കോഴിക്കോട്: അർധസംഘിയായ പിണറായിയുടെ സർട്ടിഫിക്കറ്റ് ലീഗിനും സാദിഖലി തങ്ങൾക്കും വേണ്ട എന്ന് കെ.എം ഷാജി. നരേന്ദ്ര മോദിയും അമിത് ഷായും പറയുന്നതിന്റെ മലയാളം പരിഭാഷയാണ് പിണറായി വിജയന്‍ പറയുന്നത് എന്ന് കെ.എം ഷാജി പറഞ്ഞു.
‘ബിജെപിയുടെ സംസ്ഥാന പ്രസിഡന്റിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് വരാന്‍ പോവുകയാണ്. അതില്‍ പിണറായി വിജയന്‍ നോമിനേഷന്‍ നല്‍കിയാല്‍ സുന്ദരമായി അദ്ദേഹം ബിജെപിയുടെ പ്രസിഡന്റാവും. കെ. സുരേന്ദ്രന്‍ ചെയ്യുന്ന ജോലിയാണ് പിണറായി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ എന്താണ് നടപ്പിലാക്കുന്നത് എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല, പിണറായി വിജയന്‍ കേരളത്തില്‍ എന്താണ് നടപ്പിലാക്കുന്നത് എന്ന് പരിശോധിച്ചാല്‍ മതി’- കെ.എം ഷാജി പറഞ്ഞു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com