‘വേദനിച്ചു എന്നത് സത്യം’; ബിബിൻ ജോർജിനെ കോളജിലേക്ക് ക്ഷണിച്ചു വരുത്തി അപമാനിച്ച് ഇറക്കിവിട്ടു.
കോളജിൽ പുസ്തക പ്രകാശനത്തിന് എത്തിയ നടൻ ബിബിൻ ജോർജിനെ അപമാനിച്ച് ഇറക്കിവിട്ടു. മലപ്പുറം വാളാഞ്ചേരിയിലെ എംഇഎസ് കോളജിൽ വച്ചാണ് താരത്തിന് ദുരുനുഭവമുണ്ടായത്. താരത്തെ വേദിയിൽ സംസാരിക്കാൻ അനുവദിക്കാതെ ഇറക്കിവിടുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്രിൻസിപ്പലിന്റെ നടപടി വേദനയുണ്ടാക്കി എന്നാണ് നടൻ പറഞ്ഞത്. പുതിയ ചിത്രം ഗുമസ്തന്റെ പ്രമോഷന്റെ ഭാഗമായാണ് ബിബിനും മറ്റ് അണിയറ പ്രവർത്തകരും കോളജിൽ എത്തിയത്. മാഗസിൻ പ്രകാശനത്തിനായാണ് കോളജ് താരത്തെ ക്ഷണിച്ചു വരുത്തിയത്. മാഗസിൻ പ്രകാശനം കഴിഞ്ഞ് സംസാരിച്ചു തുടങ്ങിയപ്പോൾ പുസ്‌തകം പ്രകാശനം ചെയ്‌താല്‍ മാത്രം മതിയെന്നും എത്രയും പെട്ടെന്ന് വേദി വിടണമെന്നും പ്രിന്‍സിപ്പാൾ ആവശ്യപ്പെടുകയായിരുന്നു. തനിക്ക് ആദ്യമായാണ് ഒരു കോളജിൽ നിന്ന് ഇത്തരം അനുഭവം ഉണ്ടാകുന്നത് എന്ന് പറഞ്ഞ് താരം വേദി വിട...