Tuesday, April 7News That Matters

ഫ്ലാറ്റിൽ മോഷണം: സ്വർണനാണയങ്ങളും പണവും കവർന്ന വീട്ടുജോലിക്കാരി പിടിയിൽ

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ഫ്ലാറ്റിൽനിന്ന് പണവും സ്വര്‍ണനാണയങ്ങളും മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരിയെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. ചേളന്നൂര്‍ സ്വദേശി പുതിയോട്ടില്‍ വീട്ടില്‍ മിനിയെയാണ് (44) പോലീസ് പിടികൂടിയത്.

എരഞ്ഞിപ്പാലം സ്വദേശി ഷാഹിദ് ഷൗക്കത്തലി താമസിക്കുന്ന സദനം റോഡിലെ സ്കൈലൈൻ മെഡോസ് വില്ലയിലെ ഫ്ലാറ്റിലായിരുന്നു മോഷണം നടന്നത്. 50,000 രൂപയും ഓരോ പവന്‍ വീതം തൂക്കം വരുന്ന 20 സ്വര്‍ണ നാണയങ്ങളുമാണ് പ്രതി കവർന്നത്. സ്വർണവും പണവും നഷ്ടപ്പെട്ടതിനെത്തുടർന്ന് ഷാഹിദ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.​ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും സാഹചര്യ തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിൽ വീട്ടിലെ ജോലിക്കാരി തന്നെയാണെന്ന് പോലീസ് കണ്ടെത്തിയത്. നടക്കാവ് പോലീസ് ഇന്‍സ്പെക്ടര്‍ ഷൈനിന്റെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍മാരായ കിരണ്‍, ലിനേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്ദീപ് ശശിധരന്‍, രാഗേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷൈന, സാജിക് എന്നിവരടങ്ങിയ സംഘമാണ് കോഴിക്കോട് വെച്ച് മിനിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ മിനിയെ കൂടുതൽ അന്വേഷണങ്ങൾക്കായി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version