെ തു...
മഅദിൻ ഏബ്ൾ വേൾഡ് വിദ്യാർഥി മുഹമ്മദ് റയാന് കാനഡയിൽ ഭിന്നശേഷി മേഖലയിലെ പ്രവർത്തനങ്ങൾക്ക് ദേശീയ അംഗീകാരം

മഅദിൻ ഏബ്ൾ വേൾഡ് വിദ്യാർഥി മുഹമ്മദ് റയാന് കാനഡയിൽ ഭിന്നശേഷി മേഖലയിലെ പ്രവർത്തനങ്ങൾക്ക് ദേശീയ അംഗീകാരം

MALAPPURAM
മലപ്പുറം/ ഹാലിഫാക്സ് (കാനഡ): മഅദിൻ ഏബ്ൾ വേൾഡ് സ്പെഷ്യൽ സ്കൂളിലെയും ലൈഫ് ഷോർ റിഹാബിലിറ്റേഷൻ സെന്ററിലെയും പൂർവ വിദ്യാർത്ഥിയായ മുഹമ്മദ് റയാന് ഈ വർഷത്തെ കാനഡയിലെ ദേശീയതലത്തിലുള്ള ‘റിക് ഹാൻസൻ ഫൗണ്ടേഷൻ സ്കൂൾ പ്രോഗ്രാം 2026 ഡിഫറൻസ് മേക്കർ ഓഫ് ദി ഇയർ’ പുരസ്കാരം ലഭിച്ചു. കാനഡയിലെ പ്രമുഖ സന്നദ്ധ സംഘടനയായ Rick Hansen Foundation ദേശീയ ആക്സസിബിലിറ്റി വാരാചരണത്തിന്റെ ഭാഗമായി നൽകുന്ന ഈ പുരസ്കാരം, ഭിന്നശേഷി മേഖലയിലെ നേതൃത്വത്തിനും ഉൾച്ചേരലിനും നൽകിയ ശ്രദ്ധേയമായ സംഭാവനകളെ ആദരിക്കുന്നതാണ്. ഈ അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനെന്നതും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്നതും നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. ശാരീരിക-മാനസിക വെല്ലുവിളികൾക്കിടയിലും ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കും ഉൾച്ചേരലിനും വേണ്ടി പ്രവർത്തിക്കുന്ന റയാൻ, തന്റെ അനുഭവങ്ങളും ആശയങ്ങളും പങ്കുവെച്ച് കാനഡയിലെ നോവാ സ്കോഷ്യയിലെ കുടിയേറ്റ സമൂഹങ്ങൾക്കിടയി...
വെട്ടിയാട്ടിൽ ഹുസൈൻ കോയ മാസ്റ്റർ നിര്യാതനായി

വെട്ടിയാട്ടിൽ ഹുസൈൻ കോയ മാസ്റ്റർ നിര്യാതനായി

MARANAM
മൂന്നിയൂരിലെ മത-രാഷ്ട്രീയ-സാമൂഹ്യ മേഖലകളിലെ സജീവ പ്രവർത്തകനും തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ കൊമേഴ്സ് വിഭാഗം അധ്യാപകനുമായ മൂന്നിയൂർ സലാമത്ത് നഗർ സ്വദേശി വെട്ടിയാട്ടിൽ ഹുസൈൻ കോയ മാസ്റ്റർ (53) നിര്യാതനായി. ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (HSTU) പരപ്പനങ്ങാടി സബ്ജില്ലാ പ്രസിഡന്റായിരുന്നു. മയ്യത്ത് നമസ്കാരം നാളെ (3-7-2026 വെള്ളി) രാവിലെ 10 മണിക്ക് ചിനക്കൽ ജുമുഅത്ത് പള്ളിയിൽ നടക്കും. പിതാവ്: വെട്ടിയാട്ടിൽ മുഹമ്മദ് കുട്ടി, മാതാവ്: മറിയമ്മു, ഭാര്യ: റുബീന. മക്കൾ: ഇർഫാൻ, ഇൻഷ ഫാത്തിമ, മുഹമ്മദ് ഇംറാൻ. സഹോദരങ്ങൾ: അബ്ദുൽ റഷീദ്, അഷ്റഫ്, നൗഫൽ, പരേതയായ നസീറ. മൂന്നിയൂർ പഞ്ചായത്ത് - തിരൂരങ്ങാടി മണ്ഡലം എം.എസ്.എഫ്. പ്രസിഡന്റ്, മൂന്നിയൂർ പഞ്ചായത്ത് 12-ാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ചിനക്കൽ ഇസ്സത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ്സ, ചിനക്കൽ മഹല്ല് കമ്...
സൗജന്യ PSC പരിശീലന ബാച്ച് ആരംഭിച്ചു

സൗജന്യ PSC പരിശീലന ബാച്ച് ആരംഭിച്ചു

VENGARA
സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലിൽ പ്രവർത്തിക്കുന്ന വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്‌.സി പരിശീലനത്തിന്റെ 2026 ജൂലൈ ബാച്ചിന് തുടക്കമായി. പുതിയ ബാച്ചിന്റെ ഉദ്ഘാടനം എ.ആർ. നഗർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശേരി നിർവ്വഹിച്ചു. വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽ മുനീറ കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി. ഖമറുദ്ധീൻ സ്വാഗതവും സമീറ എൻ. നന്ദിയും പറഞ്ഞു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
വാഹനാപകടം: ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികനും മരണപ്പെട്ടു.

വാഹനാപകടം: ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികനും മരണപ്പെട്ടു.

Accident
വൈലത്തൂർ: കഴിഞ്ഞ ശനിയാഴ്ച പൊന്മുണ്ടം കഞ്ഞികുളങ്ങരയിൽ വച്ചുണ്ടായ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുള്ള അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികൻ ശുഹൈബ് (30) മരണപ്പെട്ടു. കോട്ടാലിൽചുവട് ആർ.ജെ.എം. സ്കൂളിന് മുൻവശത്ത് കച്ചവടം നടത്തുന്ന നടാമ്പാടി ശിഹാബിന്റെ മകനാണ് ശുഹൈബ്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ശുഹൈബിന്റെ മരണത്തോടെ ഈ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നു....
‘ചുവടുകൾ’ ക്യാമ്പ് ലോഗോ പ്രകാശനം ചെയ്തു

‘ചുവടുകൾ’ ക്യാമ്പ് ലോഗോ പ്രകാശനം ചെയ്തു

VENGARA
ഇരിങ്ങല്ലൂർ: ജൂലൈ 12ന് നടക്കുന്ന ഇരിങ്ങല്ലൂർ മേഖല എം. എസ്. എഫ് - ബാലകേരളം ഏകദിന ക്യാമ്പ് 'ചുവടുകളു'ടെ ലോഗോ പ്രകാശനം ചെയ്തു. സർവീസ് പെൻഷനേഴ്സ് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ സി. കെ. അഹമ്മദ്കുട്ടി മാസ്റ്ററും വാർഡ് മെമ്പർ ജസീറ അനീസും ചേർന്നാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.ചടങ്ങിൽ എം. എസ്. എഫ് - ബാലകേരളം ഭാരവാഹികളായ അഭി സിനാൻ കെ, ആഷിക് കെ. കെ, ഷാനിദ് ഇ. കെ, ഹാസിൽ, നിഹിദ വി, ഹനീന വി, ഹിബ ഹനാൻ, ഫാത്തിമ ഹിബ എന്നിവർ പങ്കെടുത്തു....

MTN NEWS CHANNEL