ഊരകം: മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഊരകം കീഴ്മുറി ജി.എൽ.പി. സ്കൂളിൽ ചാന്ദ്രദിനം വിവിധ വിജ്ഞാനപ്രദമായ പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നടന്ന പ്രത്യേക അസംബ്ലിയിൽ ഹെഡ്മാസ്റ്റർ യു. സുലൈമാൻ ചാന്ദ്രദിനത്തിന്റെ പ്രാധാന്യവും ബഹിരാകാശ ഗവേഷണ വിവരങ്ങളും വിദ്യാർത്ഥികളുമായി പങ്കുവെച്ചു. തുടർന്ന് സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനത്തിന്റെ ചരിത്രവും സന്ദേശവും ഉൾക്കൊള്ളുന്ന വീഡിയോ പ്രദർശനവും നടന്നു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ എൽ.പി. വിഭാഗത്തിൽ അമാന ബിൻത് ജമാൽ ഒന്നാം സ്ഥാനവും ജോബിൻ രാജ് രണ്ടാം സ്ഥാനവും ഷയാൻ കെ.പി. മൂന്നാം സ്ഥാനവും നേടി. യു.പി. വിഭാഗത്തിൽ ദേവദത്തും ജോഷി രാജും ഒന്നാം സ്ഥാനം പങ്കിട്ടപ്പോൾ ഹസ ഫാത്തിമ രണ്ടാം സ്ഥാനവും സയോണ ടി. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും സർഗാത്മകതയും വളർത്തുക എന്ന ലക്ഷ്യത്തോടെ റോക്കറ്റ് നിർമ്മാണവും പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ ഹെഡ്മാസ്റ്റർ വിതരണം ചെയ്തു. അലിഫ് ടാലന്റ് സെർച്ച് പരീക്ഷയിൽ പങ്കെടുത്ത ഐനാ ഹൂറിയ, നിഹ്ല എന്നിവർക്ക് സർട്ടിഫിക്കറ്റുകളും സി.എം. കിഡ്‌സ് പുനർമൂല്യനിർണയത്തിൽ വിജയികളായ ഫർഹാൻ മുഹമ്മദ്, മുഹമ്മദ് സ്വാലിഹ്, സഹ്ല എന്നിവർക്ക് മൊമെന്റോകളും ചടങ്ങിൽ കൈമാറി. പരിപാടികൾക്ക് ഹെഡ്മാസ്റ്റർ യു. സുലൈമാൻ, ശാസ്ത്ര ക്ലബ്ബ് കൺവീനർ സോണി തോമസ്, സീഡ് ക്ലബ്ബ് കൺവീനർ വിചിത്ര എന്നിവർ നേതൃത്വം നൽകി.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
