കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ മാനേജേഴ്‌സ് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി
മലപ്പുറം: സംശുദ്ധമായ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ,രംഗങ്ങളില്‍ നിറസാന്നിധ്യമാവുകയും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ മാനേജേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി . അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് നാസര്‍ എടരിക്കോട് അധ്യക്ഷതവഹിച്ചു . സംസ്ഥാന ജനറല്‍ സെക്രട്ടറി മണി കെ കൊല്ലം, കാടാമ്പുഴ മൂസ ഹാജി, അരവിന്ദാക്ഷന്‍ മണ്ണൂര്‍, തോമസ് കോശി, അഡ്വക്കേറ്റ് ഹമീദ് ആറ്റിങ്ങല്‍, പ്രകാശ് കുമാര്‍ കൊല്ലം, യൂസഫ് മുള്ളാട്ട് എറണാകുളം, സദാ ശിവന്‍ നായര്‍ തിരുവനന്തപുരം,ഉല്ലാസ് രാജ്, പ്രസീദ് കണ്ണൂര്‍,അനിയന്‍ എസ് കെ ആലപ്പുഴ, രാജന്‍ നായര്‍ കാസര്‍ഗോഡ്, സൈനുല്‍ ആബിദ് പട്ടര്‍ കുളം, ഉണ്ണി ചേലേമ്പ്ര, അസീസ് പന്തല്ലൂര്‍, സത്യന്‍ കോട്ടപ്പടി, ബിജു മേലാറ്റൂര്‍ എന്നിവര്‍ പ്രസംഗിച്ചു
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com