Monday, March 2News That Matters

‘പുതുയുഗ യാത്ര’ വിജയിപ്പിക്കാൻ വേങ്ങര പഞ്ചായത്ത് യു.ഡി.എഫ് യോഗം തീരുമാനിച്ചു

വേങ്ങര: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ സംസ്ഥാന യു.ഡി.എഫ് കമ്മിറ്റി നടത്തുന്ന ‘പുതുയുഗ യാത്ര’ വൻ വിജയമാക്കാൻ വേങ്ങര പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി തീരുമാനിച്ചു. യാത്രയുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച യോഗം വേങ്ങര നിയോജകമണ്ഡലം ചെയർമാൻ പി. എ. ചെറീത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ. രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയോജക മണ്ഡലം കൺവീനർ പി. കെ. അലിഅക്ബർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പറമ്പിൽ അബ്ദുൽ ഖാദർ, പി. പി. എ. ബാവ, മാളിയേക്കൽ സൈദലവി ഹാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.കെ. അബ്ദുൽ മജീദ്, കോയിസ്സൻ മായിൻകുട്ടി, മങ്കട മുസ്തഫ, സോമൻ ഗാന്ധികുന്ന്, കെ ഗംഗാധരൻ, എ. കെ. നാസർ എന്നിവർ സംസാരിച്ചു. യാത്രയുടെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം ലക്ഷ്യമിടുന്നു. കുറുക്കൻ അലവിക്കുട്ടി, ടി. കെ. മൂസക്കുട്ടി, മുള്ളൻ ഹംസ, എം. എൻ. കെ. ഫിറോസ് ബാബു, സാദിഖ് മൂഴിക്കൽ, മുബാറക്ക് ഗാന്ധി കുന്ന്, ഇല്ലിക്കോടൻ സലാം, ടി.വി. അർജുൻ, ആസിഫ് പി. വി, ഫിറോസ് കണ്ണാട്ടിൽ, അഷ്റഫ് ബാവ എ.പി എന്നിവരും പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വി. ടി. മൊയ്തീൻ, സാദിഖ് കോടിയാട്ട്, ടി.വി. റഷീദ്, മെമ്പർമാരായ ഒ. കെ. വേലായുധൻ, ഹനീഫ കെ. കെ, അഹമ്മദ് എം.പി, സുബൈർ ബാവ താട്ടയിൽ, വടേരി കരീം, യു.കെ. സൈതലവി ഹാജി, ഈ വി കുഞ്ഞാപ്പു പാണ്ടികശാല, കാപ്പൻ മുസ്തഫ, സുധീഷ് പാണ്ടികശാല, ഇ.കെ. സിറാജ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version