Thursday, September 18News That Matters

മലബാർ കോളേജ് മൾട്ടിമീഡിയ വകുപ്പിന്റെ പുതിയ സംരംഭം: വോക്സ്പോപ് ന്യൂസ്‌ പേപ്പറിന്റെ ആദ്യ പതിപ്പ് പുറത്തിറക്കി

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വോക്സ്പോപ് ന്യൂസ് പേപ്പറിന്റെ നവംബർ പതിപ്പ് പുറത്തിറക്കി. കോളേജിലെ മൾട്ടിമീഡിയ ഒന്നാം വർഷ വിദ്യാർത്ഥികൾ തയ്യാറാക്കിയ വോക്സ് പോപ്പ് ന്യൂസ്‌ പേപ്പറിന്റെ ആദ്യ പതിപ്പ് മലബാർ കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. സൈതലവി സി ഊരകം പഞ്ചായത്ത്‌ പ്രസിഡന്റും, കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാനുമായ കെ.കെ മൻസൂർ കോയ തങ്ങൾക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. പത്രത്തിന്റെ ഓൺലൈൻ (ഇ പേപ്പർ) പതിപ്പും ഇതോടൊപ്പം പുറത്തിറങ്ങി. നിലവിൽ മൾട്ടിമീഡിയ വകുപ്പിന്റെ നേതൃത്വത്തിൽ വോക്സ് പോപ്പ് ഓൺലൈൻ ന്യൂസ് വെബ്സൈറ്റ് പ്രവർത്തിക്കുന്നുണ്ട്. മൾട്ടിമീഡിയ വകുപ്പിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ ദിവസവും തയ്യാറാക്കുന്ന വാർത്തകളും കുട്ടികളുടെ കഥകൾ,കവിതകൾ, ലേഖനങ്ങൾ തുടങ്ങി വിദ്യാർത്ഥികളുടെ സർഗ്ഗ സൃഷ്ടികളും വെബ്സൈറ്റിലൂടെ ലഭ്യമാക്കുന്നു . കോളേജ് മാനേജർ സി.ടി മുനീർ, മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികളായ സൈത് പുല്ലാണി, അവയിൽ ഉമ്മർ ഹാജി, മജീദ് മണ്ണിശേരി തുടങ്ങിയവർ പരുപാടിയിൽ പങ്കെടുത്തു. ഡിപ്പാർട്മെന്റ് അധ്യാപകരായ നമീർ. എം, നൗഫൽ പി.ടി,നയീം പി, ജുനൈദ്. എ.കെ.പി, ഹവ്വ ബീഗം എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. മൾട്ടിമീഡിയ വകുപ്പ് അധ്യാപകനായ ജുനൈദ് എ.കെ.പി യുടെ നേതൃത്വത്തിലാണ് പത്രം പ്രസിദ്ധീകരിക്കുന്നത്. വിദ്യാർത്ഥികളായ മുഹമ്മദ്‌ തബ്ഷീർ, നാദിയ, സഹന ജാസ്മിൻ ടി.പി, ഫാത്തിമ സന ഇ.കെ, നസീന നസ്രി ഡി.പി, മുഹമ്മദ്‌ ജസീം, റാജിയ ലുക്മാൻ എൻ, ആയിഷ റിനു, നാജിയ ചുക്കൻ, റുമാന തസ്‌ന കെ.വി എന്നിവർ ചേർന്നാണ് പത്രത്തിന്റെ ആദ്യ പതിപ്പ് തയ്യാറാക്കിയത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version