Sunday, July 26News That Matters

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ്. വളണ്ടിയർമാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

പരപ്പനങ്ങാടി: ഇന്ത്യൻ റെയിൽവേയുടെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നടന്ന നവീകരണ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത പി.എസ്.എം.ഒ. കോളേജിലെ എൻ.എസ്.എസ്. വളണ്ടിയർമാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പരപ്പനങ്ങാടിയിൽ വെച്ച് നടന്ന ചടങ്ങിൽ പൊന്നാനി എം.പി. ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയാണ് വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. റെയിൽവേ സ്റ്റേഷൻ ആധുനികവൽക്കരണവുമായി ബന്ധപ്പെട്ട് നടന്ന ഉദ്ഘാടന ചടങ്ങിൽ പി.എസ്.എം.ഒ. കോളേജിൽ നിന്നുള്ള അമ്പതോളം എൻ.എസ്.എസ്. വളണ്ടിയർമാരാണ് സജീവമായി പങ്കെടുത്തത്. വിദ്യാർത്ഥികളുടെ മികച്ച പ്രവർത്തനങ്ങളെയും സാമൂഹിക പ്രതിബദ്ധതയെയും ചടങ്ങിൽ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി പ്രത്യേകം അഭിനന്ദിച്ചു. വിദ്യാർത്ഥികൾ ഇത്തരം ദേശീയ വികസന പദ്ധതികളുടെ ഭാഗമാകുന്നത് അവർക്ക് വലിയ അനുഭവസമ്പത്ത് നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ്. യൂണിറ്റിനുള്ള സർട്ടിഫിക്കറ്റ് കോളേജ് പ്രോഗ്രാം ഓഫീസർമാരായ ഡോ. നൗഫൽ പി.ടി., അബ്ദുൽ റൗഫ്, എൻ.എസ്.എസ്. സെക്രട്ടറി അഫ്ലഹ് എന്നിവർ ചേർന്ന് എം.പിയിൽ നിന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ തിരൂരങ്ങാടി നിയോജകമണ്ഡലം പ്രതിനിധി പി.എം.എ. സമീർ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, പരപ്പനങ്ങാടി നഗരസഭാ ചെയർപേഴ്സൺ സുബൈദ പി. എന്നിവർ സംബന്ധിച്ചു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version