വേങ്ങര : വേങ്ങരയിൽ കെട്ടിടത്തിനുള്ളിൽ തമിഴ്‌നാട് സ്വദേശിയേ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് നാഗപട്ടണം സ്വദേശി കന്തസ്വാമി രാജയെ (42) വേങ്ങര എസ് എസ് റോഡിലെ ടി വി കെട്ടിടത്തിന് താഴെ ഗോവണി റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. ദുർഗന്ധം പുറത്തുവന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടു ദിവസം പഴക്കം തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. പൊലിസെത്തി മൃതദേഹം തിരൂരങ്ങാടി താലൂക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.