Sunday, May 24News That Matters

കാളിക്കടവ് വലിയോറ പാടം ഡ്രൈനേജ് ഉദ്ഘാടനം ചെയ്തു

വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതി ഫണ്ടുപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ കാളിക്കടവ് വലിയോറ പാടം ഡ്രൈനേജിൻ്റെ രണ്ടാംഘട്ട ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. മൻസൂർ കോയ തങ്ങൾ നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് ഡിവിഷൻ മെമ്പർ വി.കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.കെ. അബുതാഹിർ, സുലൈഖ മജീദ്, ബ്ലോക്ക് മെമ്പർ ഷീജ ചന്ദ്രൻ, 18-ാം വാർഡ് മെമ്പർ തൂമ്പിൽ സക്കീന കരീം, മുൻ വാർഡ് മെമ്പർ യൂസുഫലി വലിയോറ, പി.കെ. ഉസ്‌മാൻ ഹാജി, ടി. അലവി കുട്ടി, പി. റസാഖ്, കെ. അബൂബക്കർ, എം. വേലായുധൻ, സി.എം. സഫ്‌വാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version