യുഎഇയിൽ കോടികളുടെ തട്ടിപ്പ്, ഇന്ത്യയിൽ കള്ളനോട്ട് കേസിലെ പിടികിട്ടാപ്പുള്ളി: ഒടുവിൽ കുടുക്കി ഷാഹിനയെന്ന യുവതി
അജ്മാൻ: രണ്ട് പതിറ്റാണ്ടിലേറെയായി യുഎഇയിൽ വ്യാജ കമ്പനികൾ സ്ഥാപിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിവന്ന കർണാടക സ്വദേശി മൊയ്തീനബ്ബ ഉമ്മർ ബ്യാരിക്ക് ഒടുവിൽ നിയമക്കുരുക്ക്. ഇയാൾ നടത്തിയ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട ഒരു ഇന്ത്യൻ യുവതി നിയമപോരാട്ടം നടത്താൻ തീരുമാനിച്ചതാണ് കേസിൽ വഴിത്തിരിവായത്. 2013ൽ ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ച പ്രതിയാണ് മൊയ്തീനബ്ബ. (ചിത്രത്തിൽ പ്രതി മൊയ്തീനബ്ബ, പരാതിക്കാരി ഷാഹിന. അജ്മാൻ ഫെഡറൽ കോടതി കഴിഞ്ഞ മാസം പുറത്തിറക്കിയ വിധിപ്രകാരം 52-കാരനായ മൊയ്തീനബ്ബ വ്യാജ ചെക്ക് ഉപയോഗിച്ച് ഷാഹിന ഷബീർ എന്ന യുവതിയുടെ കൈയ്യിൽ നിന്ന് 37,878 ദിർഹം തട്ടിയെടുത്ത കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. പിന്നാലെ ഇന്ത്യയിൽ കള്ളനോട്ട് കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ മുംബൈയിലേക്ക് നാടുകടത്തി. അതോടെ നീണ്ട നിയമപോരാട്ടത്തിന് വിരാമമായി. കഴിഞ്ഞ ജൂണിൽ ഷാഹിനയുടെ ഉടമസ്ഥതയിലുള്ള പെ...