Monday, May 25News That Matters

കെ.എ.ടി.എഫ് പരപ്പനങ്ങാടി സബ്ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ പി.എം.എ സമീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) പരപ്പനങ്ങാടി സബ്ജില്ലാ തല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. പി.എം.എ സമീർ എം.എൽ.എ, ജില്ലാ വൈസ് പ്രസിഡന്റായ മുനീർ താനാളൂരിന് മെമ്പർഷിപ്പ് നൽകിക്കൊണ്ടാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.

അധ്യാപക സമൂഹത്തിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മുന്നേറ്റത്തിനും അറബിക് ഭാഷയുടെ പ്രചാരണത്തിനും കെ.എ.ടി.എഫ് നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണെന്ന് എം.എൽ.എ അനുസ്മരിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ അധ്യാപകർക്ക് വലിയ ആത്മവിശ്വാസവും പ്രചോദനവും നൽകുന്നതാണെന്നും സബ്ജില്ലാ കമ്മിറ്റിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും തന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അറബിക് അധ്യാപകരുടെ അവകാശ സംരക്ഷണത്തിനും വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മയുള്ള ഇടപെടലുകൾക്കും കെ.എ.ടി.എഫ് വർഷങ്ങളായി നിർണായക പങ്കുവഹിച്ചുവരികയാണ്. അധ്യാപക പരിശീലനം, വിദ്യാർത്ഥി ക്ഷേമ പ്രവർത്തനങ്ങൾ, ഭാഷാ-സാഹിത്യ മത്സരങ്ങൾ എന്നിവയിലൂടെ സംഘടന വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിധ്യമായി മാറിയിട്ടുണ്ടെന്ന് ചടങ്ങിൽ നേതാക്കൾ വ്യക്തമാക്കി. ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.എച്ച് മഹ്മൂദ് ഹാജി, സി.എച്ച് അയൂബ്, ടി.കെ. നാസർ കൊടിഞ്ഞി, സി.എച്ച് അബൂബക്കർ സിദ്ധീഖ്, സബ്ജില്ലാ സെക്രട്ടറി മുജാഹിദ് പനക്കൽ, ട്രഷറർ ജസീൽ കുന്നത്തുപറമ്പ്, മുജീബ് റഹ്‌മാൻ ചുള്ളിപ്പാറ, ടി.പി. അസ്ലം, വനിതാ വിംഗ് നേതാക്കളായ ഹബീബ ടീച്ചർ വെന്നിയൂർ, ഹഫ്‌സത്ത് ടീച്ചർ മൂന്നിയൂർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version