Sunday, March 1News That Matters

വേങ്ങരയിൽ വാർഡ് ഗ്രാമ സേവ കേന്ദ്രം തുറന്നു; പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സബീന ഇബ്രാഹിം എ.കെയുടെ വാർഡിൽ സജ്ജമാക്കിയ വാർഡ് ഗ്രാമ സേവ കേന്ദ്രത്തിന്റെ ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ നിർവഹിച്ചു. പൊതുജനങ്ങൾക്ക് പഞ്ചായത്ത് സേവനങ്ങളും മറ്റും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനാണ് സേവ കേന്ദ്രം ലക്ഷ്യമിടുന്നത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ, വാർഡ് മെമ്പർ സബീന ഇബ്രാഹിം എന്നിവർക്കൊപ്പം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ഹനീഫ കെ.കെ, ഫസീല ഇർഷാദ്, ഷകീന തൂമ്പിൽ, ജംസിയ ചീരങ്ങൻ, കുട്ടിമോൻ തങ്ങൾ, എ.കെ. സലീം, കുറുക്കൻ മുഹമ്മദ്, ഹാരിസ് മാളിയേക്കൽ, മടപ്പള്ളി അബൂബക്കർ, ചെള്ളി അവറാൻ കുട്ടി, അബ്ദുൽ വഹാബ് എ.കെ, സി.എം. മമ്മുതു ഹാജി, എ.കെ. അലവി, എ.കെ. മൊയ്‌ദീൻ കുട്ടി, ഇബ്രാഹീം അടക്കാപുര തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version