Sunday, May 24News That Matters

KSTU വേങ്ങര ഉപജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് ‘എലിവേറ്റ്’ സമാപിച്ചു.

വേങ്ങര: കെ.എസ്.ടി.യു വേങ്ങര ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി ഊട്ടിയിൽ വെച്ച് സംഘടിപ്പിച്ച ‘എലിവേറ്റ്’ എക്സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു. രണ്ടുദിവസങ്ങളിലായി നടന്ന ക്യാമ്പ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബ്ദുല്ല മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് എ.പി. നൗഫൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിൽ നടന്ന പഠന ക്ലാസുകൾക്ക് സബാഹ് മാസ്റ്റർ, ത്വയ്യിബ് ഒമാനൂർ എന്നിവർ നേതൃത്വം നൽകി. വിദ്യാഭ്യാസ മേഖലയിലെ സമകാലിക വിഷയങ്ങളും സംഘടനാ പ്രവർത്തനങ്ങളും ക്യാമ്പിൽ ചർച്ചയായി. പഴയകാല പ്രവർത്തകരെ ആദരിക്കുന്നതിനായി നടന്ന ‘തലമുറ സംഗമം’ സി.കെ. അഹമ്മദ് കുട്ടി മാസ്റ്റർ, യു.കെ. ഹമീദലി മാസ്റ്റർ, ഹബീബ് റഹ്മാൻ മാസ്റ്റർ എന്നിവർ നിയന്ത്രിച്ചു. കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് കോട്ട ബീരാൻകുട്ടി, ജനറൽ സെക്രട്ടറി സഫ്തർ അലി, ജില്ലാ ഭാരവാഹികളായ ബാബു ശിഹാബ്, അടാട്ടിൽ ഇബ്രാഹിം, എ.കെ. ഷമീർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു സംസാരിച്ചു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് പി. ഹനീഫ, ജനറൽ സെക്രട്ടറി ഷംസു പുള്ളാട്ട്, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് അംഗം അബ്ദുല്ലത്തീഫ്, ഉപജില്ലാ സെക്രട്ടറി സി. മുനീർ, ട്രഷറർ എം. ആസിഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. എ.കെ. ശിഹാബ്, പി.കെ. നൗഫൽ, ഹസൈൻ വാഴയൂർ, കെ. സൈനുദ്ദീൻ, സബ്ന ഊരകം, ഷുക്കൂർ കണ്ണമംഗലം, ഹാഫിസ് പറപ്പൂർ, അൻവർ ഹിലാൽ, സി. സ്വാലിഹ്, എ. നസീർ, മുനീർ വിലാശേരി എന്നിവരും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version