Saturday, April 18News That Matters

Month: September 2025

അസറ്റ് യുവ പ്രതിഭാ പുരസ്‌കാരം 2025 മറിയം ജുമാനക്ക്.

MALAPPURAM
അസറ്റ് യുവ പ്രതിഭാ പുരസ്‌കാരം 2025 പ്രശസ്ത ട്രെയിനി പൈലറ്റ് മറിയം ജുമാനക്ക് കേരള പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും  മെമന്റോയുമാണ് പുരസ്‌കാരത്തിന്റെ ഭാഗമായി നല്‍കിയത്. ഇച്ഛാശക്തി കൊണ്ട് ഏത് താഴ്ന്ന നിലയില്‍ ഉള്ളവര്‍ക്കും ഏതാകാശവും കീഴടക്കാന്‍ കഴിയുമെന്ന് പുരസ്‌കാരം നല്‍കിക്കൊണ്ട് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മറിയം ജുമാന പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രചോദനമാണെന്നും  പിന്നാക്ക പ്രദേശങ്ങളിലെ മിടുക്കരായ കുട്ടികളെ കണ്ടെത്തി  പ്രോത്സാഹിപ്പിക്കുന്നതിന് അസറ്റ്  നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃ കാപരമാണെന്നും അദ്ദേഹം  പറഞ്ഞു.ചടങ്ങില്‍ അസറ്റ് ചെയര്‍മാന്‍ സി എച്ച് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ പി അബ്ദുല്‍ ഹമീദ്, പി ഉബൈദുള്ള, ടി വി ഇബ്രാഹിം, പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹിമാന്‍ പി സി, ഒപി കുഞ്ഞ...

ഓണക്കോടി കിറ്റും നബിദിന മധുരവും വിതരണം ചെയ്തു

MALAPPURAM
മലപ്പുറം : നൗഷാദ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് അവരുടെ വീടുകളില്‍ ഓണക്കോടികള്‍ എത്തിച്ചു നല്‍കി. വിവിധ മഹല്ല് കമ്മിറ്റികള്‍ നടത്തിയ നബിദിന റാലിയില്‍ മധുരവും വിതരണം ചെയ്തു. ജില്ലാതല ഉദ്ഘാടനം മലപ്പുറം ടൗണ്‍ പള്ളി മഹല്ല് കമ്മിറ്റിയുടെ റാലിയില്‍ മധുരം വിതരണം ചെയ്ത് ജില്ലാ പ്രസിഡന്റ് നൗഷാദ് മാമ്പ്ര ഉദ്ഘാടനം ചെയ്തു. വിവിധ പ്രദേശങ്ങളിലെ മഹല്ല് റാലികളില്‍ ഭാരവാഹികളായ നൗഷാദ് പാതാരി, നൗഷാദ് ബിസ്്മി, നൗഷാദ് നന്നമുക്ക്, നൗഷാദ് പുത്തനത്താണി, നൗഷാദ് ആലിപ്പറമ്പ് , നൗഷാദ് ആലിക്കപ്പറമ്പ് എന്നിവര്‍ നേതൃത്വം നല്‍കി....

കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ 17കാരൻ മുങ്ങി മരിച്ചു

Accident
കോഴിക്കോട്: ആനക്കംപോയിൽ പുല്ലുരാംപാറ കുറുങ്കയത്ത് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ 17കാരൻ മുങ്ങി മരിച്ചു. ഓമശ്ശേരി നടുകിൽ സ്വദേശി അനുഗ്രഹ് എന്ന 17 വയസ്സ് കാരൻ ആണ് മരണപ്പെട്ടത്. മുക്കം ഫയർ ഫോയ്‌സ് എത്തി മൃതുദേഹം കണ്ടെത്തി തിരുവമ്പാടിയിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി.

വോയിസ് ഓഫ് ഡിസെബിൽഡ് നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റി ഒന്നാം വാർഷികം ആഘോഷിച്ചു

TIRURANGADI
​കൊടിഞ്ഞി: 21 തരം ഭിന്നശേഷിക്കാരായ വ്യക്തികളെ ഒരുമിച്ച് ചേർത്ത് പ്രവർത്തിക്കുന്ന വോയിസ് ഓഫ് ഡിസെബിൽഡ് നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റിയുടെ ഒന്നാം വാർഷികവും ഓണാഘോഷ പരിപാടികളും കൊടിഞ്ഞി പനക്കത്താഴം എ.എം.എൽ.പി സ്കൂളിൽ വെച്ച് വിപുലമായി നടന്നു. 'ഒരുമിച്ചോണം' എന്ന പേരിൽ നടന്ന പരിപാടിയിൽ ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. കഴിഞ്ഞ ഒരു വർഷമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാരും മറ്റ് അംഗങ്ങളും സാമൂഹ്യപ്രവർത്തകരും ചേർന്ന് നടത്തിയ നിസ്വാർത്ഥ സേവനങ്ങളാണ് സംഘടനയുടെ വിജയത്തിന് പിന്നിലെന്ന് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ച പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി റസീന ടീച്ചർ പറഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുന്ന സാഹചര്യത്തിൽ നിന്ന് അവരെ പുറം ലോകത്തേക്ക് കൊണ്ടുവരാനും മാനസിക ഉല്ലാസത്തിന് അവസരമൊരുക്കാനും സംഘടന നടത്തിയ പ്രവർത്...

സബാഹ് സ്ക്വയറിൽ വർണ്ണവസന്തം തീർത്ത് കുരുന്നുകൾ; വേങ്ങര സാംസ്കാരിക വേദിയുടെ ചിത്രകലാമത്സരം ശ്രദ്ധേയമായി

VENGARA
വേങ്ങര: ഓണം-നബിദിന ആഘോഷങ്ങളുടെ ഭാഗമായി വേങ്ങര സാംസ്കാരിക വേദി സബാഹ് സ്ക്വയറിൽ സംഘടിപ്പിച്ച ചിത്രകലാമത്സരം കുരുന്നുകളുടെ സർഗ്ഗവസന്തത്തിന് വേദിയായി. നൂറുകണക്കിന് വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തം കൊണ്ട് മത്സരം അക്ഷരാർത്ഥത്തിൽ ഒരു വർണ്ണോത്സവമായി മാറി. ഭാവനയുടെ ചിറകിലേറി കുഞ്ഞിക്കൈകളിൽ വിരിഞ്ഞ വർണ്ണവിസ്മയങ്ങൾ കാണികളിലും സംഘാടകരിലും ഒരുപോലെ കൗതുകവും ആഹ്ലാദവും നിറച്ചു. മതസൗഹാർദ്ദത്തിന്റെ സന്ദേശം ഉദ്ഘോഷിക്കുന്ന ഓണം-നബിദിന സംയുക്ത ആഘോഷത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. കിഡ്സ്, സബ്ജൂനിയർ, ജൂനിയർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ഓരോ വിഭാഗത്തിലെയും കുട്ടിപ്രതിഭകൾ ഇഞ്ചോടിഞ്ച് പോരാടി. പ്രായത്തെ വെല്ലുന്ന ഭാവനയും നിരീക്ഷണപാടവവും നിറക്കൂട്ടുകളോടുള്ള അഭിരുചിയും ഓരോ ചിത്രത്തിലും പ്രകടമായിരുന്നു. വിജയികളുടെ തിളക്കമാർന്ന പ്രകടനങ്ങൾ വിധികർത്താക്കൾക്ക് പോലും തിരഞ്ഞെടുപ്പ് പ്രയാസകരമ...

മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 55 കാരി മരിച്ചു.

MALAPPURAM
മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന അമ്പത്തി അഞ്ച്കാരി മരിച്ചു. തിരുവാലി മേലേ കോഴിപറമ്പിൽ എളേടത്ത്കുന്ന് നഗറിൽ പാപ്പാടൻ ശോഭന (55) യാണ് മരിച്ചത്. കടുത്ത തലവേദനയെ തുടർന്ന് കഴിഞ്ഞ ഒന്നാം തിയ്യതിയാണ് ശോഭനയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ചയാണ് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ മരിച്ചു. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ അഞ്ച് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ശോഭനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് അതീവഗുരുതരാവസ്ഥയിലായിരുന്നു. നിലവില്‍ 11 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. വയനാട് സ്വദേശിയുടെ നില ഗുരുതരാവസ്ഥയിലാണെന്നാണ് ലഭിക്കുന്ന വിവരം. രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിത...

മിനി ബസാർ സ്വദേശി ആലുങ്ങൽ നസീർ മരണപ്പെട്ടു.

MARANAM
വേങ്ങര : മിനി ബസാർ ചേറൂർ റോഡ് സ്വദേശി ആലുങ്ങൽ സൈദലവി എന്നവരുടെ മകൻ ആലുങ്ങൽ നസീർ എന്നവർ മരണപ്പെട്ടു. ജനാസ എളാപ്പ ഹംസാക്കയുടെ വീട്ടിൽ മയ്യിത്ത് നമസ്ക്കാരംവെെകീട്ട് 5 മണിക്ക് കുറ്റാളൂർ മാതൊടു ജുമാ മസ്ജിദിൽ.

കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

MALAPPURAM
മലപ്പുറം: മങ്കടയില്‍ കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം മങ്കട സ്വദേശി നഫീസി (36) നെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതല്‍ ആണ് യുവാവിനെ കാണാതെ ആയത്. തെരച്ചിലിനിടെ രാവിലെയാണ് കിണറ്റില്‍ കണ്ടെത്തിയത്.

കുട്ടികളെ ലക്ഷ്യമിട്ട് കച്ചവടം, കാപ്പ കേസ് പ്രതി അറസ്റ്റിൽ

LOCAL NEWS, THRISSUR
തൃശൂർ: കാപ്പ ചുമത്തി നാടുകടത്തിയ കുപ്രസിദ്ധ ക്രിമിനലും മയക്കുമരുന്ന് കച്ചവടക്കാരനുമായ പ്രതിയെ പൊലീസ് പിടികൂടി. താന്ന്യം കുളപ്പാടത്തിന് സമീപം കുറുപ്പത്തറ അജിത്ത് (30) ആണ് അറസ്റ്റിലായത്. വീടിന് സമീപത്തു വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലഹരി മരുന്ന് നൽകിയ കേസുൾപ്പെടെ നിരവധി മയക്കുമരുന്ന് കേസുകൾ ഇയാളുടെ പേരിലുണ്ട്. കൂടാതെ വധശ്രമ കേസടക്കം നിരവധി ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്.  ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അജിത്തിനെതിരെ കഴിഞ്ഞ മാസമാണ് കാപ്പ ചുമത്തിയത്. ഓണക്കാലത്ത് ലഹരി കച്ചവടം തടയാനുള്ള നടപടിയുടെ ഭാഗമായുള്ള പരിശോധനയിലാണ് ഇയാൾ പൊലീസിന്റെ വലയിലായത്. രാസലഹരി ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ സ്ഥലത്തെത്തിച്ച് വൻതോതിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും ഇടയിൽ വില്പന നടത്തുന്ന പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. തൃശൂർ റൂറൽ ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ രൂപീകര...

മകനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് യുവാവ് മരിച്ചു

MARANAM, VENGARA
വേങ്ങര : മകനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.വേങ്ങര കാവുങ്ങൽ പള്ളിക്ക് സമീപം താമസിക്കുന്ന പാലേരി അബ്ദുൽ ജലീൽ (38) ആണ്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ഗാന്ധി ദാസ് പടിക്ക് സമീപം വെച്ചായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരിക്കെ ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. പിതാവ്: മുഹമ്മദ് കുട്ടി ബാഖവിമാതാവ്: ആമിക്കുട്ടിഭാര്യ: തട്ടാരു മാട്ടിൽ നൂറുറഹ്മത്ത് മക്കൾ:മുഹമ്മദ് ഹാശിർ ,അബ്ദുൽ വദൂദ് ,അബ്ദുൽ ഹന്നാൻ,മുഹമ്മദ് സഹോദരങ്ങൾ:മഹ്മൂദ് അലിഅമീറലിഹുസ്നനബ് ലകബറടക്കം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് തിങ്കൾ ഉച്ചക്ക് 1.30 കാവുങ്ങൽ പള്ളി ജുമാ മസ്ജിദിൽ നടക്കും...

15 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

GULF NEWS
ജിദ്ദയില്‍ 15 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങിമരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ മണ്ണാർമല സ്വദേശി കൂളത്ത് ആരിഫിന്‍റെയും ഫർസാനയുടെയും മകള്‍ ഇവയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു ദാരുണമായ സംഭവം. സംഭവം നടന്ന ഉടൻ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: അയ ഫാത്തിമ. കെ.എം.സി.സി വെല്‍ഫെയർ വിംഗ് കണ്‍വീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തില്‍ മരണാനന്തര നടപടിക്രമങ്ങള്‍ നടന്നു വരുന്നു....

പുഴയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

KOZHIKODE, LOCAL NEWS
കോഴിക്കോട്: കൊടുവള്ളി മാനിപുരം പുഴയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി തന്‍ഹ ഷെറി(10)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ കാണാതായത്. ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മാതാവിനും ബന്ധുക്കള്‍ക്കുമൊപ്പം മാനിപുരം ചെറുപുഴയില്‍ കുളിക്കാനെത്തിയ തന്‍ഹ തെന്നിവീണ് ചുഴിയില്‍പ്പെട്ട് ഒഴുകിപ്പോവുകയായിരുന്നു. പിന്നാലെ 12കാരനായ സഹോദരന്‍ തന്‍ഹയെ രക്ഷിക്കാന്‍ പുഴയിലേക്ക് ചാടിയിരുന്നു. പക്ഷേ, ചുഴിയില്‍പ്പെട്ട സഹോദരനെ പിതൃസഹോദരന്‍ രക്ഷിക്കുകയായിരുന്നു. പൊന്നാനി ഗേള്‍സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് തന്‍ഹ...

ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ തിരൂർ സ്വദേശി മരണപ്പെട്ടു

Accident
ബംഗളൂരു: ബംഗളൂരുവിനടുത്ത് നൈസ് എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ തിരൂർ സ്വദേശിയായ യുവാവ് മരിച്ചു. തിരൂർ പറവണ്ണ കുറ്റുകടവത്ത് ആലിൻ ചുവട് വീട്ടിൽ കെ.കെ. ഷംസുവിന്റെ മകൻ കെ.കെ. ഷാദിൽ (27) ആണ് മരിച്ചത്. സംഭവത്തിൽ സഹയാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. നൈസ് റോഡ് ഇലക്ട്രോൺ സിറ്റി റോഡിൽ ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം.നാട്ടിൽ നിന്നും ബംഗളൂരുവിലേക്ക് വരികയായിരുന്നു അപകടത്തിൽപെട്ടവർ. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. മൃതദേഹം കിംസ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കെ.എം.സി.സി യുടെ വാഹനത്തിൽ നാട്ടിലേക്ക് കൊണ്ടു വന്നു. ഖബറടക്കം ഇന്ന് ഞായർ രാവിലെ 6 മണിക്ക് തേവർകടപ്പുറം പള്ളി ഖബറിസ്ഥാനിൽ നടന്നു. കൂടെ യാത്ര ചെയ്ത രണ്ട് പേർ പരിക്കുകളോടെ കനകപുര റോഡ് ആശുപത്രിയിൽ ചികിത്സയിലാണ്....

വേങ്ങരയിൽ കെട്ടിടത്തിനുള്ളിൽ തമിഴ്‌നാട് സ്വദേശിയേ മരിച്ച നിലയിൽ കണ്ടെത്തി

VENGARA
വേങ്ങര : വേങ്ങരയിൽ കെട്ടിടത്തിനുള്ളിൽ തമിഴ്‌നാട് സ്വദേശിയേ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് നാഗപട്ടണം സ്വദേശി കന്തസ്വാമി രാജയെ (42) വേങ്ങര എസ് എസ് റോഡിലെ ടി വി കെട്ടിടത്തിന് താഴെ ഗോവണി റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. ദുർഗന്ധം പുറത്തുവന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടു ദിവസം പഴക്കം തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. പൊലിസെത്തി മൃതദേഹം തിരൂരങ്ങാടി താലൂക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....

തിരുവോണ ദിനത്തില്‍ ആദിവാസികളുടെ പട്ടിണി സമരം.

MALAPPURAM
തിരുവോണ ദിനത്തില്‍ ആദിവാസികളുടെ പട്ടിണി സമരം. മലപ്പുറം കലക്ടറേറ്റിനു മുന്നില്‍ നിലമ്ബൂരിലെ ആദിവാസികളാണ് പട്ടിണി സമരം നടത്തിയത്. സർക്കാർ പ്രഖ്യാപിച്ച ഭൂമി ആവശ്യപ്പെട്ട് മാസങ്ങളായി ഇവർ ഇവിടെ സമരത്തിലാണ്.അന്യാധീനപ്പെട്ട് പോയ ഭൂമി തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നിലമ്ബൂരില്‍ 60 ആദിവാസി കുടുംബങ്ങള്‍ സമരം ചെയ്യുന്നത്. കൃഷിഭൂമി തിരിച്ചുനല്‍കണമെന്ന 2009-ലെ സുപ്രിംകോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 2018 മുതല്‍ നിലമ്ബൂരിലെ ആദിവാസി ജനത സമരം നടത്തിയിരുന്നു. 2023 മെയ് 10 മുതല്‍ നിലമ്ബൂര്‍ ഐടിഡിപിക്ക് മുന്നിലേക്ക് സമരം മാറ്റി.2014 മാര്‍ച്ചില്‍ മലപ്പുറം ജില്ലാ ഭരണകൂടവുമായി നടത്തിയ ചര്‍ച്ചയില്‍ ഓരോ കുടുംബത്തിനും 50 സെന്റ് വീതം ആറുമാസത്തിനകം നല്‍കാമെന്ന് കളക്ടര്‍ രേഖാമൂലം ഉറപ്പുനല്‍കി. എന്നാല്‍ ആ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇതോടെയാണ് കലക്ടറേറ്റിനു മുന്നില്‍ ആദിവാസി ജനത രാപ്പകല്‍ സമരം ആരംഭിച്ചി...

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് അബുദാബിയില്‍ മരിച്ചു

GULF NEWS, MARANAM
മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയില്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി മൂന്നാക്കല്‍ സ്വദേശി അബ്ദു റഷീദ് (54) ആണ് ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയില്‍ മരിച്ചത്. അബുദാബി എൻഎംസി റോയല്‍ ഹോസ്പിറ്റല്‍ വച്ചു ചികിത്സയില്‍ ഇരിക്കെയാണ് മരണം. അബുദാബി വെർച്ചൂസ് ട്രേഡിങ് കമ്ബനിയിലെ പിആർഒ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അബ്ദുല്‍ റഷീദ്.പരേതരായ അബ്ദുല്‍ഹമീദ് അലീമ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: സലീന. അലീമ റെസിലിൻ, ഫാത്തിമ റിയ, ഫാത്തിമ രിദ എന്നിവരാണ് മക്കള്‍. നടപടികള്‍ പൂർത്തിയാക്കി മയ്യിത്ത് നാട്ടില്‍ എത്തിച്ചു. മൂന്നാക്കല്‍ ജുമാഅത്ത് പള്ളി ഖബർസ്ഥാനില്‍ ഇന്ന് മറവു ചെയ്യും....

വയനാട് മീനങ്ങാടി ദേശീയപാതയിൽ വാഹനാപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

Accident
സുൽത്താൻ ബത്തേരി-കൽപ്പറ്റ ദേശീയപാതയിൽ കൃഷ്ണഗിരിക്ക് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തമിഴ് നാട് സ്വദേശികൾ സഞ്ചരിച്ച സ്വിഫ്റ്റ്‌ കാറിൽ ആണ് ബൈക്കുകൾ ഇടിച്ചത് എന്നാണ് പ്രാഥമിക വിവരം മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ടവരെ ഉടൻതന്നെ കൽപ്പറ്റയിലെ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമായതിനാൽ മേപ്പാടിയിലെ മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. മീനങ്ങാടി മൈലമ്പാടി തച്ചമ്പത്ത് ശിവരാഗ്. (19) ആണ് മരിച്ചത്. പരിക്കേറ്റ മറ്റ് രണ്ടുപേർ കൽപ്പറ്റയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചു നേരം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു....

കെ.പി.സി.സി സംസ്ക്കാര സാഹിതി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സാഹിതീയം 2025 ഗുരുവന്ദനം സംഘടിപ്പിച്ചു

TIRURANGADI
കെ.പി.സി.സി സംസ്ക്കാര സാഹിതിയുടെ തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി സാഹിതീയം 2025ന്റെ ഭാഗമായി ഗുരുവന്ദനം സംഘടിപ്പിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകനും ഗാന്ധിയനുമായ പി.കെ.നാരായണൻ മാസ്റ്ററെ ആദരിച്ചു. സംസ്ക്കാര സാഹിതി ജില്ലാ ചെയർമാൻ പി നിധീഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ശ്രീജിത്ത്‌ അധികാരത്തിൽ അധ്യക്ഷത വഹിച്ചു, എൻ.പി ഹംസക്കോയ, ഷാജഹാൻ.കെ.പി, സുജിനി മുളമുക്കിൽ, തയ്യിബ് അമ്പാടി, സുധീഷ് പാലശ്ശേരി, വേലായുധൻ.സി, കാട്ടുങ്ങൽ മുഹമ്മദ്‌ കുട്ടി, അരവിന്ദൻ.ടി.കെ, അനിൽ പരപ്പനങ്ങാടി, പുന്നൂസ് കുര്യൻ, റഫീഖ് കൈറ്റാല തുടങ്ങിയവർ സംസാരിച്ചു....

തൈക്കാടൻ അബുബക്കർ മുസ്‌ലിയാർ മരണപ്പെട്ടു.

MARANAM
വേങ്ങര: കുറ്റൂർ പാക്കടപ്പുറായ താഴേ അങ്ങാടി ഇരുകുളം മഹല്ല് ഉപദേശക സമിതി അംഗം തൈക്കാടൻ അബുബക്കർ മുസ്‌ലിയാർ എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം വൈകീട്ട് 5.30 ന് ഇരുകുളം പള്ളിയിൽ.

കു പൊ പാ ഗോൾഡൻ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

VENGARA
കു പൊ പാ ഗോൾഡൻ ജൂബിലി ലോഗോ പ്രകാശനം സംസ്ഥാന വകഫ് കായിക മന്ത്രി വി അബ്ദു റഹ്മാൻ നിർവഹിച്ചു. ലോഗോ രൂപകൽപ്പന ചെയ്ത ഷഫീഖ് ഡോൾബി, ഭാരവാഹികളായ സബാഹ് കുണ്ടുപുഴക്കൽ, ഹക്കീം തുപ്പിലിക്കാട്ട്, ഹസൈനാർ കുറ്റാളൂർ, ബക്കർ കുണ്ടുപുഴക്കൽ, ഷിനോജ് വി പി, അഷ്‌റഫ്‌ തോട്ടിങ്ങൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

MTN NEWS CHANNEL

Exit mobile version