മലപ്പുറം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാതെ വഞ്ചനാപരമായ നിലപാട് തുടരുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്‌റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ 2025 ജനുവരി 22ന് സംസ്ഥാന വ്യാപകമായി എല്ലാ വിഭാഗം അധ്യാപകരും ജീവനക്കാരും പണിമുടക്കുന്നു. പണിമുടക്ക് സമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സെറ്റോ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ കെ അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു.സെറ്റോ ജില്ലാ ചെയര്‍മാന്‍ ശ്രീ സി വിഷ്ണുദാസ് അധ്യക്ഷത വഹിച്ചു സെറ്റോ ജില്ലാ കണ്‍വീനര്‍ കെ വി മനോജ് കുമാര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ കെ പി പ്രശാന്ത് നന്ദിയും പറഞ്ഞ യോഗത്തില്‍ വിവിധ സംഘടനകളുടെ പ്രതിനിധികളായി ശ്രീ സി ബ്രിജേഷ്, ടി ഡാനിഷ് , പി അജിത് കുമാര്‍ ,അന്‍വര്‍ സാജിദ് , യുപി അബൂബക്കര്‍ , യൂസഫ് കെ , കെ പി ജാഫര്‍ ,സി കെ ഗോപകുമാര്‍ , സുനില്‍ കാരക്കോട് , വി രഞ്ജിത്ത് , കെ സ്വപ്ന ഉമ്മര്‍ പി.,എ കെ അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com