Friday, March 6News That Matters

സോഷ്യൽ മീഡിയ വഴി പ്രണയക്കെണി; പീഡിപ്പിച്ച് സ്വർണം കവർന്ന കേസിൽ യുവാവ് പിടിയിൽ

കോഴിക്കോട്: യുവതിയെ ബലാത്സംഗത്തിനിരയാക്കി സ്വർണം തട്ടിയ കേസിൽ ഒരു വർഷമായി ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടി. മലപ്പുറം കോട്ടക്കൽ സ്വദേശി നെല്ലിക്കപറമ്പ് കുഞ്ഞിതൊടി വീട്ടിൽ മുഹമ്മദ് ജസീലാണ് (34) കോഴിക്കോട് വെച്ച് പോലീസ് പിടിയിലായത്.

2023 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.​സമൂഹമാധ്യമങ്ങൾ വഴി നാദാപുരം സ്വദേശിനിയുമായി പരിചയപ്പെട്ട പ്രതി യുവതിയെ കോഴിക്കോട് നഗരത്തിലെ ഹോട്ടലിലെത്തിച്ച് ബലാത്സംഗം ചെയ്യുകയും ആറ് പവന ഓളം സ്വർണം കൈക്കലാക്കി മുങ്ങുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്ന പോലീസ് സംഘം കഴിഞ്ഞ ദിവസമാണ് പ്രതിയെ വലയിലാക്കിയത്.​സോഷ്യൽ മീഡിയ വഴി സ്ത്രീകളെ പ്രണയക്കെണിയിൽ കുടുക്കി ഹോട്ടൽ മുറികളിലെത്തിച്ച് പീഡിപ്പിക്കുകയും സ്വർണ്ണാഭരണങ്ങൾ കവരുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി എന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ സമാനമായ മറ്റ് പരാതികളും ലഭിച്ചിട്ടുണ്ട്. നിരവധി സ്ത്രീകളുമായി ഇയാൾ ഇത്തരത്തിൽ ബന്ധം സ്ഥാപിച്ചിട്ടുള്ളതായും പോലീസ് കണ്ടെത്തി.​ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പ്രിയൻ, സബ് ഇൻസ്പെക്ടർ മീജോ ജോസ്, എസ്.സി.പി.ഒ വിജീഷ്, ജിനേഷ്, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് ജസീലിനെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version