Sunday, July 26News That Matters

വെട്ടിയാട്ടിൽ ഹുസൈൻ കോയ മാസ്റ്റർ നിര്യാതനായി

മൂന്നിയൂരിലെ മത-രാഷ്ട്രീയ-സാമൂഹ്യ മേഖലകളിലെ സജീവ പ്രവർത്തകനും തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ കൊമേഴ്സ് വിഭാഗം അധ്യാപകനുമായ മൂന്നിയൂർ സലാമത്ത് നഗർ സ്വദേശി വെട്ടിയാട്ടിൽ ഹുസൈൻ കോയ മാസ്റ്റർ (53) നിര്യാതനായി. ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (HSTU) പരപ്പനങ്ങാടി സബ്ജില്ലാ പ്രസിഡന്റായിരുന്നു. മയ്യത്ത് നമസ്കാരം നാളെ (3-7-2026 വെള്ളി) രാവിലെ 10 മണിക്ക് ചിനക്കൽ ജുമുഅത്ത് പള്ളിയിൽ നടക്കും. പിതാവ്: വെട്ടിയാട്ടിൽ മുഹമ്മദ് കുട്ടി, മാതാവ്: മറിയമ്മു, ഭാര്യ: റുബീന. മക്കൾ: ഇർഫാൻ, ഇൻഷ ഫാത്തിമ, മുഹമ്മദ് ഇംറാൻ. സഹോദരങ്ങൾ: അബ്ദുൽ റഷീദ്, അഷ്റഫ്, നൗഫൽ, പരേതയായ നസീറ. മൂന്നിയൂർ പഞ്ചായത്ത് – തിരൂരങ്ങാടി മണ്ഡലം എം.എസ്.എഫ്. പ്രസിഡന്റ്, മൂന്നിയൂർ പഞ്ചായത്ത് 12-ാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ചിനക്കൽ ഇസ്സത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ്സ, ചിനക്കൽ മഹല്ല് കമ്മിറ്റി എന്നിവയിൽ അംഗമായും, ചിനക്കൽ അൽ ബിർറ് സ്കൂൾ ചെയർമാനായും സേവനമനുഷ്ഠിച്ചിരുന്നു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version