Saturday, April 18News That Matters

Month: September 2025

പറപ്പൂർ പഞ്ചായത്ത് കുടുംബശ്രീക്ക് ISO അംഗീകാരം ലഭിച്ചു

KOTTAKKAL
പറപ്പൂർ പഞ്ചായത്ത് കുടുംബശ്രീ പ്രവർത്തന മികവിന് കുടുംബശ്രീ ISO അംഗീകാരം ലഭിച്ചു. ജില്ലാതല ISO അംഗീകാര പ്രഖ്യാപന ചടങ്ങിൽ പറപ്പൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ എം കെ റസിയ, കോട്ടക്കൽ മുനിസിപ്പൽ ചെയർപേഴ്സൺ ഡോക്ടർ അനീഷ നിന്നും ISO സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ചടങ്ങിൽ മെമ്പർ സെക്രട്ടറി അഞ്ജന അക്കൗണ്ട് സിനി വൈസ് ചെയർപേഴ്സൺ സഫിയ കൺവീനർമാരായ സുൽഫത്ത് വസന്ത സിഡിഎസ് മെമ്പർമാരായ ജിജി, സജ്നാ, തുളസി ഭായ്, റീന, സലീന, മാലതി, സെക്കീന, അഗ്രി സി ആർ പി ഉമ്മുസൽമ, MEC ജിൻസി ബ്ലോക്ക് കോഡിനേറ്റർ സൗമ്യ സഹല എന്നിവരാണ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. കുടുംബശ്രീയുടെ പ്രവർത്തനങ്ങളിൽ സമ്പൂർണ്ണ ഗുണമേന്മ ഉറപ്പുവരുത്തി പൊതുജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കിയതിനാണ് അംഗീകാരം ലഭിച്ചത്....

ലോറിക്ക് പിറകിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന വേങ്ങര സ്വദേശി മരണപ്പെട്ടു

Accident
തൃശൂർ കോഴിക്കോട് ദേശീയപാതയിൽ വി.കെ പടി അരിത്തോട് നിർത്തിയിട്ട ലോറിക്ക് പിറകിൽ കാർ ഇടിച്ചു ഉണ്ടായ വാഹനപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി പങ്ങിണിക്കാടൻ ഉസ്മാൻ എന്നവരുടെ മകൻ ഫഹദ് മൊയ്‌ദീൻ മുസ്‌ലിയാർ (25) മരണപ്പെട്ടു.തലക്കടത്തൂർ ജുമുഅ മസ്ജിദ് ദർസ് വിദ്യാർത്ഥിയാണ്. അപകടം ഉണ്ടായ ദിവസം രണ്ടു ദർസ് വിദ്യാർത്ഥികൾ മരണപ്പെട്ടിരുന്നു....

ഒതുക്കുങ്ങൽ വെൽഫെയർ പാർട്ടി ഭവന സന്ദർശനം കാമ്പയിൻ സംഘടിപ്പിച്ചു

KOTTAKKAL
വേങ്ങര : വെൽഫെയർ പാർട്ടി ജനങ്ങളെ കേൾക്കുന്നു എന്ന തലക്കെട്ടിൽ രണ്ടാം ഘട്ട ഭവന സന്ദർശന കാമ്പയിനിൻ്റെ ഭാഗമായി ഒതുക്കുങ്ങൽ പഞ്ചായത്തിലെ ആട്ടീരി, പള്ളിപ്പുറം, മൂലപ്പറമ്പ് വാർസുകളിൽ നടന്ന ഭവന സന്ദർശനത്തിൽ ജനങ്ങൾ അവരുടെ പ്രശ്നങ്ങളും പരാതികളും പങ്കുവെച്ചു. ഭവന സന്ദർശന പരിപാടി മറ്റു വാർഡുകളിലും നടക്കും. സന്ദർശന പരിപാടിക്ക് ജില്ലാ പ്രതിനിധി ദാമോദരൻ പനക്കൽ, പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. അബ്ദുൽ ഹമീദ്, പഞ്ചായത്ത് ഇലക്ഷൻ കൺവീനർ കെ. പി. അബ്ദുൽ ബാസിത്, ട്രഷറർ അഡ്വ. വി. അബൂബക്കർ സിദ്ദീഖ്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എം. കുഞ്ഞാലി മാസ്റ്റർ, ടി.കെ. മൂസ, വി.കെ. ജലീൽ, ടി. അബ്ദുറഹ്മാൻ, ടി. അബ്ദുസ്സലാം, ഇല്ലിക്കൽ ഇബ്രാഹിം, ഹനീഫ വടക്കേതിൽ, കെ.വി. മമ്മു, ചെമ്പകശ്ശേരി മുഹമ്മദ്, അലവി വടക്കേതിൽ, മലയിൽ ബഷീർ, ടി. മുഹമ്മദ് അസ്‌ലം എന്നിവർ നേതൃത്വം നൽകി....

ബിജെപി എ ആർ നഗർ പഞ്ചായത്ത് ശില്പശാല സംഘടിപ്പിച്ചു.

TIRURANGADI
എ ആർ നഗർ : ബിജെപി എ ആർ നഗർ പഞ്ചായത്ത് ശില്പശാല പുകയൂരിൽ വെച്ച് നടന്നു. മലപ്പുറം സെൻട്രൽ ജില്ല ജനറൽ സെക്രട്ടറി പി പി ഗണേശൻ ഉദ്ഘാടനം ചെയ്തു. മാറാത്തത് ഇനി മാറും... വികസിത കേരളം ലക്ഷ്യം വെച്ചുകൊണ്ട് ബിജെപി കേരളത്തിന്റെ സമസ്ത മേഖലകളിലും പ്രവർത്തന നിരതരായി വരാനിരിക്കുന്ന ത്രിതല പഞ്ചായത്തിനെ നേരിടാൻ സജ്ജമായതായി ഉദ്ഘടകൻ പറഞ്ഞു. കേരളത്തിന്റെ പ്രതിശ്ചായ മാറ്റുന്ന തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണ് ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്നും നരേന്ദ്രമോദിജി സർക്കാർ നടപ്പിലാക്കിയ ജനഹൃദയങ്ങളിൽ ഇടം നേടിയ ജനോപകാര പ്രദമായ ജനക്ഷേമ പദ്ധതികൾ തന്നെയാണ് കേരള ജനതയുടെ മനസ് ബിജെപയിലേക്ക് അടുത്തു കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ബിജെപി എ ആർ നഗർ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി നാരായണൻ അധ്യക്ഷനായ ശില്പശാലയിൽ വേങ്ങര മണ്ഡലം പ്രസിഡണ്ട് വി എൻ ജയകൃഷ്ണൻ ആത്മനിർഭർ ഭാരത് സ്വദേശി പ്രതിജ്ഞ ചൊല്ലി കൊടുത്ത് കൊണ്ട് സംസാരിച്...

വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി: ഒന്നാം വാർഷികാഘോഷം ഡിസംബറിൽ

VENGARA
വേങ്ങര: വാത്സല്യം ചാരിറ്റബിൾ സൊസൈറ്റിയുടെ ഒന്നാം വാർഷികം 2025 ഡിസംബർ 01 മുതൽ 31 വരെയുള്ള കാലയളവിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു. സൊസൈറ്റിയുടെ ലീഡേഴ്സ് മീറ്റ് വേങ്ങര ഇന്ദിരാജി ഭവനിൽ 2025 സെപ്റ്റംബർ 27-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ചേർന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന രക്ഷാധികാരി പി.പി.എ. ബാവ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വെച്ച്, സാമൂഹിക-ചാരിറ്റി മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച മണക്കടവൻ അയ്യൂബ് ഹാജിയെ ആദരിച്ചു. അദ്ദേഹത്തിന് പൊന്നാടയും മൊമെന്റോയും നൽകി. അസൈനാർ ഊരകം, മുഹമ്മദ് ബാവ എ. ആർ. നഗർ, എൻ.ടി. മൈമൂന മെമ്പർ, ബിന്ദു പി.കെ., ജമീല സി., ഷൗക്കത്തലി സി. വി. തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു....

കണ്ണമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വോട്ട് ചോരി പ്രോഗ്രാമും ആര്യാടൻ അനുസ്മരണവും സംഘടിപ്പിച്ചു.

VENGARA
കണ്ണമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വോട്ട് ചോരി പ്രോഗ്രാമും ആര്യാടൻ അനുസ്മരണവും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ വി പി റഷീദ് ഉദ്ഘാടനം ചെയ്തു. സിഗ്നേച്ചർ ഉദ്ഘാടനം അദ്ദേഹം ക്യാൻവാസിൽ ഒപ്പ് വച്ചു കൊണ്ട് നിർവഹിച്ചു. പി കെ സിദ്ദീഖ് ആദ്യക്ഷ്യം വഹിച്ചു. അരീക്കാട്ട് കുഞ്ഞിപ്പ, പി കെ ഹാഷിം, വി പി കുഞ്ഞി മുഹമ്മദ് ഹാജി, സകീറ ലി കണ്ണേത്, പനക്കത്ത് സമദ് ഹാജി, കണ്ണെത്ത് ലത്തീഫ്, കെ കുഞ്ഞു മൊയ്തീൻ,എ കെ ഹംസ എന്നിവർ സംസാരിച്ചു, പുള്ളാട്ട് സലീം മാസ്റ്റർ സ്വാഗതവും പി കെ അനഫ് നന്ദിയും പറഞ്ഞു....

ഊരകം മലയിൽ റബ്ബർ തോട്ടത്തിൽ പുലാമന്തോൾ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

VENGARA
വേങ്ങര : ഊരകം പൂളാപ്പീസ് നൂറക്കാട് മലയിൽ തോട്ടം ലീസിനെടുത്ത് ടാപ്പിംഗ് നടത്തുന്ന പുലാമന്തോൾ സ്വദേശിയായ 45 കാരനെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുലാമന്തോൾ , വളപുരം പരേതനായ പുലാക്കാട്ട് തൊടി മൊയ്തീൻ മകൻ ഹുസൈൻ (45) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 5 മണിയോടെ പുലാമന്തോളിൽ നിന്നും സ്കൂട്ടറിൽ എത്തി ടാപ്പിങ് പൂർത്തിയാക്കി പത്തരയോടെ തിരിച്ചു പോകാറാണ് പതിവ്. ശനിയാഴ്ച വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ ഊരകത്തെത്തി നടത്തിയ തിരച്ചിലിലാണ് ഊരകം മലയിലെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വേങ്ങര പൊലീസ് ഡോഗ് സ്കോഡ്, ഫിംഗ്ർ പ്രിൻ്റ് , ഫോറൻസിക്, സെെൻ്റിഫിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. തലയിൽ മാരകമായ മുറിവേറ്റിട്ടുണ്ട്. സമീപ പ്രദേശത്ത് നിരവധി ക്വോറികൾ പ്രവർത്തിക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. 24 ദിവസം മുമ്പാണ് പിതാവ് മൊയ്തീൻ മരിച്ചത്. ഭാര്യ : ശരീഫ കല്ലുവെട്ടി. മക്കൾ...

കോതേരി അബ്ദു സമദ് മരണപ്പെട്ടു

MARANAM
കണ്ണമംഗലം: പടപ്പറമ്പ് സ്വദേശി പരേതനായ കോതേരി അഹ്മദുവിന്റെ മകൻ കോതേരി അബ്ദു സമദ് മരണപ്പെട്ടു.മയ്യിത്ത് നമസ്കാരം ഇന്ന് (29/09/25 തിങ്കൾ) രാവിലെ 10 മണിക്ക് പടപ്പറമ്പ് ജുമാ മസ്ജിദിലിൽ നടക്കും

പുത്തനങ്ങാടി ജെറ്റ്സ് പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ മത്സരത്തിൽ കിംഗ്സ് ഇലവൻ കിരീടം നേടി.

VENGARA
വേങ്ങര: വേങ്ങര പഞ്ചായത്ത് പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, ഹൈറ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്പോൺസർ ചെയ്യുന്ന വിന്നേഴ്സ് ട്രോഫി ഒന്നാമത് പുത്തനങ്ങാടി ജെറ്റ്സ് പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ മത്സരത്തിൽ കിംഗ്സ് ഇലവൻ കിരീടം നേടി. ബ്ലോക്ക്‌ മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ് മത്സരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി എ.കെ.പി ജുനൈദ് അധ്യക്ഷത വഹിച്ചു. പുത്തനങ്ങാടിയിലെ കാരണന്നവർ ആയ മൊയ്‌ദീൻ കുട്ടി ഇ.കെ, അലവിക്കുട്ടി കുറുക്കൻ, അബ്ദുൽ ഗഫൂർ വി.പി, ഹംസ പറങ്ങോടത്ത്, മജീദ് മാസ്റ്റർ, സലാം കാട്ടിൽ എന്നിവർ ആശംസ പ്രസംഗം നടത്തി.ജെറ്റ്സ് സൂപ്പർ കിംഗ്സ്, ജെറ്റ് ഇലവൻ, കിംഗ്സ് ഇലവൻ, ഇമ്മു ഇലവൻ അടങ്ങിയ നാലു ടീമുകളുടെ വാശിയേറിയ മത്സരത്തിൽ രമേഷന്റെ ക്യാപ്റ്റൻസിയിൽ കിംഗ്സ് ഇലവൻ കിരീടം നേടി. ഇബ്രാഹിം മണ്ടോടന്റെ ക്യാപ്റ്റൻസിയിൽ ഇമ്മു ഇലവൻ റണ്ണർ അപ്പ്‌ ആയി. ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവൻ അഞ്ച് ...

അധ്യാപികയുടെ പണവും സ്വർണവും കൈക്കലാക്കി മുങ്ങിയ പൂർവ്വ വിദ്യാർത്ഥി പിടിയില്‍.

MALAPPURAM
വര്‍ഷങ്ങള്‍ക്ക് മുമ്ബ് പഠിപ്പിച്ച അധ്യാപികയുടെ പണവും സ്വർണവും കൈക്കലാക്കി മുങ്ങിയ പൂർവ്വ വിദ്യാർത്ഥി പിടിയില്‍. മലപ്പുറം തലക്കടത്തൂർ സ്വദേശി ഫിറോസ് ആണ് അറസ്റ്റിലായത്. ഇയാള്‍ അധ്യാപികയില്‍ നിന്നും 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവുമാണ് കൈക്കലാക്കിയത്.ബിസിനസ് തുടങ്ങാനെന്ന പേരിലാണ് ആദ്യം പണം വാങ്ങിയത്. അതിന് കൃത്യമായ ലാഭ വിഹിതം നല്‍കുകയും ചെയ്തു. അങ്ങനെ വിശ്വാസം നേടിയെടുത്ത ശേഷമാണ് കൂടുതല്‍ തുക കൈക്കലാക്കിയത്. ബിസിനസ് വിപുലമാക്കാനെന്ന പേരിലാണ് സ്വര്‍ണം കൈക്കലാക്കിയത്. എന്നാല്‍, തട്ടിപ്പിന് പിന്നാലെ പ്രതി ഒളിവില്‍ പോയി. കർണാടകയില്‍ നിന്നാണ് പ്രതിയെ പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിറ്റു.പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പരിചയം പുതുക്കിയാണ് പ്രതി അധ്യാപികയില്‍ നിന്ന് 27 ലക്ഷവും 21 പവൻ സ്വര്‍ണവും തട്ടിയെടുത്തത്. 1988-90 കാലത്ത് പ്രതിയെ പഠിപ്പിച...

മഹ്ളറത്തുൽ ബദ്‌രിയ്യയും ശൈഖ് ജീലാനി (റ) അനുസ്മരണവും സമാപിച്ചു.

VENGARA
ഇരിങ്ങല്ലൂർ : കേരള മുസ്‌ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റിന് കീഴിൽ നടന്നു വരുന്ന മാസാന്ത മഹ്ളറത്തുൽ ബദ്‌രിയ്യയും ശൈഖ് ജീലാനി (റ)അനുസ്മരണവും പ്രൗഢമായിസമാപിച്ചു. സിറാജ് ദിനപത്രം വാർഷിക ക്യാമ്പയിനിൽ ഒരു വർഷത്തെ പങ്കാളിയായി കേരള മുസ്‌ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റ് ക്യാബിനറ്റ് അംഗം സി പി അബ്ദുറഹ്മാൻ ഹാജി യൂണിറ്റ് തല ഉദ്ഘാടനം നിർവഹിച്ചു. സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ,ഏ കെ അബ്ദുറഹ്മാൻ സഖാഫി, പി മുഹമ്മദ്‌ മുസ്‌ലിയാർ, പിലാക്കൽ മുസ്തഫ സഖാഫി, ഏ കെ സിദ്ധീഖ് സൈനി, എ കെ ഹസീബ് മുസ്‌ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി....

രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞുകൊന്ന കേസിൽ കുഞ്ഞിന്റെ അമ്മ അറസ്റ്റിൽ

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞുകൊന്ന കേസിൽ കുഞ്ഞിന്റെ അമ്മ അറസ്റ്റിൽ. കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെ പാലക്കാട് നിന്നാണ് ബാലരാമപുരം പൊലീസ് പിടികൂടിയത്. ശ്രീതുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ ദേവേന്ദുവിന്റെ അമ്മാവൻ ഹരികുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി 30നായിരുന്നു രണ്ടര വയസുകാരിയെ കോട്ടുകാൽക്കോണത്ത് വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചിരുന്നു. എന്നാൽ ഹരികുമാറിന്റെ മൊഴികളിൽ ചില അസ്വഭാവികതകൾ പൊലീസ് സംശയിച്ചിരുന്നു. ഇതിനിടയിൽ ജോലി വാ​ഗ്ദാനം ചെയ്ത് പലരിൽനിന്നും പണംവാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ശ്രീതുവിനെതിരെ വഞ്ചനാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലായിരുന്നു ശ്രീതു. ഹരികുമാറിന്റെയും ശ്രീതുവിന്റെയും വാട്സാപ്പ് ചാറ്റുകൾ ഫോറൻസിക് പരിശോധന നടത്തിയതിൽനിന...

ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ ദാരുണാന്ത്യം

Accident
അരീക്കോട്: ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് വിദ്യാർഥികൾ മരിച്ചു. അരീക്കോട് ഊർങ്ങാട്ടിരി ചുളാട്ടിപ്പാറ ചൂളാട്ടിയിൽ വീട്ടിൽ കരിക്കാടംപൊയിൽ മുഹമ്മദിൻ്റെ മകൻ മുഹമ്മദ് ഷാനിദ് (21), ചൂളാട്ടിപ്പാറ കാറ്റാടിപ്പൊയിൽ പുന്നത്ത് ചെറുകാംപുറത്ത് സുധർമൻ്റെ മകൻ സൂരജ് (23) എന്നിവരാണ് മരിച്ചത്. 26-9-25 ന് രാത്രി ഒൻപതിന് ഊർങ്ങാട്ടിരി പഞ്ചായത്തിലെ പന്നിയാർമല ഇറക്കത്തിലാണ് അപകടം. വൈകുന്നേരം ക്കക്കാടംപൊയിൽ ഭാഗത്തേക്ക് പോയതായിരുന്നു ഇരുവരും. വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ഷാനിദിൻ്റെ മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ഹക്കീം, മുനവിർ. സുരജിൻ്റെ മാതാവ്: രമ്യ. സഹോദരി: അർച്ചന....

ബാംഗ്ലൂരിൽ കാർ അപകടത്തിൽപ്പെട്ടു; കുന്നുംപുറം ചെങ്ങാനി സ്വദേശി മരണപ്പെട്ടു

Accident
ബാംഗ്ലൂർ രാംനഗറിൽ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് കൊണ്ടോട്ടിയിലെ സുഹൃത്തുക്കളായ സംഘം സഞ്ചരിച്ച കാറിന് അപകടം. അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുന്നുംപുറം തോട്ടശ്ശേരിയറ ചെങ്ങാനി സ്വദേശിയായ ഉവൈസ് (21) ആണ് മരണപ്പെട്ടത്. ​ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കൊണ്ടോട്ടി അരിമ്പ്ര സ്വദേശികളാണ് അപകടത്തിൽ പെട്ട മറ്റു മൂന്നു പേർ. പരിക്കേറ്റ മൂന്നുപേരെയും ഉടൻതന്നെ കെങ്കേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരുടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മരണപെട്ട ഉവൈസിന്റെ മയ്യിത്ത് രാംനഗരിയിലെ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാട്ടിൽ എത്തിക്കും. അപകടത്തിന്റെ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....

പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖര്‍ സൽമാൻ ഹൈക്കോടതിയിൽ ഹര്‍ജി നൽകി

KERALA NEWS
കൊച്ചി: ഓപ്പറേഷൻ നുംഖൂറിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖര്‍ സൽമാൻ ഹൈക്കോടതിയിൽ ഹര്‍ജി നൽകി. കസ്റ്റംസ് നടപടി ചോദ്യം ചെയ്താണ് ഹര്‍ജി നൽകിയിരിക്കുന്നത്. നിയമവിധേയമായാണ് വാഹനം വാങ്ങിയതെന്നും ദുൽഖര്‍ ഹര്‍ജിയിൽ വ്യക്തമാക്കുന്നു.  ഓപ്പറേഷൻ നുംഖോറുമായി ബന്ധപ്പെട്ട് ദുൽഖറിന്‍റെ നാല് വാഹനങ്ങളാണ് സംശയ നിഴലിലുള്ളത്. രണ്ട് ലാൻഡ് റോവറും രണ്ട് നിസാൻ വാഹനങ്ങളും. അതിലൊന്നാണ് ഇപ്പോള്‍ കസ്റ്റംസിന്‍റെ കസ്റ്റഡിയിലുള്ളത്. താൻ നിയമപരമായി തന്നെയാണ് ഇടപാടുകളെല്ലാം നടത്തിയിരിക്കുന്നതെന്നും താൻ ഹാജരാക്കിയ രേഖകളൊന്നും പരിശോധിക്കാതെ തീര്‍ത്തും നിയമവിരുദ്ധമായിട്ടാണ് തനിക്കെതിരെയുള്ള നടപടി എന്നുമാണ് ദുൽഖര്‍ ചൂണ്ടിക്കാട്ടുന്നത്. വാഹനം പിടിച്ചെടുത്ത നടപടി റദ്ദാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയിരിക്കുന്നത്. അടുത്ത ദിവസം തന്നെ ദുൽഖറിനെ ചോദ്യം...

മലപ്പുറത്ത് ഏഴാം ക്ലാസുകാരനെ സുഹൃത്തിന്‍റെ അച്ഛൻ ക്രൂരമായി മർദിച്ചെന്ന് പരാതി

MALAPPURAM
മലപ്പുറം: മലപ്പുറത്ത് സ്കൂൾ വിദ്യാര്‍ത്ഥികൾ തമ്മിലുള്ള തര്‍ക്കത്തിൽ ഇടപെട്ട രക്ഷിതാവ് ഏഴാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. കാടാമ്പുഴ സ്വദേശിയായ പതിമൂന്നുകാരനാണ് പരിക്കേറ്റത്. കാലിനും തോളെല്ലിനും പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകീട്ട് സ്കൂൾ വിട്ടു വരുമ്പോഴാണ് സംഭവം. കാടാമ്പുഴ ജാറത്തിങ്കൽ വച്ചായിരുന്നു മര്‍ദനം. സ്കൂളിൽ വച്ച് വിദ്യാര്‍ത്ഥികൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇക്കാര്യം വിദ്യാ‍ര്‍ത്ഥികളിലൊരാൾ അച്ഛനോട് പറഞ്ഞു. പിന്നാലെയാണ് കാടാമ്പുഴ തടംപറമ്പ് സ്വദേശിയായ പതിമൂന്നുകാരന് മർദനമേറ്റത്. വിദ്യാര്‍ത്ഥിയുടെ അച്ഛൻ സക്കീറാണ് കുട്ടിയെ സ്കൂട്ടിയിലെത്തി തല്ലിയത്. മര്‍ദന ദൃശ്യം സിസിടിവിയിലും പതിഞ്ഞു. മര്‍ദനത്തിൽ നിന്ന് രക്ഷപ്പെടാൻ പതിമൂന്നുകാരൻ, വഴി മാറി ഓടിയെന്നും പിന്നാലെ പോയി തല്ലിയെന്നും മര്‍ദനമേറ്റ വിദ്യാര്‍ത്ഥിയുടെ അച്ഛൻ മുഹമ്മദാലി പറഞ്ഞു. കാലിനും...

സ്വച്ഛത ഹി സേവ 2025: മാതൃകയായി മൂന്നരവയസ്സുകാരന്‍ തനയ് അമ്പാടി

MALAPPURAM
മലപ്പുറം: മാലിന്യ മുക്ത നവ കേരളത്തിനായി നല്ല ശീലത്തിലൂടെ മൂന്നുവയസുകാരമനായ തനയ്യും തനിക്കാവുന്ന വിധം പങ്കാളിയാവുകയാണ്. കെ.എസ്.ആര്‍.ടി.സി മലപ്പുറം കോംപ്ലക്സില്‍ നടന്ന സ്വച്ഛത ഹി സേവ 2025 ശുചിത്വോത്സവത്തിനിടെയാണ് മൂന്നര വയസ്സുകാരന്‍ തനയ് അമ്പാടിയുടെ നല്ല ശീലം ശ്രദ്ധയില്‍പ്പെടുന്നത്. സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയുടെ കീഴില്‍ മലപ്പുറം ജില്ല ശുചിത്വ മിഷന്‍, നഗരസഭ, കെ.എസ്.ആര്‍.ടി.സി. യൂണിറ്റ് ഇവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശുചിത്വോത്സവം സംഘടിപ്പിച്ചത്. തിരക്കേറിയ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അച്ഛന്‍ രാജേഷിനൊപ്പം ഇരിക്കുകയായിരുന്ന തനയ് പെട്ടെന്ന് വേ സ്റ്റ് ബിന്നിന്റെലാണ് അടുത്തേക്ക് ഓടി, തന്റെ കൈയ്യില്‍ ഉണ്ടായിരുന്ന മിഠായിയുടെയും ലഘു ഭക്ഷണത്തിന്റെയും കവറുകള്‍ ഡിപ്പോയില്‍ സജ്ജീകരിച്ച വേസ്റ്റ് ബിന്നില്‍ നിക്ഷേപിച്ചു. കൃത്യമായ മാലിന്യ സംസ്‌കരണ സംവിധാനം നമുക്ക് ചുറ്റും സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ഇത് വി...

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താന്‍ ശ്രമിച്ച കൂരിയാട് സ്വദേശിയെ പോലീസ് പിടികൂടി

MALAPPURAM
മലപ്പുറം: ജിദ്ദ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 843 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരു യാത്രക്കാരനെ പോലിസ് കസ്റ്റഡിയിലെടുത്തു. ജിദ്ദയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം കൂരിയാട് സ്വദേശി ഫസലുറഹ്മാനില്‍ (35) നിന്നാണ് 843 ഗ്രാം സ്വര്‍ണ്ണമിശ്രിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിച്ചെടുത്തത്. സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കീ പാക് ചെയ്ത് ഓരോ പായ്ക്കറ്റ് വീതം ഇരു കാല്‍പാദങ്ങള്‍ക്കടിയില്‍ അഡ്ഹസീവ് ഉപയോഗിച്ച് ഒട്ടിച്ച് വെച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 90 ലക്ഷത്തിന് മുകളില്‍ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്. 24.09.2025 ന് രാവിലെ ജിദ്ദയില്‍ നിന്നെത്തിയ ഇന്‍ഡിഗോ (6E 66) വിമാനത്തിലാണ് ഇയാള്‍ കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണ...

4.145 കിലോ ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ പിടികൂടി

MALAPPURAM
മലപ്പുറം: ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന കോഴിഫാം പോലുള്ള തോട്ടം മേഖലകളിലേക്ക് വിതരണം ചെയ്യാന്‍ കഞ്ചാവ് എത്തിച്ച പ്രതികൾ പിടിയിൽ. നാലേകാല്‍ കിലോ കഞ്ചാവുമായി ഇതര സംസ്ഥാനങ്ങളിലെ യുവാക്കളാണ് പിടിയിലായത്. 4.145 കിലോ ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ വാണിയമ്പലത്ത് എക്‌സൈസാണ് പിടികൂടിയത്. വെസ്റ്റ് ബംഗാള്‍ കുച്ച് ബിഹാര്‍ ജില്ലയിലെ മാതാബംഗാ പനിഗ്രാമിലെ ഉജ്ജബരായി (34), നില്‍മാധബ് ബിസ്വാസ് (24) എന്നിവരാണ് പിടിയിലായത്. ട്രെയിന്‍ മാര്‍ഗം കഞ്ചാവെത്തിച്ചാണ് ഇവരുടെ വില്‍പന. ബുധനാഴ്ച പുലര്‍ച്ചെ വാണിയമ്പലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇവര്‍പിടിയിലായത്. യാത്രക്കാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ബാഗുകളിലായാണ് കഞ്ചാവ് എത്തിക്കാൻ ശ്രമിച്ചത്. അസം, പശ്ചിമ ബംഗാള്‍ തുടങ്ങി ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന കോഴിഫാം പോലുള്ള തോട്ടം മേഖലകളിലുള്ളവർക്ക് വിതരണം ചെയ്യാനാണ് ...

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ ബാങ്കുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്

MALAPPURAM
മലപ്പുറം: സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ ബാങ്കുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്. ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്ത് പണം തട്ടുന്ന പ്രവണത ജില്ലയില്‍ അടുത്തായി കണ്ട് വരുന്നുണ്ട്. ഇത്തരം പ്രവണത തടയുന്നതിന് ബോധവത്കരണം ശക്തമാക്കണം. പ്രവാസികള്‍ ഏറെയുള്ള ജില്ലയില്‍ പുതിയ സംരംഭം തുടങ്ങുന്നതിന് ആവശ്യമായ സഹായം ബാങ്കുകള്‍ നല്‍കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം എല്‍.ഡി.ഒ വി.എസ്. അഖില്‍, ലീഡ് ഡിസ്ട്രിക് മാനേജര്‍ അഞ്ജന ദേവ്. കാനറ ബാങ്ക് എ.ജി.എം. എം. പുലി സായ് കൃഷ്ണ, നബാര്‍ഡ് ഡി.ഡി.എം മുഹമ്മദ് റിയാസ്, ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ബാങ്കുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയില്‍ ബാങ്ക് നിക്ഷേപത്തില്‍ ...

MTN NEWS CHANNEL

Exit mobile version