മൂന്നിയൂർ: കുന്നത്ത് പറമ്പ് ബീരാൻപടി സ്വദേശിയും പൗരപ്രമുഖനും മുസ്ലിം ലീഗ് കാരണവരുമായ തുടിശ്ശേരി യൂസുഫ് ഹാജി (85) നിര്യാതനായി. ആദ്യകാലത്തെ പ്രമുഖ വൈക്കോൽ ബിസിനസ്സുകാരനായിരുന്ന അദ്ദേഹം പ്രദേശത്തെ സാമൂഹിക-മത രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. നിലവിൽ കുന്നത്ത് പറമ്പ് മസ്ജിദ് ഫാറൂഖ് മഹല്ല് കമ്മിറ്റി ട്രഷററായും കുന്നത്ത് പറമ്പ് മദ്രസ്സ നൂറാനിയ കമ്മിറ്റി വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു.മയ്യിത്ത് നമസ്കാരം ഇന്ന് (17-01-2026, ശനി) രാവിലെ 11.30-ന് കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളിയിൽ നടക്കും. സൈനബയാണ് ഭാര്യ. അബ്ദുൽ ഖാദർ, അഷ്റഫ്, ഹനീഫ, സലാം, സക്കീർ, കോയ, നാസർ, ജലീൽ, ആസ്യ എന്നിവർ മക്കളാണ്.
