Thursday, September 18News That Matters

മലയാളി ഉൾപ്പെടെയുള്ള മാവോയിസ്റ്റുകൾ കീഴടങ്ങുന്നു.

ബെംഗളൂരു: കർണാടക വനമേഖലയിൽ താവളമാക്കിയ ആറ് മാവോയിസ്റ്റുകൾ ഇന്ന് ജില്ലാ കളക്ട‍ർ മീന നാ​ഗരാജിന് മുൻപാകെ കീഴടങ്ങും. മലയാളിയായ ജിഷ ഉൾപ്പടെയുള്ളവരാണ് കീഴടങ്ങാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്. കബനി ദളത്തിലെ അംഗങ്ങളായ ലത, സുന്ദരി വനജാക്ഷി, ടി എൻ വസന്ത്, മാരപ്പ എന്നിവരാണ് ജിഷയോടൊപ്പം കീഴടങ്ങുന്നവർ. ഇവരുടെ നേതാവ് വിക്രം ഗൗഡ കഴിഞ്ഞ നവംബറിൽ കർണാടകയിലെ നക്സൽ വിരുദ്ധ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. വിക്രം ഗൗഡയുടെ ഏറ്റുമുട്ടൽ കൊലയിൽ കുറ്റമറ്റ അന്വേഷണം വേണമെന്നതാണ് കീഴടങ്ങാൻ സന്നദ്ധത അറിയിച്ച മാവോയിസ്റ്റുകളുടെ പ്രധാന ആവശ്യം. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക, പശ്ചിമഘട്ടത്തെക്കുറിച്ചുള്ള കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളിക്കളയുക, വിക്രം ഗൗഡയുടെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, ഇപ്പോൾ ജയിലിൽ കഴിയുന്ന മാവോയിസ്റ്റുകൾക്ക് പുനരധിവാസ പാക്കേജ് എന്നിവ മാവോയിസ്റ്റുകൾ ഉന്നയിച്ച ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. ചില ആവശ്യങ്ങൾ സർക്കാരിന് മുന്നിലുണ്ടെന്നും ചിലത് ചർച്ച ചെയ്യാനുണ്ടെന്നും സർക്കാർ ദൂതൻ കെ എൽ അശോക് അറിയിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version